കൊറോണയെ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍.
ലോകം എങ്ങും കൊറോണ പടർന്നു പിടിക്കുന്ന അതീവ ഗുരുതര സാഹചര്യത്തിലാണ് ഇതു.
ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.
കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായവും കേന്ദ്ര സര്‍ക്കാര്‍ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നായിരിക്കും ധനസഹായ തുക അനുവദിക്കുക.
ഇന്ത്യയില്‍ 80 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
രണ്ടുപേരാണ് കൊറോണ ബാധയെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചത്. കൊറോണ ഭീതിയെ തുടര്‍ന്ന്
കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ പൊതുപരിപാടികള്‍ക്കും മറ്റും ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel