ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി എന്ന് ജീത്തു ജോസഫ്! മൂവാറ്റുപുഴയിലെ നിർമ്മല കോളേജിൽ നടന്ന ഫിലിം ആൻഡ് ഡ്രാമ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ജീത്തു ജോസഫ് ആയിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. പ്രസംഗത്തിനിടെയിൽ ആണ് സംവിധായകൻ ആ വലിയ സ്ഥിരീകരണം കൂടി നടത്തിയത് “ഇന്നലെ രാത്രി ഞാൻ ദൃശ്യം 3 ന്റെ ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി. വളരെക്കാലമായി ഞാൻ വലിയ സമ്മർദ്ദത്തിലായിരുന്നു.മോഹൻലാൽ നായകനാകുന്ന ദൃശ്യം 3 ഈ വർഷം ആദ്യം ആണ് പ്രഖ്യാപിക്കുന്നത്, 2026 ന്റെ തുടക്കത്തിൽ തിയേറ്ററുകളിൽ റിലീസിന് ചിത്രം എത്തുമെന്നാണ് പ്രതീക്ഷയും. ഇപ്പോൾ, തന്റെ മറ്റ് രണ്ട് ചിത്രങ്ങളുടെ ജോലികൾക്കൊപ്പം ദൃശ്യത്തിന്റെ ആദ്യ ഡ്രാഫ്റ്റ് എഴുതി പൂർത്തിയാക്കിയതായി ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരിക്കുന്നു. ദൃശ്യം 3 ന്റെ ഷൂട്ടിംഗ് 2025 ഒക്ടോബർ മുതൽ ആരംഭിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു.





കൂടാതെ, തെലുങ്ക് ഹിന്ദി പതിപ്പും ഉൾപ്പെടെ സിനിമയുടെ മൂന്ന് പതിപ്പുകളും ഒരേ സമയം ആരംഭിക്കാൻ സാധ്യതയുണ്ടെന്നും ഒരേസമയം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ടെന്നും ജീത്തു മുൻപൊരിക്കൽ പറഞ്ഞിരുന്നു. 2013 ലെഏറ്റവും വലിയ ക്രൈം ത്രില്ലറായിരുന്നു ദൃശ്യം. ജോർജ്ജ്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിന്റെ മൂന്നാം പതിപ്പ് പ്രേക്ഷകരുടെ വലിയ പ്രതീക്ഷയാണ്.“മിറാഷിന്റെയും വലത്തു വശത്തെ കള്ളന്റെയും ചിത്രീകരണത്തിനിടയിൽ ഇതൊരു വലിയ സ്ട്രഗിൾ ആയിരുന്നു. ഷൂട്ടിങ്ങിനിടയിൽ കിട്ടുന്ന സമയത്താണ് ഇത് ഡ്രാഫ്റ്റ് ചെയ്യുന്നത്. ഇത് എഴുതാൻ ഞാൻ എല്ലാ ദിവസവും പുലർച്ചെ 3:30 ന് ഉണരും.




 ശാരീരികമായും മാനസികമായും ക്ഷീണിപ്പിക്കുന്ന ഒരു യഥാർത്ഥ പോരാട്ടമായിരുന്നു അത്. പക്ഷേ ഇന്നലെ എനിക്ക് ഒടുവിൽ ഒരു ആശ്വാസം തോന്നി,” ജീത്തു പറയുന്നു. മൂവാറ്റുപുഴയിലെ നിർമ്മല കോളേജിൽ നടന്ന ഫിലിം ആൻഡ് ഡ്രാമ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് ജീത്തു ജോസഫ് ആയിരുന്നു മുഖ്യാതിഥിയായി പങ്കെടുത്തത്. പ്രസംഗത്തിനിടെയിൽ ആണ് സംവിധായകൻ ആ വലിയ സ്ഥിരീകരണം കൂടി നടത്തിയത് “ഇന്നലെ രാത്രി ഞാൻ ദൃശ്യം 3 ന്റെ ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി. വളരെക്കാലമായി ഞാൻ വലിയ സമ്മർദ്ദത്തിലായിരുന്നു.

Find out more: