തൃശൂർ വടക്കുന്നാഥ ക്ഷേത്രവും, "ആരോ"യും! തൃശൂരല്ലാത്ത മറ്റൊരു ലോകം സിനിമയിലില്ല. വടക്കുന്നാഥക്ഷേത്രം പോലെ, ജ്വല്ലറി ബിസിനസ് പോലെ, പുലി കളി പോലെ, തൃശൂരിന്റേത് മാത്രമായ സംസാര ശൈലി പോലെ തൃശൂരിൽ മാത്രമായി നടന്നതോ നടക്കാവുന്നതോ ആയ കഥയെ വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് സംവിധായകൻ കരീമും തിരക്കഥാകൃത്ത് റഷീദ് പാറക്കലും. തൃശൂർ റൗണ്ട് ചുറ്റിപ്പറ്റി വികസിക്കുന്ന കഥ പൂരവും പുലികളിയും ഉൾപ്പെടെ തൃശൂരിന്റേതു മാത്രമായ ചില പ്രത്യേകതകളിലൂടെയാണ് സംവിധായകനും രചയിതാക്കളും കൊണ്ടുപോകുന്നത്.പൊലീസുകാരനാണെങ്കിലും ജോജു ജോർജ്ജ് പൊലീസ് വേഷമണിയാത്ത ചിത്രമാണ് ആരോ. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള ഏതാനും ജീവിതങ്ങളും അവരുടെ കോളനിയും നഗരത്തിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ആരോയുടെ കഥാതന്തു.

 പൊലീസുകാരുടെ കുറ്റാന്വേഷണമൊന്നുമല്ല സിനിമയെങ്കിലും ചില കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ സമൂഹത്തിന് മുമ്പിലെത്തിക്കാൻ വളരെ സാധാരണക്കാരായ ചില മനുഷ്യരായിരിക്കും രംഗത്തുണ്ടാവുകയെന്ന് ഈ സിനിമ വരച്ചു കാട്ടുന്നു.റഫീഖ് അഹമ്മദിന്റെ രചനയിൽ ബിജിപാൽ സംഗീതം നൽകിയ തൃശൂർ നഗരത്തിലൈ വിവിധ സ്ഥലങ്ങളുടെ പേര് ഉൾപ്പെടുത്തിപ്പാടുന്ന പാട്ട് സിനിമയുടെ മുതൽക്കൂട്ടാണ്. പ്രസ്തുത പാട്ടിലെ വരികളും സംഗീതവും ചിത്രീകരണവും മികച്ചതായിരുന്നു. തൃശൂരിന്റെ എല്ലാ സവിശേഷതകളും ആ ചെറിയ പാട്ടിൽ രംഗത്തെത്തുന്നുണ്ട്.
പൊലീസുകാരുടെ കുറ്റാന്വേഷണമൊന്നുമല്ല സിനിമയെങ്കിലും ചില കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ സമൂഹത്തിന് മുമ്പിലെത്തിക്കാൻ വളരെ സാധാരണക്കാരായ ചില മനുഷ്യരായിരിക്കും രംഗത്തുണ്ടാവുകയെന്ന് ഈ സിനിമ വരച്ചു കാട്ടുന്നു.

സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രമായി വരുന്നത് അനുമോളുടെ താമര തന്നെയാണ്. ഒരു രംഗത്ത് കലാഭവൻ നവാസിന്റെ മമ്മൂട്ടി ആരാധകനായ കുഞ്ഞാക്ക പറയുന്നതുപോലെ ആരുടെ മുമ്പിലും നെഞ്ചും വിരിച്ചു നടക്കുന്ന 'ഫെമിനിച്ചി' താമര അനുവിന്റെ കരിയറിൽ മികച്ച വേഷമായിരിക്കും. നാട്ടുകാർ താമരയെ അങ്ങനെയൊക്കെയാണ് കാണുന്നതെങ്കിലും അവർ ഉള്ളിന്റെയുള്ളിൽ അങ്ങനെയല്ല താനും. അതുകൊണ്ടുതന്നെ അകത്തേ താമരയേയും പുറത്തേ താമരയേയും കാഴ്ചക്കാർക്ക് എത്തിക്കാനാവുന്ന വിധത്തിൽ അനുമോൾ തന്റെ കഥാപാത്രത്തെ ഭംഗിയാക്കിയിട്ടുണ്ട്. തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള ഏതാനും ജീവിതങ്ങളും അവരുടെ കോളനിയും നഗരത്തിൽ നടക്കുന്ന ചില സംഭവങ്ങളുമാണ് ആരോയുടെ കഥാതന്തു.

Find out more: