ഇന്ത്യൻ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുകയാണ്. ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത് വിദ്യാ ബാലനാണ്.ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായി കഴിഞ്ഞു.ചിത്രത്തില്‍ ശകുന്തള ദേവിയുടെ ഭര്‍ത്താവിന്റെ വേഷം അഭിനയിക്കുക ജിഷു സെൻഗുപ്‍തയാണ്.ബംഗാളി സിനിമാ ലോകത്തെ ശ്രദ്ധേയനായ നടനാണ് ജിഷു സെൻഗുപ്‍ത.പരിതോഷ് ബാനര്‍ജി എന്ന കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന്, ജിഷു സെൻഗുപ്‍ത പറയുന്നു.ശകുന്തള ദേവിയുടെ ഭര്‍ത്താവായ പരിതോഷ് ബാനര്‍ജിയുടെ കഥാപാത്രമായി എത്താൻ ജിഷുവാണ് യോജിച്ചതെന്ന് സംവിധായിക അനു മേനോനും പറയുന്നു.മൈസൂർ സർവ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും ആറാം വയസ്സിൽ പ്രദർശിപ്പിച്ചാണ് ശകുന്തള ദേവി കയ്യടി നേടുന്നത്. തമിഴ്‌നാട്ടിലെ അണ്ണാമല സർവ്വകലാശാലയിൽ എട്ടാം വയസ്സിലും ഇതാവർത്തിച്ചു.1977-ൽ അമേരിക്കയിലെ ഡള്ളാസിൽ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേർപ്പെട്ട ശകുന്തളാദേവി അമ്പതു സെക്കൻഡിനകമാണ് ഉത്തരം നൽകിയത്. 201 അക്ക സംഖ്യയുടെ 23-ആം വർഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ജൂൺ 13 നു ലണ്ടനിലെ ലണ്ടനിലെ ഇംപീരിയൽ കോളേജിലും ശകുന്തള ദേവി തന്റെ പ്രതിഭ വ്യക്തമാക്കി. ശകുന്തളാ ദേവിക്ക് മുമ്പാകെ അവിടുത്തെ കമ്പ്യൂട്ടർ രണ്ടു പതിമൂന്നക്ക സംഖ്യകൾ നിർദ്ദേശിച്ചു. അവയുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്താനായിരുന്നു ശകുന്തളാ ദേവിയോട് ആവശ്യപ്പെട്ടത്. ഇരുപത്തിയെട്ടു സെക്കന്റുകൾ കൊണ്ട് ശരിയുത്തരത്തിലേയ്ക്ക് ശകുന്തള ദേവി എത്തി.ഇത് ഗിന്നസ് ബുക്കിലും ഇടംനേടിയിട്ടുണ്ട്. ഗണിതം, ജ്യോതിശാസ്‍ത്രം സംബന്ധമായ നിരവധി പുസ്‍തകങ്ങളും ശകുന്തള ദേവി എഴുതിയിട്ടുണ്ട്.
click and follow Indiaherald WhatsApp channel