വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച മനോവിഷമത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു! വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മൃതദേഹവുമായി കേരള ബാങ്ക് ശാഖയ്ക്കു മുന്നിൽ പ്രതിഷേധം. കേരള ബാങ്കിൻ്റെ പതാരം ശാഖയ്ക്കു മുന്നിലാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലൻസ് നിർത്തിയിട്ട് പ്രതിഷേധിച്ചത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നും പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് മൃതദേഹവുമായി ആംബുലൻസ് വീട്ടിലേക്ക് തിരിച്ചത്. ബാങ്കിൻ്റെ പതാരം ശാഖയ്ക്കു മുന്നിൽ എത്തിയപ്പോഴാണ് ആംബുലൻസ് നിർത്തി അഞ്ചു മിനിറ്റോളം നേരം പ്രതിഷേധിച്ചത്. 





  ഈ സമയം നാട്ടുകാരടക്കമുള്ളവർ ആംബുലൻസിനരികെയെത്തി അഭിരാമിക്ക് അന്തോമോപചാരം അർപ്പിച്ചു. വീട്ടിൽ കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമി (18) ആണ് ജീവനൊടുക്കിയത്. നാലു വർഷം മുൻപ് അഭിരാമിയുടെ പിതാവ് അജികുമാർ കേരള ബാങ്ക് പതാരം ശാഖയിൽ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് വരുന്നതിന് മുൻപുവരെയും കൃത്യമായി ലോൺ അടച്ചിരുന്നു. കൊവിഡിനുശേഷം തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നടപടി ആരംഭിച്ചത്.അജികുമാറിന്റെ ഭാര്യയ്ക്ക് രോഗം വന്നതോടെയാണ് ഇവർ ബുദ്ധിമുട്ടിലായത്. കഴിഞ്ഞ മാർച്ച് മാസത്തിൽ ഒന്നര ലക്ഷം രൂപ ഇവർ ബാങ്കിൽ അടച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ പണം അടക്കാമെന്ന് പറഞ്ഞിട്ടും അത് കേൾക്കാതെ ബാങ്ക് അധികൃതർ നോട്ടീസ് പതിക്കുകയായിരുന്നു. 




   വീടിന് മുന്നിൽ നോട്ടീസ് പതിച്ചതിൻ്റെ മനോവിഷമത്തിലാണ് അഭിരാമിയുടെ ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് അഭിരാമി. മൃതദേഹം ഉടൻ സംസ്കരിക്കും. അതേസമയം ബാങ്ക് നടപടിയിൽ തെറ്റില്ലെന്നാണ് കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കലിൻ്റെ വിശദീകരണം.പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച അഭിരാമി ശ്രീ അയ്യപ്പാ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്. പണം തിരിച്ചടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത്. 



 പപ്പാ, ഒരു തുണികൊണ്ട് ആ ബോർഡ് ഒന്ന് മറയ്ക്കാമോ...' വീട് ജപ്തി ചെയ്തതായി കാട്ടി ബാങ്ക് ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് ജീവനൊടുക്കും മുമ്പ് അഭിരാമിയുടെ വാക്കുകൾ. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജിഭവനത്തിൽ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകൾ അഭിരാമി (20) യാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം.


  
ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയാണ്. കേരള ബാങ്ക് പതാരം ശാഖയിൽനിന്ന് 2019 ൽ അജികുമാർ 10 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. വീടുപണി, അച്ചന്റെയും ഭാര്യയുടെയും ചികിത്സ എന്നിവയെ തുടർന്നുണ്ടായ ബാധ്യതകൾ വീട്ടുന്നതിനായിരുന്നു വായ്പ എടുത്തത്.അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്ത് തിരികെയെത്തിയപ്പോൾ ജപ്തി ബോർഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്.





   ആ ബോർഡ് എടുത്തുമാറ്റാൻ അഭിരാമി അച്ഛൻ അജയകുമാറിനോട് പറഞ്ഞു. സർക്കാർ പതിച്ച ബോർഡല്ലേ, മാറ്റിയാൽ പ്രശ്‌നമായാലോയെന്ന് അച്ഛൻ മറുപടി നൽകി. കൂടെ അച്ഛനും അമ്മയും കൂടി ബാങ്കിൽ പോയി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കുകയായിരുന്നു. അച്ഛനും അമ്മയും ബാങ്കിൽ പോയതിനുപിന്നാലെ അവൾ മുറിയിൽക്കയറി കതകടച്ചു. അപ്പൂപ്പൻ ശശിധരൻ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നു. പലതവണ വിളിച്ചിട്ടും മറുപടി ഇല്ലാതായപ്പോൾ ശാന്തമ്മ ഉച്ചത്തിൽ വിളിച്ചുകരഞ്ഞു. അയൽവാസികൾ വന്ന് കതക് ചവിട്ടിത്തുറന്നപ്പോൾ ജനൽക്കമ്പിയിൽ ചുരിദാർ ഷാളിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ നഷ്ടമായിരുന്നു. ജപ്തി ബോർഡ് സ്ഥാപിച്ചതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കളും അയൽക്കാരും പറഞ്ഞു.


Find out more: