പിഎ മുഹമ്മദ് റിയാസ് സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ആശയം നടപ്പാക്കാനൊരുങ്ങി! സന്ദർശകരാണ് ടൂറിസത്തിൻറെ ബ്രാൻഡ് അംബാസഡർമാർ എന്ന അദ്ദേഹത്തിൻറെ ആശയം ആപ്പ് രൂപീകരണത്തെ കുറച്ചുകൂടി സമഗ്രമാക്കി. ടൂറിസം വകുപ്പിൻറെ സമഗ്രമായ ഒരു പോർട്ടലും തുടർന്ന് ആപ്പും രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയാണ്, ടൂറിസം വകുപ്പ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ടൂറിസം മേഖലയെ കോർത്തിണക്കി ആപ്പ് വരുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം മേഖലയ്ക്കായി ഒരു ആപ്പ് രൂപീകരിക്കണമെന്ന ആലോചനയിലായിരുന്നു സർക്കാർ. അതിന്റെ തയ്യാറെടുപ്പുകൾക്കിടയിലാണ് സന്തോഷ് ജോർജ്ജ് കുളങ്ങര ഈ ആശയം മുന്നോട്ടുവെച്ചത്. വിനോദസഞ്ചാരികളും കാഴ്ചയുടെ കാവൽക്കാരുമായ അനവധി മനുഷ്യരുടെ വർഷങ്ങളായി ശേഖരിക്കപ്പെട്ട വിജ്ഞാനവും അറിവും പങ്കു വയ്ക്കുക, ഈ വിജ്ഞാനത്തെ വകുപ്പിൻറെ നേതൃത്വത്തിൽ ഒരു പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതാണ് അപ്പ് രൂപീകരണത്തിൻറെ ലക്ഷ്യം. 



  മന്ത്രി പറയുന്നു- ടൂറിസം വകുപ്പിൻറെ അറിവിലും അതീതമായ ആയിരം പുതുമകളും പ്രത്യേകതകളും കേരളത്തിലുണ്ട്. ടൂറിസം മേഖലയെ സംബന്ധിച്ച ഓരോ കാര്യങ്ങളും ജനങ്ങളിലേക്ക് എത്തലും എത്തിക്കലും ഏറെ പ്രധാനമാണ്. ഒരു ദേശത്തെക്കുറിച്ചോ, പ്രകൃതിവിശേഷതയെക്കുറിച്ചോ, ഒരു കലാരൂപത്തെക്കുറിച്ചോ ഒരു പ്രത്യേക ഭക്ഷണത്തെക്കുറിച്ചോ ആചാരത്തെക്കുറിച്ചോ ഉത്സവത്തെക്കുറിച്ചോ ഒക്കെ ആകാമത്. ടൂറിസത്തെ ജനകീയമാക്കുക എന്ന പ്രക്രിയ ടൂറിസത്തിൻറെ വളർച്ചയ്ക്കും പുരോഗതിയ്ക്കും അത്യാവശ്യമാണ്. ജനങ്ങളുടേതായ സംഭാവനകൾ വകുപ്പിനും ടൂറിസം മേഖലയ്ക്കും പ്രത്യാശാകരമായ നേട്ടങ്ങൾ ഉണ്ടാക്കുമെന്നതിൽ സംശയമില്ല. 


   ഇവിടെയാണ് ജനങ്ങളുടെ ക്രിയാത്മകമായ ഇടപെടൽ വകുപ്പിനാവശ്യം. കഴിഞ്ഞ കുറേ വർഷങ്ങളായി സഞ്ചാരികളും കാഴ്ചക്കാരുമായ ഒരു വലിയ ജനക്കൂട്ടം നമുക്കുണ്ട്. ഓരോ യാത്രയിലും കാണുന്നവയൊക്കെ കൗതുകത്തോടെ രേഖപ്പെടുത്തുന്നവരാണതിൽ ഭൂരിഭാഗവും. ഫോട്ടോകൾ, വീഡിയോകൾ, എഴുത്തുകൾ എന്നിങ്ങനെ അവർ കാഴ്ചയുടെ കണ്ടൻറ് ഉത്പാദിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. അവരുടെ ഓരോ കാഴ്ചകളും വ്യത്യസ്തമാണ്. വ്യക്തിയിൽ നിന്നും വ്യക്തിയിലേയ്ക്ക് ഈ കണ്ടൻറുകൾ വ്യത്യാസപ്പെട്ടിരിക്കും. മേഖലകളും അറിവുകളും കാഴ്ചകളും നിരീക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. 



  ചെയ്യുന്നത്. സഞ്ചാരികൾക്കും സാധാരണക്കാർക്കും ഒരേ പോലെ ഈ സംരഭത്തിൽ ഉൾച്ചേരാനാകും. വ്യത്യസ്തവും ക്രിയാത്മകവും സൗന്ദര്യാതമകവുമായ ഒരു വിജ്ഞാനകോശമായി ഇത് മാറും. ഒപ്പം ഈ കണ്ടൻറുകളെ ഉത്പാദിപ്പിച്ച വ്യക്തികളുടെ സംഭാവനകളെ കണക്കിലെടുത്ത് എണ്ണവും ഗുണവും മാനദണ്ഡമാക്കി അവരുടെ സംഭാവനകളെ ആദരിക്കുവാനും, മികച്ച കണ്ടൻറ് നൽകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുവാനും ഉദ്ദേശിക്കുന്നു.

Find out more: