അതിൽ അവർ വ്യക്തമായി പറയുന്നു, മകൻ ആസാദിന്റെ കാര്യത്തിൽ രണ്ട് പേർക്കും തുല്യ ഉത്തരവാദിത്വമാണ്, അതുകൊണ്ട് അവന്റെ കാര്യങ്ങൾ എല്ലാം തന്നെ രണ്ട് പേരും നിർവ്വഹിയ്ക്കും എന്ന്. ഭാര്യ - ഭർത്താക്കന്മാരായി മുന്നോട്ട് പോകാൻ ഞങ്ങൾക്ക് സാധിക്കില്ല. എന്നാൽ ആസാദിന് നല്ല അച്ഛനും അമ്മയുമായി ഞങ്ങൾ എന്നും ഒരുമിച്ച് ഉണ്ടാവും എന്നാണ് ഇരുവരും പറഞ്ഞിരിയ്ക്കുന്നത്. അതേസമയം 1991 ൽ ആണ് സെയ്ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും വിവാഹം കഴിഞ്ഞത്. രണ്ട് മക്കളാണ് ഇരുവർക്കും സാറയും ഇബ്രാഹിം അലി ഖാനും. 2004 ൽ സെയ്ഫും അമൃതയും നിയമപരമായി ബന്ധം വേർപിരിഞ്ഞ ശേഷം രണ്ട് കുട്ടികളും അമൃത സിംഗിന് ഒപ്പമാണ്. എന്നാൽ മക്കളുടെ ഏത് കാര്യത്തിനും സെയ്ഫ് അലി ഖാൻ എത്താറുണ്ട്.
സാമ്പത്തികമായും അല്ലാതെയും മക്കളുടെ ഒരു കാര്യത്തിനും കുറവ് വരുത്താറില്ല. മാത്രവുമല്ല, അമൃത തന്റെ കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തുന്നതിനെ കുറിച്ച് പലപ്പോഴും സെയ്ഫ് അലി ഖാൻ പ്രശംസിച്ചിട്ടുമുണ്ട്. അതുപോലെ തന്നെ നീണ്ട പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അർബ്ബാസ് ഖാനും മലൈക അറോറയും അവസാനിപ്പിച്ച് കഴിഞ്ഞു ബന്ധം വേർപിരിഞ്ഞ ശേഷം മകൻ അർഹാൻ മലൈക അറോറയ്ക്ക് ഒപ്പമാണ്. എന്നാൽ മകന് വേണ്ടി ഇരുവരും ഒന്നിയ്ക്കുന്നതും, വിവാഹ ശേഷവും മൂവരും ഒരുമിച്ച് സമയം ചെലവഴിക്കുന്നതുമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇപ്പോഴും നല്ല സുഹൃത്തുക്കളും രക്ഷിതാക്കളുമാണ് അർബ്ബാസും മലൈകയും. ഇത് പോലെ തന്നെ ബോളിവുഡ് സിനിമാ ലോകത്തെ വിചിത്രമായ വിവാഹ മോചന കഥയാണ് ഹൃത്വിക് റോഷന്റെയും സുസൈൻ ഖാന്റെയും.
പതിനാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുമ്പോൾ തന്നെ ഇരുവരും വ്യക്തമാക്കിയതാണ്, ഞങ്ങൾ പിരിഞ്ഞാലും മക്കൾക്ക് വേണ്ടി എന്ത് കാര്യത്തിനും ഒരുമിച്ച് നിൽക്കും എന്ന്. അതിന് ശേഷം മക്കൾക്കൊപ്പം ഇരുവരും വിദേശ രാജ്യങ്ങളിൽ അവധി ആഘോഷിക്കുകയും ചെയ്യാറുണ്ട്. ലോക്ക് ഡൗൺ സമയത്ത് മക്കളുടെ സൗകര്യത്തിന് വേണ്ടി സുസൈൻ ഹൃത്വിക് റോഷനൊപ്പമാണ് താമസിക്കുന്നതും. ഇരുവരും വീണ്ടും വിവാഹിതരാവാൻ പോകുന്നു എന്ന ഗോസിപ്പുകൾ വന്നെങ്കിലും ഹൃത്വിക് റോഷൻ അത് നിഷേധിക്കുകയായിരുന്നു.
2010 ൽ ആണ് കൊങ്കണ സെന്നും രൺവിർ ഷോറോയിയും വിവാഹിതരായത്. തൊട്ടടുത്ത വർഷം മകൻ ഹറൂൺ പിറക്കുകയും ചെയ്തു. 2015 മുതൽ ഇരുവർക്കുമിടയിൽ അസ്വരസ്യങ്ങൾ വന്നു തുടങ്ങിയിരുന്നു. 2020 ആവുമ്പോഴേക്കും ബന്ധം വേർപിരിയുകയും ചെയ്തു. എന്നാൽ ഈ വർഷം മകന്റെ പത്താം ജന്മദിനത്തിന് കൊങ്കണയും രൺവീറും ഒരുമിച്ചത് ബോളിവുഡ് സിനിമാ ലോകത്തെ വാർത്തയായിരുന്നു. തങ്ങളുടെ അകൽച്ച മകനെ ഒരു തരത്തിലും ബാധിക്കരുത് എന്ന നിർബന്ധമുണ്ട് എന്നും ഇരുവരും പറഞ്ഞു.
click and follow Indiaherald WhatsApp channel