മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു കൂടത്തതായി കൊലപാതകങ്ങൾ. ഇപ്പോഴിതാ കുറ്റപത്രത്തില്‍ വള്ളിപുള്ളി വിടാതെ ജോളിയുടെ ആഢംബര ജീവിതം വ്യക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ജോളി കോഴിക്കോട് വച്ച് മാരകരോഗത്തിന്റെ പരിശോധനയ്ക്ക് വിധേയയായതടക്കം ഞെട്ടിക്കുന്നവിവരങ്ങള്‍ അന്വേഷണസംഘം ഇതിനകം ശേഖരിക്കുകയും അനുബന്ധരേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയുടെ വഴിവിട്ടുള്ള ജീവിതം കോടതിക്ക് ബോധ്യപ്പെടുന്നതിന് വേണ്ടിയാണ് ഇവരുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അപരിചിതരായ പുരുഷന്മാരെ പരിചയപ്പെട്ടാല്‍ പോലും അടുത്തേക്ക് ചേര്‍ന്നിരുന്ന് സംസാരിക്കുന്ന പ്രകൃതമായിരുന്നു ജോളിക്കുണ്ടായിരുന്നത് എന്നതിന്റെ തെളിവും പോലീസ് കോടതിയില്‍ ഹാജരാക്കി. ഇത് ഇവരുടെ മറ്റൊരു വിചിത്രസ്വഭാവമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രൊഫസറാണെന്ന് കുടുംബാംഗങ്ങളേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിച്ച ജോളി എന്‍ഐടിയില്‍ കാറിലും ബൈക്കിലുമായാണ് സഞ്ചരിച്ചിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. മോഡി കൂടിയ വസ്ത്രങ്ങളായിരുന്നു ജോളി ധരിച്ചിരുന്നത്. പതിവായി എന്‍ഐടിയുടെ വ്യാജ ഐഡി കാര്‍ഡ് ആളുകള്‍ കാണുന്ന രൂപത്തില്‍ ധരിക്കാറുണ്ടായിരുന്നു. ബ്യൂട്ടി പാര്‍ലര്‍ , തയ്യല്‍ കട, പോസ്റ്റാഫീസ്, ബാങ്ക്, കാന്റീന് എന്നിവിടങ്ങളിലെ ആളുകളുമായി അടുത്ത പരിചയമായിരുന്നു ജോളി പുലര്‍ത്തിയിരുന്നത്. റോയി തോമസിന്റെ മരണശേഷം മക്കളെയും കൂട്ടി എന്‍ഐടിയില്‍ പോയിരുന്നതായും കുറ്റപത്രത്തിലുണ്ട്.
കൂടാതെ മൂന്ന് കാറുകള്‍ , നാല് സ്കൂട്ടറുകള് എന്നിവയാണ് എന്ഐടിയിലെക്ക് ഉപയോഗിച്ചിരുന്നത്. ഈ കാര്യങ്ങളെല്ലാം കുറ്റപത്രത്തില്‍ പോലീസ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ജോളിയുടെ പശ്ചാത്തലം കോടതിയെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അന്വേഷണസംഘം കുറ്റപത്രത്തില്‍ ഇക്കാര്യം വിശദമാക്കിയത്.
ജോളിയുടെ ആദ്യഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് വധക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജോളിയുടെ ആഢംബര ജീവിതം സംബന്ധിച്ചുള്ള വ്യക്തമായ വിവരം പോലീസ് വിശദമാക്കിയത്. നിലവില്‍ റോയ് തോമസ് വധകേസില്‍ മാത്രമാണ് ഇപ്പോള്‍ കുറ്റപ്രതം സമര്‍പ്പിച്ചിരിക്കുന്നത്.
മറ്റ് കേസുകളിലും ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കും. ഇപ്പോഴും ജോളിയുമായി ബന്ധപ്പെട്ട ചെറിയ വിവരങ്ങള്‍ പോലും അന്വേഷണസംഘം കൃത്യമായി ശേഖരിക്കുന്നുണ്ട്.
click and follow Indiaherald WhatsApp channel