കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു! ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് ഉറപ്പു നൽകിയത്. എന്നാൽ ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന് ആന്റണി രാജു പറഞ്ഞു. കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപയ്ക്കു വേണ്ടി ബാങ്ക് വായ്പ തരപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.
സർക്കാർ നൽകിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെയാണ് ജീവനക്കാർ സമരം ചെയ്തത്. ജീവനക്കാർ സമരം ചെയ്തതോടെ സർക്കാർ നൽകിയ ഉറപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടല്ലോ. സർക്കാർ നൽകിയ വാക്ക് യൂണിയനുകൾ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം എന്നു കൊടുക്കുമെന്ന് വ്യക്തതയില്ലാത്ത സ്ഥാപനത്തിൽ യന്ത്രം വാങ്ങുന്നതിനെതിരെയാണ് വിമർശനം ഉയരുന്നത്. നിലവിൽ 425 വാഷർമാർ ബസ് ഒന്നിന് പുറംഭാഗം കഴുകി വൃത്തിയാക്കുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്.
ഇത് കാര്യക്ഷമമല്ലാത്തതിനാലാണ് യന്ത്രം വാങ്ങുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്നതിനിടെ ബസ് കഴുകാൻ ഒന്നേകാൽ കോടി രൂപ മുടക്കി യന്ത്രം വാങ്ങുന്നതിനെതിരെയും ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. എന്നാൽ ഈ പണം ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവെച്ച തുകയല്ലെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്. സർക്കാർ നൽകിയ ഉറപ്പ് വിശ്വാസത്തിലെടുക്കാതെയാണ് ജീവനക്കാർ സമരം ചെയ്തത്. ജീവനക്കാർ സമരം ചെയ്തതോടെ സർക്കാർ നൽകിയ ഉറപ്പിന്റെ പ്രസക്തി നഷ്ടപ്പെട്ടല്ലോ.
സർക്കാർ നൽകിയ വാക്ക് യൂണിയനുകൾ വിശ്വാസത്തിലെടുക്കാത്ത സ്ഥിതിക്ക് ഇനി ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെത്തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടി ആസൂത്രണം ചെയ്യുമെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
Find out more: