പുരാവസ്തു തട്ടിപ്പു കേസ്; ഡെലിഗേറ്റുകളുടെ പട്ടിക പുറത്തുവിടാത്തത് ദൂരൂഹത ഉണർത്തുന്നു!  പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുള്ള അനിത പുല്ലയിലിനെ ലോക കേരള സഭയിൽ എത്തിച്ചത് സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവീൺ എന്നയാളാണെന്ന് റിപ്പോർട്ട്. പരിപാടിയുടെ ഉദ്ഘാടനം മുതൽ അനിത സഭയിൽ ഉണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.  പാസില്ലാത്ത അനിത സഭയിൽ കടന്നത് പ്രവീണിന്റെ ശുപാർശപ്രകാരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രവീണിന് നിയമസഭാ പാസും ലോക കേരള സഭയിൽ പങ്കെടുക്കാനുള്ള പാസും ഉണ്ടായിരുന്നു. പ്രവീണിനൊപ്പമാണ് അനിത സഭയിൽ എത്തിയതെന്ന് ചീഫ് മാർഷൽ സ്ഥിരീകരിച്ചു.






    നിയസഭാ മന്ദിരത്തിൽ അനിത എങ്ങനെ എത്തിപ്പെട്ടുവെന്നത് നേരത്തെ അവ്യക്തമായിരുന്നു. സഭാ സമുചയത്തിന്റെ പുറത്ത് കാർ പോർച്ചിനു സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പൊതുജനത്തിന് പങ്കെടുക്കാം. എന്നാൽ അകത്തേക്ക് കടക്കാൻ അനുമതിയില്ല. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ നൽകുന്ന പാസ് ഉപയോഗിച്ചാകാം അനിത അകത്തേക്ക് കടന്നതെന്നായിരുന്നു നോർക്കയുടെ വിശദീകരണം. എന്നാൽ പാസ് ധരിക്കാതെയാണ് രണ്ട് ദിവസങ്ങളിലായി അനിത ലോക കേരള സഭയിൽ ചുറ്റിത്തിരിഞ്ഞത്. ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത സഭയിൽ പ്രവേശിച്ചത് എന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക ഇതുവരെ പുറത്തു വിട്ടിട്ടുമില്ല.





  നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അന്വേഷണം നടത്താനാണ് സുരക്ഷാ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മാധ്യമങ്ങളിൽ നിന്നും രക്ഷപെടാൻ സഭാ ടിവി ഓഫീസിനുള്ളിൽ രണ്ടര മണിക്കൂർ സമയമാണ് അനിത ചെലവഴിച്ചത്. സഭാ ടിവിക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ ഏജൻസിക്കെതിരെ അന്വേഷണം നടത്തിയപ്പോഴാണ് അനിതയെ സഭയിൽ എത്തിച്ചത് പ്രവീൺ ആണെന്ന് വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ചീഫ് മാർഷലിന്റെ നീക്കം. 






  നിയസഭാ മന്ദിരത്തിൽ അനിത എങ്ങനെ എത്തിപ്പെട്ടുവെന്നത് നേരത്തെ അവ്യക്തമായിരുന്നു. സഭാ സമുചയത്തിന്റെ പുറത്ത് കാർ പോർച്ചിനു സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പൊതുജനത്തിന് പങ്കെടുക്കാം. എന്നാൽ അകത്തേക്ക് കടക്കാൻ അനുമതിയില്ല. ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ നൽകുന്ന പാസ് ഉപയോഗിച്ചാകാം അനിത അകത്തേക്ക് കടന്നതെന്നായിരുന്നു നോർക്കയുടെ വിശദീകരണം. എന്നാൽ പാസ് ധരിക്കാതെയാണ് രണ്ട് ദിവസങ്ങളിലായി അനിത ലോക കേരള സഭയിൽ ചുറ്റിത്തിരിഞ്ഞത്.

Find out more: