ഖേലോ ഇന്ത്യ യൂത്ത്‌ ഗെയിംസില്‍ കേരളം എട്ടാം സ്‌ഥാനത്ത്‌.

 

 

 

 

 

 

 

 

 

 

ഏഴ്‌ സ്വര്‍ണവും ഒരു വെള്ളിയും ഏഴ്‌ വെങ്കലവും അടക്കം 15 മെഡലുകളുമായാണു കേരളത്തിന്റെ നില്‍പ്പ്. 17 സ്വര്‍ണവും 22 വെള്ളിയും 37 വെങ്കലവും അടക്കം 76 മെഡലുകള്‍ നേടിയ മഹാരാഷ്‌ട്രയാണ്‌ ഒന്നാമത്‌.

 

 

 

 

 

 

 

 

ഹരിയാന 17 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവും അടക്കം 47 മെഡലുകളുമായി രണ്ടാമതാണ്‌. 35 മെഡലുകള്‍ നേടിയ (13 സ്വര്‍ണം, ഏഴ്‌ വെള്ളി, 15 വെങ്കലം) ഡല്‍ഹിയാണു മൂന്നാമത്. 
പെണ്‍കുട്ടികളുടെ (അണ്ടര്‍ 21) 4-100 മീറ്റര്‍ റിലേയില്‍ കേരളം സ്വര്‍ണം നേ ടി. 46.77 സെക്കന്‍ഡിന്റെ ഗെയിംസ്‌ റെക്കോഡോടെയാണു കേരളം സ്വര്‍ണം നേടിയത്‌. 47.00 സെക്കന്‍ഡില്‍ തമിഴ്‌നാട്‌ വെള്ളിയും 48.85 സെക്കന്‍ഡില്‍ മഹാരാഷ്‌ട്ര വെങ്കലവും നേടി.

 

 

 

 

 

 

 

 

 

 

 

 

ആണ്‍കുട്ടികളുടെ റിലേയില്‍ കേരളം നാലാമതായി. അസം സ്വര്‍ണവും തമിഴ്‌നാട്‌ വെള്ളിയും മഹാരാഷ്‌ട്ര വെങ്കലവും നേടി. പെണ്‍കുട്ടികളുടെ (അണ്ടര്‍ 17 ) 4-100 മീറ്റര്‍ റിലേയില്‍ കേരളം വെങ്കലം നേടി. മഹാരാഷ്‌ട്ര സ്വര്‍ണവും തമിഴ്‌നാട്‌ വെള്ളിയും നേടി. ആണ്‍കുട്ടികളില്‍ കേരളം ആറാം സ്‌ഥാനത്തായി.
തമിഴ്‌നാട്‌ സ്വര്‍ണവും അസം വെള്ളിയും ഝാര്‍ഖണ്ഡ്‌ വെങ്കലവും നേടി. പെണ്‍കുട്ടികളുടെ (അണ്ടര്‍ 18 ) 800 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ പ്രിസ്‌കില ഡാനിയേല്‍ സ്വര്‍ണം നേടി.

 

 

 

 

 

 

 

 

രണ്ട്‌ മിനിറ്റ്‌ 11.81 സെക്കന്‍ഡിലാണു പ്രിസ്‌കില ഫിനിഷ്‌ ചെയ്‌തത്‌. യു.പിയുടെ രാഖി സിങ്‌ വെള്ളിയും മഹാരാഷ്‌ട്രയുടെ ദുര്‍ഗാ പ്രമോദ്‌ മൂന്നാംസ്‌ഥാനത്തും ഫിനിഷ്‌ ചെയ്‌തു. കേരളത്തിന്റെ അതുല്യ ഉദയന്‍ അഞ്ചാം സ്‌ഥാനത്തായി. ഇതേയിനത്തില്‍ (അണ്ടര്‍ 17) കേരളത്തിന്റെ സ്‌റ്റെഫി സാറാ കോശി രണ്ട്‌ മിനിറ്റ്‌ 14.58 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഗുജറാത്തിന്റെ ലക്ഷിത വെള്ളിയും ഹരിയാനയുടെ ശിവചിത വികാസ്‌ വെങ്കലവും നേടി.

మరింత సమాచారం తెలుసుకోండి: