അമ്മയുടെ പിറന്നാളിൽ ഇമോഷണലായി ലക്ഷ്മി ഗോപാലസ്വാമി! നവരാത്രി ആഘോഷങ്ങൾക്കിടയിലായിരുന്നു വിയോഗം. അറിയപ്പെടുന്ന സംഗീതജ്ഞ കൂടിയാണ് ഡോക്ടർ ഉമ ഗോപാലസ്വാമി. മകളെ നർത്തകിയാക്കണമെന്നാഗ്രഹിച്ചത് അമ്മയായിരുന്നു. പഠനത്തിനിടയിലും കൃത്യമായി നൃത്തക്ലാസിന് ലക്ഷ്മിയെ വിട്ടതും അമ്മയായിരുന്നു. സിനിമയിലെത്തിയപ്പോഴും നൃത്തത്തെ കൈവിടരുതെന്നായിരുന്നു അമ്മ മകളോട് പറഞ്ഞത്. സിനിമ കരിയറാക്കിയപ്പോഴും അച്ഛനും അമ്മയും പിന്തുണച്ചിരുന്നു ലക്ഷ്മിയെ.  ലൊക്കേഷനിലായാലും നൃത്തപരിപാടികൾക്കായാലും അമ്മ കൂട്ടുവരാറുണ്ട്. അമ്മ ദൂരെ എവിടെയോ വെക്കേഷന് പോയെന്ന വിശ്വാസത്തിലാണ് ഞാൻ. വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ച് വരും. ഈ ലോകത്തിൽ നിന്നും അമ്മ മറ്റൊരു ലോകത്തിലേക്ക് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. അമ്മയുടെ പിറന്നാൾ ദിനത്തിൽ വികാരഭരിതയായി ലക്ഷ്മി പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും വൈറലായിക്കൊണ്ടിരിക്കുകയാണ്. 





ജീവിതത്തിൽ എല്ലാമെല്ലാമായിരുന്ന അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ലക്ഷ്മി ഗോപാലസ്വാമി. ഒക്ടോബർ മാസത്തിലായിരുന്നു അമ്മയുടെ വിയോഗം. പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാളാശംസകൾ. അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. കൂടെയുണ്ടായിരുന്നെങ്കിൽ ഇന്നത്തെ ദിവസം അമ്മയെ ലഞ്ചിന് കൊണ്ടുപോയേനെ. അമ്മ ഞങ്ങൾക്ക് ആരായിരുന്നുവെന്ന് ഇതിനകം തന്നെ മനസിലാക്കിയിട്ടുണ്ട്. നല്ലൊരു ഭാര്യ, ഉത്തരവാദിത്തമുള്ള അമ്മ, ഞങ്ങളുടെ സപ്പോർട്ട് സിസ്റ്റം, നല്ലൊരു അധ്യാപിക, മികച്ച സംഗീതജ്ഞ, അങ്ങനെ ഏതൊക്കെ റോളുകളിലാണ് അമ്മ തിളങ്ങിയത്. അമ്മയുടെ സ്‌നേഹം മാത്രമല്ല രുചികരമായ ഭക്ഷണങ്ങളും മിസ് ചെയ്യുന്നുണ്ട്. അമ്മയോട് സംസാരിക്കുന്നതും അമ്മയുടെ പൊട്ടിച്ചിരിയുമെല്ലാം മിസ്സിംഗാണ്. അമ്മയുടെ മകളായി ജനിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു എന്നുമായിരുന്നു ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത്. രഞ്ജിനി ഹരിദാസ്, അനൂപ് ശങ്കർ, ഗായത്രി അശോകൻ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. 





വിവാഹത്തെക്കുറിച്ച് പറഞ്ഞ് അനാവശ്യമായി അവർ ഒരിക്കലും തന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് ലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.
വിവാഹം വേണ്ടെന്ന് വെച്ചതല്ല, പറ്റിയൊരാളെ കിട്ടിയാൽ അത് നടക്കുമെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. എന്നാണ് വിവാഹം എന്ന തരത്തിലുള്ള ചോദ്യങ്ങൾ ഇപ്പോഴും നേരിടുന്നുണ്ട് ലക്ഷ്മി ഗോപാലസ്വാമി. സിനിമയ്ക്ക് പുറമെ ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം ലക്ഷ്മി എത്താറുണ്ട്. നർത്തകിയായത് അഭിനയത്തിന് ഗുണം ചെയ്തിട്ടേയുള്ളൂവെന്നും താരം പറഞ്ഞിരുന്നു. നൃത്തത്തിന് പുറമെ സിനിമയിൽ നിന്നും അവസരങ്ങൾ ലഭിച്ചപ്പോൾ അച്ഛനും അമ്മയും മികച്ച പിന്തുണയായിരുന്നു ലക്ഷ്മിക്ക് നൽകിയത്. വിവാഹത്തെക്കുറിച്ച് പല തരത്തിലുള്ള ചർച്ചകൾ നടന്നപ്പോഴും അവർ പ്രതികരിച്ചിരുന്നില്ല.





ഒക്ടോബർ മാസത്തിലായിരുന്നു അമ്മയുടെ വിയോഗം. പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാളാശംസകൾ. അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്. കൂടെയുണ്ടായിരുന്നെങ്കിൽ ഇന്നത്തെ ദിവസം അമ്മയെ ലഞ്ചിന് കൊണ്ടുപോയേനെ. അമ്മ ഞങ്ങൾക്ക് ആരായിരുന്നുവെന്ന് ഇതിനകം തന്നെ മനസിലാക്കിയിട്ടുണ്ട്. നല്ലൊരു ഭാര്യ, ഉത്തരവാദിത്തമുള്ള അമ്മ, ഞങ്ങളുടെ സപ്പോർട്ട് സിസ്റ്റം, നല്ലൊരു അധ്യാപിക, മികച്ച സംഗീതജ്ഞ, അങ്ങനെ ഏതൊക്കെ റോളുകളിലാണ് അമ്മ തിളങ്ങിയത്. അമ്മയുടെ സ്‌നേഹം മാത്രമല്ല രുചികരമായ ഭക്ഷണങ്ങളും മിസ് ചെയ്യുന്നുണ്ട്. അമ്മയോട് സംസാരിക്കുന്നതും അമ്മയുടെ പൊട്ടിച്ചിരിയുമെല്ലാം മിസ്സിംഗാണ്. അമ്മയുടെ മകളായി ജനിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മഹാഭാഗ്യമായി കാണുന്നു എന്നുമായിരുന്നു ലക്ഷ്മി ഗോപാലസ്വാമി കുറിച്ചത്. രഞ്ജിനി ഹരിദാസ്, അനൂപ് ശങ്കർ, ഗായത്രി അശോകൻ തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചെത്തിയിട്ടുള്ളത്. വിവാഹത്തെക്കുറിച്ച് പറഞ്ഞ് അനാവശ്യമായി അവർ ഒരിക്കലും തന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ലെന്ന് ലക്ഷ്മി തുറന്നുപറഞ്ഞിരുന്നു.
വിവാഹം വേണ്ടെന്ന് വെച്ചതല്ല, പറ്റിയൊരാളെ കിട്ടിയാൽ അത് നടക്കുമെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. 

Find out more: