എനിയ്ക്ക് ഏതെങ്കിലും ഒരു കഥാപത്രം വേണം എന്നൊന്നും ഇല്ല, വേലക്കാരി ആണെങ്കിലും അമ്മൂമ്മ ആണെങ്കിലും, അത് എനിയ്ക്ക് ലഭിക്കുന്ന ബോണസ് ആണ്; കഴിവുണ്ട് എന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. അഭിനയത്തിൽ നിറയുന്നതോടൊപ്പം മിക്ക കഥാപത്രങ്ങൾക്കും എന്റെ ശബ്ദം കൂടി നിറയുന്നതോടെ ആളുകൾക്ക് വിരസത അനുഭവപ്പെട്ട് തുടങ്ങും.
അതുകൊണ്ടാണ് ഇത് വരെ ആർക്കും ശബ്ദം കൊടുക്കാതെ ഇരുന്നത്. ആ ജോലി ചെയ്യാൻ പറ്റുന്ന ആളുകൾ ഇവിടെ ഉണ്ട്. അഭിനയത്തിൽ നിറയുന്നതോടൊപ്പം മിക്ക കഥാപത്രങ്ങൾക്കും എന്റെ ശബ്ദം കൂടി നിറയുന്നതോടെ ആളുകൾക്ക് വിരസത അനുഭവപ്പെട്ട് തുടങ്ങും.
അതുകൊണ്ടാണ് ഇത് വരെ ആർക്കും ശബ്ദം കൊടുക്കാതെ ഇരുന്നത്. ആ ജോലി ചെയ്യാൻ പറ്റുന്ന ആളുകൾ ഇവിടെ ഉണ്ട്. സൂഫിയുടെയും സുജാതയുടെയും കഥയിൽ ചേച്ചിക്കുവേണ്ടി ഡബ്ബ് ചെയ്യാമോ എന്ന് ചോദിച്ചുകൊണ്ട് ചേച്ചി ചെന്നൈയിൽ നിന്ന് വിളിച്ചപ്പോൾ ഞാൻ ആദ്യം ഒന്ന് പരുങ്ങി. കാരണം ഞാൻ ആർക്കും ഇതിനു മുൻപ് ഡബ്ബ് ചെയ്തിട്ടില്ല. പക്ഷെ ചേച്ചിക്ക് ചെന്നൈയിൽ നിന്നും വരാൻ ആകില്ല.
പിന്നെ, രണ്ടുപേരുടെയും ശബ്ദം ഏകദേശം ഒരേ പോലെ ആണല്ലോ എന്നൊക്കെ ചേച്ചി ധൈര്യം തന്നപ്പോൾ ഏറ്റെടുക്കുകയായിരുന്നു. അതിൽ നീതി പുലർത്താൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം.
സിനിമ കണ്ട കുറെ ആളുകൾ എന്നെ വിളിച്ചു. സീമയുടെ ശബ്ദം ആ കഥാപാത്രത്തെ ജീവസ്സുറ്റതാക്കി മാറ്റി എന്ന് എല്ലാവരും അഭിപ്രായവും പറഞ്ഞു. അത് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. മുൻപും ഞാൻ ഒരുപാട് അമ്മ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
അതിനൊക്കെ ശബ്‍ദം കൊടുത്തുള്ള എക്സ്പീരിയൻസും എനിക്കുണ്ട്. അപ്പോൾ ചേച്ചിയുടെ അമ്മ കഥാപാത്രമായി മാറിയപ്പോൾ വളരെ പ്രയാസമായി ഒന്നും തോന്നിയില്ല. പക്ഷേ ഡബ്ബിങ് ആർട്ടിസ്റ്റായി മാറാൻ എനിക്ക് താത്‌പര്യം ഇല്ല. ഇതേ പോലെ എന്തെങ്കിലും എമർജൻസി സിറ്റുവേഷൻ വന്നെങ്കിൽ മാത്രമേ ഞാൻ എന്റെ ശബ്‍ദം മറ്റൊരാൾക്ക് ഇനി നല്കുകയുളളൂ.
ഒരു താരം എന്നതിനപ്പുറം സീമ നിസ്സീമമായ സ്നേഹത്തിനും, കരുതലിനും ഒരു ഉദാഹരണം കൂടിയാണ്. തന്റെ ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും തന്നാൽ കഴിയുന്ന സഹായം സമൂഹത്തിൽ നരകിക്കുന്നവർക്ക് നൽകണമെന്നാണ് സീമയുടെ ആഗ്രഹം. ആ ആഗ്രഹത്തിന് പിന്നാലെയാണ് ഇപ്പോഴും താരത്തിന്റെ യാത്ര. കിട്ടുന്നതിൽ ഒരു പങ്ക് സമൂഹത്തിൽ കഷ്ടപെടുന്നവർക്കായി ഇന്നും ഈ താരം കരുതിവയ്ക്കാറുണ്ട്.
വര്ഷങ്ങളിലായി നടിയായി മാത്രമാണ് നമ്മൾ സീമയെ കണ്ടിട്ടുള്ളത്. ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി, സൂഫിയിലും സുജാതയിലും കലാരഞ്ജിനിക്ക് ശബ്‍ദം നൽകിയ അനുഭവത്തെ പറ്റിയാണ് സീമ വാചാല ആകുന്നത്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറക്കുന്നത്.
അതായത് താരജാഡകളില്ലാത്ത ഒരു നടിയാണ് സീമ ജി നായർ. കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി ഇവർ നമ്മുടെ സ്വീകരണ മുറിയിലും, ബിഗ് സ്‌ക്രീനിലുമായി നിറയുന്ന താരം കൂടിയാണ്.
Powered by Froala Editor
            
                            
                                    
                                            
 click and follow Indiaherald WhatsApp channel