ഉത്തരേന്ത്യയില്‍ 'പ്രളയപ്പെയ്ത്ത്' തുടരുകയാണ്. ബിഹാറിലും യുപിയിലും ഇതുവരെ മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ മൂന്നു ദിവസമായി ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴയില്‍ 134 പേര്‍ മരിച്ചുവെന്നാണ് കണക്ക്. യുപിയിലും ബിഹാറിലും കഴിഞ്ഞ 72 മണിക്കൂറിനിടെ മഴക്കെടുതിയില്‍ 127 പേരാണ് മരണപ്പെട്ടതെന്ന് ദുരന്ത നിവാരണ വിഭാഗങ്ങളുടെ കണക്കില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. അടുത്ത അഞ്ചു ദിവസം കൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സാധാരണ കാലവര്‍ഷം ജൂണ്‍ ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30 ഓടെ അവസാനിക്കാറാണ് പതിവ്. എന്നാ ത്തവണ കാലം തെറ്റിയാണ് കാലവര്‍ഷം പെയ്ത്ത് തുരുന്നത്. ഒക്‌ടോബര്‍ മധ്യത്തോടെ കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യുപിയില്‍ മാത്രം ഇതുവരെ മരണം 93 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 ഓളം പേര്‍ മരണപ്പെട്ടതായാണ് കണക്കുകള്‍.
click and follow Indiaherald WhatsApp channel