ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; മകന് സർക്കാർ ജോലിയും! ബിന്ദുവിൻ്റെ മകന് സർക്കാർ ജോലിയും നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും. നേരത്തെ കെട്ടിടം തകർന്നതിന് പിന്നാലെ രക്ഷാപ്രവർത്തനം വൈകിയതാണ് ബിന്ദുവിൻ്റെ മരണത്തിനിടയാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയും സർക്കാരിനെതിരെയും പ്രതിഷേധങ്ങളും ഉയർന്നു. എന്നാൽ പിന്നീട് മന്ത്രിമാർ ബിന്ദുവിൻ്റെ വീട് സന്ദർശിക്കുകയും കുടുംബത്തിന് സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.ബിന്ദുവിൻ്റെ വീട് നിർമാണം പൂർത്തിയാക്കാൻ 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു. 





മകളുടെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിലും സർക്കാർ സഹായം ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ ധസഹായവും മകന് ജോലിയും പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ്, സഹകരണ മന്ത്രി വിഎൻ വാസവൻ എന്നിവർ തലയോലപ്പറമ്പിലെ ബിന്ദുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കാണുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം തകർന്നുണ്ടായ അപകടത്തിലാണ് ബിന്ദു മരിച്ചത്. തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ സ്വദേശിനിയായിരുന്നു 52 കാരിയായ ബിന്ദു. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ ജൂലൈ 3നാണ് അപകടം സംഭവിച്ചത്.കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.





 ബിന്ദുവിന്റെ മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചു.' സർക്കാർ അറിയിച്ചു.കോട്ടയം മെഡിക്കൽ കോളേജ് ഫണ്ടിൽനിന്ന് 50000 രൂപ പ്രാഥമിക ധനസഹായം നൽകിയ സർക്കാർ മകന് താത്കാലിക ജോലി നൽകുമെന്നായിരുന്നു അറിയിച്ചിരുന്നത്. സ്ഥിര ജോലി വേണമെന്ന കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. മകളുടെ ചികിത്സയും മന്ത്രിമാർ ഉറപ്പ് നൽകിയിരുന്നു. ബിന്ദുവിൻ്റെ വീട് നിർമാണം പൂർത്തിയാക്കാൻ 12.5 ലക്ഷം രൂപ സർക്കാർ സഹായം അറിയിച്ചിരുന്നു.





മകളുടെ ചികിത്സാ ചിലവുകൾ കണ്ടെത്തുന്നതിലും സർക്കാർ സഹായം ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിൽ ധസഹായവും മകന് ജോലിയും പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ്, സഹകരണ മന്ത്രി വിഎൻ വാസവൻ എന്നിവർ തലയോലപ്പറമ്പിലെ ബിന്ദുവിൻ്റെ വീട്ടിലെത്തി ബന്ധുക്കളെ കാണുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഉപയോഗശൂന്യമായ പഴയ ശുചിമുറി കെട്ടിടം തകർന്നുണ്ടായ അപകടത്തിലാണ് ബിന്ദു മരിച്ചത്. തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത്കുന്നേൽ സ്വദേശിനിയായിരുന്നു 52 കാരിയായ ബിന്ദു.

Find out more: