വൺപ്ലസ് ഫോൺ വിലക്കുറവുള്ളത് രംഗത്ത് എത്തി. വൺപ്ലസ് നോർഡിന്റെ വരവ് ഗംഭീരമാക്കാൻ കമ്പനി ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജിൽ അടുത്തിടെ പോസ്റ്റ് ചെയ്ത വിഡിയോയിൽ വൺപ്ലസ് നോർഡിന്റെ മുൻഭാഗം വ്യക്തമായി കാണാം. ഇതുകൂടാതെ ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം പുത്തൻ ഫോണിന്റെ പിൻ വശത്തെപ്പറ്റിയും കളർ ഓപ്ഷനുകളെപ്പറ്റിയും സൂചന തരുന്നു.

 

 

 

  വൺപ്ലസ് നോർഡ് എന്ന പേരിലാവും തങ്ങളുടെ വിലക്കുറവുള്ള സ്മാർട്ട്ഫോൺ എത്തുക എന്ന് അടുത്തിടെയാണ് കമ്പനിയുടെ സിഇഓ പീറ്റ് ലൗ വ്യക്തമാക്കിയത്. ഉടൻ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്ന വൺപ്ലസ് നോർഡിന്റെ ചിത്രങ്ങളും പുറത്തായി.സ്മാർട്ട് ഫോൺ ആരാധകർ ഒരു പക്ഷെ ജൂലൈ മാസത്തിൽ ക്ഷമയോടെ കാത്തിരിക്കുന്ന മോഡൽ ആയിരിക്കും ചൈനീസ് പ്രീമിയം ഫോൺ നിർമ്മാതാക്കളായ വൺപ്ലസിന്റെ ഫോൺ. വൺപ്ലസ് Z എന്നും, വൺപ്ലസ് ലൈറ്റ് എന്നൊക്കെ പേരുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

 

 

  ചിത്രം കൂടുതൽ സൂം ചെയ്താൽ ഡ്യുവൽ ലെൻസുള്ള പഞ്ച് ഹോൾ സെൽഫി കാമറയാണ് വൺപ്ലസ് നോർഡിന് എന്ന് വ്യക്തമാവും. 32-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 8-മെഗാപിക്സൽ സെക്കന്ററി ഷൂട്ടറും ചേർന്ന ഡ്യുവൽ സെൽഫി കാമറ ആയിരിക്കും ഇതിനുള്ള റിപ്പോർട്ടുകൾക്ക് അനുകൂലമായാണ് ചിത്രം. വൺപ്ലസ് പുതുതായി പുറത്തിറക്കിയ വൺപ്ലസ് 8 സ്മാർട്ട് ഫോണിനുപോലും ഡ്യുവൽ സെൽഫി കാമറ സംവിധാനമില്ല എന്നത് ശ്രദ്ധേയം.മുൻ റിപോർട്ടുകൾ ശരിവയ്ക്കും വിധം 6.55-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും വൺപ്ലസ് നോർഡിന് എന്ന് ടീസർ വീഡിയോ വ്യക്തമാക്കുന്നു.

 

 

 

  എത്ര കാമറ സെൻസറുകളുള്ള പാനൽ ആണിതെന്ന് വ്യക്തമല്ലെങ്കിലും കുത്തനെയുള്ള ഡിസൈൻ മിക്കാവാറും ഇത് ട്രിപ്പിൾ പിൻ കാമറ സെറ്റപ്പ് ആയിരിക്കാനാണ് സാദ്ധ്യത. 64 മെഗാപിക്സൽ സെൻസർ, 16 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ സെൻസർ എന്നിവ ചേർന്നതാവും പിൻ കാമറ സെറ്റപ്പ്.ടീസർ വീഡിയോയിലെ നോർഡിന്റെ ചിത്രവും ആമസോൺ വെബ്‌സൈറ്റിൽ പോസ്റ്റ് ചിത്രവും വൺപ്ലസ് നോർഡ് കുറഞ്ഞത് കൂൾ ഗ്രേയ്‌, ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാവും എന്നുള്ളത് ഉറപ്പിക്കുന്നു.

 

 

 

  ഇടത് വശത്തേക്ക് ചേർന്ന് കുത്തനെയാണ് മെയിൻ കാമറ സംവിധാനം. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് സ്പെസിഫിക്കേഷനിൽ എത്തുന്ന അടിസ്ഥാന വൺപ്ലസ് നോർഡ് മോഡലിന് 25,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാവും വില എന്നാണ് റിപോർട്ടുകൾ. അങ്ങനെയങ്കിൽ ആപ്പിൾ പുറത്തിറക്കിയ ബജറ്റ് ഫോൺ ഐഫോൺ SE-യ്ക്ക് വമ്പൻ വെല്ലുവിളിയാകും വൺപ്ലസ് നോർഡ് എന്നുള്ളത് വ്യക്തം. 5ജി സപ്പോർട്ടോടുകൂടിയ സ്നാപ്ഡ്രാഗൺ 765 SoC ചിപ്സെറ്റ് ആയിരിക്കും വൺപ്ലസ് നോർഡിനെ പ്രവർത്തിപ്പിക്കുക. 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,300mAh ബാറ്ററി ആയിരിക്കും വൺപ്ലസ് നോർഡിന്.

మరింత సమాచారం తెలుసుకోండి: