മോദിയോടുള്ള വിശ്വാസം കൊണ്ട് ഭരണവിരുദ്ധ വികാരത്തെ മറികടക്കും എന്ന് രാജ്നാഥ് സിങ്! ജനങ്ങൾ മോദിയുടെ ഭരണത്തുടർച്ച ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യക്ക് ലഭിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024ൽ മാത്രമല്ല, 2029ലും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കുമെന്നാണ് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. ജനങ്ങളുടെ ആവശ്യങ്ങൾ നൂറുശതമാനവും നിറവേറ്റാൻ മോദി സർക്കാരിന് സാധിച്ചിട്ടുണ്ടെന്നും അതിനാൽത്തന്നെ ഭരണവിരുദ്ധ വികാരം നിലവിലില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. എപ്പോഴെല്ലാം അവസരം കിട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം ജനങ്ങളുടെ ആവശ്യം നിവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 400 സീറ്റുകൾ നേടുമെന്ന പ്രഖ്യാപനം യാഥാർത്ഥ്യബോധത്തോടെയുള്ളതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം കഴിഞ്ഞുപോയ നാല് റൗണ്ട് വോട്ടെടുപ്പിൽ തന്നെ ബിജെപിക്ക് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചെന്ന് രാജ്നാഥ് സിങ് പറഞ്ഞു.


മോദി പ്രധാനമന്ത്രിസ്ഥാനം അമിത് ഷായ്ക്ക് കൈമാറുമെന്ന കെജ്രിവാളിന്റെ പ്രസ്താവന തന്നെ പരാജയം സമ്മതിക്കലാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ബിജെപിയുടെ തീരുമാനങ്ങളെക്കാൻ കെജ്രിവാൾ ആരാണ്? മോദി തന്നെയായിരിക്കും പ്രധാനമന്ത്രിയെന്ന് ബിജെപിയുടെ പാർലമെന്ററി ബോർഡ് പ്രഖ്യാപിച്ചതാണ്. 2029ലും മോദി തന്നെയായിരിക്കും പ്രധാനമന്ത്രി. മോദിയുടെ ഭരണത്തിൽ ഇന്ത്യ ഒരു വികസിത രാജ്യമായി മാറുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. രണ്ടുവട്ടം തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾക്കെതിരെ ഒരു എതിരഭിപ്രായം ശക്തമായിരിക്കില്ലേയെന്നും, അവരുടെ ജയസാധ്യത സംശയാസ്പദമല്ലേയെന്നുമുള്ള ചോദ്യത്തിനായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി.

എന്നാൽ ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർന്നിട്ടുണ്ടെന്നും അത് ജയസാധ്യത കൂട്ടുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. വ്യക്തികളോട് അതൃപ്തിയുണ്ടെങ്കിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസം അവരെക്കൊണ്ട് വോട്ട് ചെയ്യിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എന്നാൽ ഒരു പരിധിവരെ ഭരണവിരുദ്ധ വികാരത്തിന് സാധ്യതയുണ്ടെന്ന്, ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാജ്നാഥ് സിങ് പറഞ്ഞു.  ജാതിയുടെയും മതത്തിന്റെയോ പേരിൽ വിവേചനം ഉണ്ടാകില്ലെന്നും ബിജെപി വസുധൈവ കുടുംബകം എന്ന മന്ത്രത്തിൽ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോദി അടക്കമുള്ള ഉന്നത നേതാക്കൾ രാജ്യത്തിന്റെ സമ്പത്ത് കോൺഗ്രസ് കൈയാളുമെന്നും അത് മുസ്ലിങ്ങൾക്ക് കൊടുക്കുമെന്നുമാണ് പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങൾ ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കാറില്ലെന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടു. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിന്ദു-മുസ്ലിം ചർച്ച ഉയർന്നു നിൽക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിങ്.

Find out more: