ഒരു സിനിമ പോലും കഴിഞ്ഞ വർഷം ഇറങ്ങാതിരുന്നത് എന്തു കൊണ്ടാണ്? ആകെ മൊത്തം ഒരു അവലോകനം നടത്തിയാൽ കഴിഞ്ഞ വർഷം ആകെ റിലീസ് ചെയ്ത 225 മലയാള സിനിമകളിൽ നിന്ന് ഏറ്റവും മികച്ച സിനിമകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആ എണ്ണം കൈ വിരലുകളിൽ ഒതുങ്ങും. 2023 അവസാനത്തോട് അടുക്കുന്നു. പോയ വർഷം റിലീസ് ചെയ്ത സിനിമകൾ ഏതൊക്കെയായിരുന്നു എന്നും, അതിലേതൊക്കെ ഏറ്റവും മിക്കതായിരുന്നു എന്നുമൊക്കെ തിരയാൻ തുടങ്ങിയിട്ടുണ്ട്. കമൽ ഹസന്റേതായി കഴിഞ്ഞ വർഷം ഒരു സിനിമ പോലും തിയേറ്ററുകളിലെത്തിയിട്ടില്ല. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഈ വർഷം എങ്കിലും തിയേറ്ററുകളിലെത്തും എന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ അങ്ങനെ സംഭവിച്ചില്ല.
പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിൽ നരേറ്ററായി കമലിന്റെ ശബ്ദം ജനങ്ങളിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ ടു ന് പുറമെ മണിരത്‌നത്തിനൊപ്പം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തഗ്ഗ് ലൈഫ് എന്ന ചിത്രം പ്രഖ്യാപിച്ചതാണ് കമൽ ഫാൻസിന് ഏറ്റവും സന്തോഷം നൽകിയ വാർത്ത. പോയ വർഷം ചില സൗത്ത് ഇന്ത്യൻ സൂപ്പർ താരങ്ങൾക്കൊന്നും ഒരു സിനിമ പോലും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാൽ അതിശയം തന്നെയാണ്. പക്ഷെ അവരൊക്കെ എപ്പോഴും ലൈംലൈറ്റിൽ തന്നെ നിൽക്കുന്നത് കാരണം, ഒരു സിനിമ പോലും ഇല്ലായിരുന്നോ എന്ന് ചോദിച്ചാൽ ചിന്തിക്കേണ്ടിയിരിക്കും. എന്നാൽ സത്യമാണ്! എന്തായിരുന്നു അതിന് കാരണം? സൂര്യ നിർമാണ രംഗത്ത് ഈ വർഷം വളരെ സജീവമായിരുന്നു, എന്നാൽ അഭിനയിച്ച സിനിമകളൊന്നും ഈ വർഷം റിലീസ് ആയിട്ടില്ല.
2022 ൽ പുറത്തിറങ്ങിയ വിക്രം സിനിമയിലെ റോലക്‌സ് ആയിട്ടാണ് ഏറ്റവുമൊടുവിൽ വിക്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. റോക്രട്ടറിയിൽ ഒരു അതിഥി വേഷവും ചെയ്തിരുന്നു. കൺഗുവയാണ് സൂര്യയുടെ അടുത്ത റിലീസ്. കഴിഞ്ഞ ഒരു വർഷം മുഴുവൻ ഈ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു നടൻ. ഈ ലിസ്റ്റിൽ പെടുത്താൻ ഒട്ടും പറ്റാത്ത ഒരാളാണ് പ്രണവ് മോഹൻലാൽ. എന്തെന്നാൽ തുടർച്ചയായി സിനിമകൾ ചെയ്യുന്ന ഒരു നടനല്ല. യാത്രകൾക്ക് വേണ്ടി, ഒരു സിനിമ ചെയ്താൽ പിന്നെ നീണ്ട ഒരു ബ്രേക്കാണ്. 2022 ൽ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമ വലിയ വിജയം നേടിയിരുന്നു. അതിന് ശേഷം ഇപ്പോൾ അതേ ടീം ഒന്നിക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടൻ. വിവാഹത്തിന് ശേഷം ബ്രേക്ക് എടുത്താണ് നസ്‌റിയ ഓരോ വർഷവും സിനിമകൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
2022 ൽ തെലുങ്കിൽ അൻടെ സുന്ദരനകി എന്ന സിനിമ ചെയ്തതിന് ശേഷം നടി ഒരു ബ്രേക്ക് എടുത്തു. സൂര്യയുടെ നാൽപത്തിമൂന്നാമത്തെ സിനിമയിലാണ് ഇനി നസ്‌റിയ അഭിനയിക്കുന്നത്. സുധ കൊൻങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌റിയ ഉണ്ട് എന്നത് ഫാൻസ് ആഘോഷിച്ച വാർത്തയാണ്. ഈ വർഷം ഒരു സിനിമ മാത്രം ചെയ്ത നടന്മാരുമുണ്ട്. പൃഥ്വിരാജിന്റേതായി ഇതുവരെ ഒരു സിനിമ പോലും ഈ വർഷം ഇറങ്ങിയിട്ടില്ല. ആടു ജീവിതം എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കുന്നതിന്റെയും, എംപുരാൻ എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്റെയും എല്ലാം തിരക്കിലായിരുന്നു നടൻ. ഇനി സലാർ അടുത്ത ആഴ്ച റിലീസ് ആവുന്നതോടെ ഈ വർഷം ഒരു സിനിമ പൃഥ്വിയുടെ പേരിലാവും.
Find out more: