അടുത്ത രണ്ട് വർഷത്തിനുള്ളിൽ 6.5 ബില്യൺ യൂറോ അധികമായി സൈന്യത്തിന് നൽകും! അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൈനിക ആവശ്യങ്ങൾക്കായി 6.5 ബില്യൺ യൂറോ അധികമായി ചിലവഴിക്കാനാണ് തീരുമാനം. 2027 ഓടെ പ്രതിരോധ ബജറ്റ് ഇരട്ടിയാക്കുമെന്നാണ് പ്രസി ഫ്രാൻസിലെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സൈനിക ബജറ്റ് ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ. 1945 മുതൽ ഇന്നുവരെ ഇത്രയധികം ഭീഷണി നേരിട്ടിട്ടില്ല. ഈ ലോകത്ത് സ്വതന്ത്രമായി ജീവിക്കാൻ ഭയമുണ്ടാകണം. ഭയമുണ്ടാകണമെങ്കിൽ നമ്മുക്ക് ശക്തിയുണ്ടാകണം' സൈനികരോട് സംസാരിക്കവെ ഫ്രഞ്ച് പ്രസിഡൻ്റ് പറഞ്ഞു. റഷ്യയുടെ യുക്രൈൻ യുദ്ധവും മിഡിൽ ഈസ്റ്റിലെ പ്രശ്നങ്ങളും യൂറോപ്പിന് ഭീഷണിയാണ്. കൂടാതെ അമേരിക്കയുടെ നിലപാടുകളിലുള്ള മാറ്റങ്ങളും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.




 ചില വിദേശ ഗവൺമെൻ്റുകൾ നടത്തുന്ന വ്യാജ പ്രചാരണങ്ങളും കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ പ്രവർത്തനങ്ങളും അപകടകരമാണെന്നും പ്രസിഡൻ്റ് അഭിപ്രായപ്പെട്ടു.ഫ്രാൻസിൻ്റെ ആണവായുധങ്ങൾ യൂറോപ്പിനെ എങ്ങനെ സംരക്ഷിക്കുമെന്നതിനെക്കുറിച്ച് യൂറോപ്യൻ പങ്കാളികളുമായി ചർച്ചകൾ നടത്താൻ ഫ്രഞ്ച് സൈനിക മേധാവികളോട് മാക്രോൺ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഫ്രാൻസും ബ്രിട്ടനും സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.യൂറോപ്പിന്റെ സുരക്ഷയെ കരുതി ഫ്രാൻസ് കൂടുതൽ പണം സൈന്യത്തിന് വേണ്ടി ചിലവഴിക്കും. കടം കുറയ്ക്കാൻ ശ്രമിക്കുമ്പോഴും ഇതിന് ഫ്രാൻസിന് സാധിക്കുമെന്നും പ്രസിഡൻ്റ് ഉറപ്പിച്ചു പറഞ്ഞു. വലതുപക്ഷ പാർട്ടികളും തീവ്ര വലതുപക്ഷ പാർട്ടികളും സൈനിക ചിലവുകൾ കൂട്ടുന്നതിനെ പിന്തുണക്കുന്നുണ്ട്. എന്നാൽ ഇടതുപക്ഷ പാർട്ടികൾ ഇതിനെ എതിർക്കുകയാണ്.






 സാമൂഹിക ക്ഷേമത്തിനായുള്ള പണം സൈന്യത്തിന് വേണ്ടി ചിലവഴിക്കുന്നത് ശരിയല്ല എന്നാണ് അവരുടെ വാദം. 'നമ്മുടെ സൈനിക സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും അഭേദ്യമായി ചേർന്നുകിടക്കുന്നവയാണ്. കൂടുതൽ സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും കൂടുതൽ ഉൽപ്പാദനത്തിലൂടെയുമേ ഇത് വർധിപ്പിക്കാനാകൂ' മാക്രോൺ പറഞ്ഞു. യൂറോപ്പിനെ സംരക്ഷിക്കാനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി 2027 ഓടെ പ്രതിരോധ രംഗത്തെ വാർഷിക ചിലവ് 64 ബില്യൺ യൂറോയായി ഉയർത്താനാണ് ഫ്രാൻസിൻ്റെ ലക്ഷ്യം. 2017-ൽ മാക്രോൺ പ്രസിഡൻ്റായിരുന്ന സമയത്ത് ഇത് 32 ബില്യൺ യൂറോ ആയിരുന്നു.




 2026ലെ ബജറ്റിൽ 40 ബില്യൻ യൂറോയുടെ കുറവ് നികത്താൻ പാടുപെടുമ്പോൾ പോലും, സൈനിക ചെലവിനുള്ള പണം സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിച്ച് കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര തലത്തിലെ മാറ്റങ്ങളും ഭീഷണികളും ഉയരുന്ന സാഹചര്യത്തിലാണ് നേരത്തെ തീരുമാനിച്ചതിലും മൂന്നു വർഷം മുൻപ് പ്രതിരോധ ബജറ്റ് കൂട്ടുന്നതെന്ന് മാക്രോൺ അറിയിച്ചു. 2017ലെ ബജറ്റ് 2030 ഓടെ ഇരട്ടിയാക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. റഷ്യയുടെ ഭീഷണി, തീവ്രവാദ ആക്രമണം, ഓൺലൈൻ ആക്രമണങ്ങൾ എന്നിവ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

Find out more: