12 മീറ്റ‍ർ വീതിയിൽ വനത്തെ തൊടാതെ തൂണുകളിൽ മലയോര ഹൈവേ;  നിർമാണം വൈകാതെ! 12 മീറ്റർ വീതിയിലുള്ള റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുൾപ്പെടെയാണ് പുതിയ പാത വരുന്നത്. ടൂറിസം രംഗത്തുൾപ്പെടെ ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് എറണാകുളം ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ. എറണാകുളത്തും മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. പെരുമ്പാവൂർ മണ്ഡലത്തിൽ അതിർത്തി നിർണയിച്ച് സർവേക്കല്ലുകൾ സ്ഥാപിക്കുന്ന നടപടികളാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. സംസ്ഥാനത്ത് പല ജില്ലകളിലും മലയോര ഹൈവേ നിർമാണം പുരോഗമിക്കുകയാണ്. വനഭൂമി ലഭ്യമാകാത്തതിനെ തുടർന്ന് പലയിടത്തും നിർമാണം പ്രതിസന്ധിയിലായിട്ടുമുണ്ട്. മലയോര ഹൈവേയുടെ പത്തു ഭാഗങ്ങളിലെ നിർമാണത്തിനാണ് നിലവിൽ പ്രശ്നം. പകരം വനഭൂമി ലഭ്യമാക്കാനുള്ള ശുപാർശകൾ ഇല്ലാത്തതും ഭൂമി സംബന്ധമായ രേഖകളുടെ അപര്യാപ്തതയുമാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വിവിധ ഘട്ടങ്ങളിൽ തടസപ്പെടാനിടയാക്കിയത്.





   റോഡിൻറെ ഒരുവശത്ത് 850 മീറ്ററോളം സ്ഥലം മംഗലം കുടുംബം വകയാണ്. എംഎൽഎയുടെ നേതൃത്വത്തിൽ കുടുംബാംഗവുമായി സംസാരിച്ചതിനെ തുടർന്ന് കോടനാട്ട് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടുകൊടുക്കുകയായിരുന്നു. ഇതോടെയാണ് ഈ ഭാഗത്തെ പ്രശ്നങ്ങൾ അവസാനിച്ചത്. ഒൻപത് മീറ്റർ വീതിയുള്ള റോഡിൽ ഇരുവശത്തുനിന്നും ഒന്നര മീറ്റർ വീതം സ്ഥലം, ഉടമകൾ സൗജന്യമായാണ് വിട്ടുനൽകിയത്. തൃശൂർ ജില്ലയിലെ അതിരപ്പിള്ളി സിൽവർ സ്റ്റോം ജങ്ഷനിൽനിന്ന് തുടങ്ങി പട്ടിക്കാട്, വിലങ്ങന്നൂർ വഴി മരോട്ടിച്ചാൽ, വെള്ളിക്കുളങ്ങര, രണ്ടുകൈ, ചായിപ്പൻകുഴി അരൂർമുഴി, അതിരപ്പിള്ളി, മഞ്ഞപ്ര, മലയാറ്റൂർ, കാടപ്പാറ, ഇല്ലിത്തോട്, അഭയാരണ്യം, ചെട്ടിനട, ചേറങ്ങനാൽ പ്രദേശങ്ങളിലൂടെയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. നിലവിലെ റോഡിൻറെ പരാതിയുള്ള ഭാഗങ്ങളിലെ പുറമ്പോക്കുകൾ അളന്ന് തിട്ടപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്.




    നിലവിൽ ശരാശരി ഒമ്പത് മീറ്റർ വീതിയുള്ള റോഡിൻറെ ഇരുവശത്തുനിന്നും ഒന്നര മീറ്റർ വീതം എല്ലാ സ്ഥലമുടമകളും സൗജന്യമായി വിട്ടുകൊടുത്തിട്ടുണ്ട്. പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തി പെരുമ്പാവൂരിൽ കൂവപ്പടി പഞ്ചായത്തിലെ അഭയാരണ്യം മുതൽ ചെട്ടിനട വരെയുള്ള 1.85 കിലോമീറ്റർ ദൂരത്താണ് നിലവിൽ അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. പെരിയാറിന് കുറുകെ ഒരുപാലം കൂടി റോഡിൻറെ ഭാഗമായി നിർമിക്കും. വനഭൂമിയിലൂടെ എലിവേറ്റഡ് ഹൈവേയാണ് നിർമിക്കുക. പട്ടിക്കാട് മുതൽ ചെട്ടിനട വരെയുള്ള 32 കിലോമീറ്ററിൽ 12 ഹെക്ടർ സ്ഥലമാണ് വനംവകുപ്പിൻറെ പരിധിയിലുള്ളത്. ഈ ഭാഗത്താണ് വനത്തിന് മുകളിലൂടെ എലിവേറ്റഡ് ഹൈവേ നിർമിച്ച് റോഡ് ഉപയോഗിക്കുക.






   എറണാകുളത്തും മലയോര ഹൈവേ നിർമാണം പുരോഗമിക്കുന്നു. പെരുമ്പാവൂർ മണ്ഡലത്തിൽ അതിർത്തി നിർണയിച്ച് സർവേക്കല്ലുകൾ സ്ഥാപിക്കുന്ന നടപടികളാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. 12 മീറ്റർ വീതിയിലുള്ള റോഡാണ് മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്നത്. ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുൾപ്പെടെയാണ് പുതിയ പാത വരുന്നത്. ടൂറിസം രംഗത്തുൾപ്പെടെ ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണ് എറണാകുളം ജില്ലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ.

Find out more: