മാലിദ്വീപിൽ നിന്നുള്ള റിമ കല്ലിങ്കലിന്റെ മനോഹരമായ ചിത്രങ്ങൾ; കമന്റ് സെക്‌ഷനിൽ തമ്മിലടിച്ച് സദാചാരവാദികളും! ഇൻഹിബിഷൻസ് ഇല്ലാതെ കഥാപാത്രങ്ങൾ എടുത്ത് ചെയ്യുന്നതും തുടക്കത്തിലേ റിമ കല്ലിങ്കൽ എന്ന നടിയുടെ കഴിവ് എത്രത്തോളമാണെന്ന് കാണിച്ചു തന്നിരുന്നു. ഋതു എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി, ഹസ്ബന്റ്‌സ് ഇൻ ഗോവ, നിദ്ര, 22 ഫീമെയിൽ കോട്ടയം പോലുള്ള സിനിമകൾ എല്ലാം ഇമേജ് നോക്കാതെയാണ് റിമ ചെയ്യുന്നത്. മോഡലിങിലൂടെ കരിയർ ആരംഭിച്ച്, സൗന്ദര്യ മത്സരത്തിലൂടെ അഭിനയത്തിന്റെ വലിയ ലോകത്തിലേക്കും എത്തിയ നടിയാണ് റിമ കല്ലിങ്കൽ. ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്. സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാൽ, അർച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേർ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.





 സദാചാരചിന്താഗതികളെ പിഴിതെറിയുന്ന തരം പല പ്രസ്താവനകളും റിമ കല്ലിങ്കൽ നടത്തിയതു ഒരുകാലത്ത് ശ്രദ്ധേയമായിരുന്നു. തന്റെ സംസാരത്തിൽ മാത്രമല്ല, പ്രവൃത്തിയിലും നടി അത് പ്രകടമാക്കി. ഇപ്പോഴിതാ ഹൈലി ഗ്ലാമറസ്സ് ആയിട്ടുള്ള ഏതാനും ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടിരിക്കുകയാണ് റിമ കല്ലിങ്കൽ.
 കണ്ടാൽ അറച്ചുപോകുന്ന വിധം അശ്ലീല കമന്റുകളാണ് തീരെ സഹിക്കാൻ പറ്റാത്തത്. പക്ഷെ സദാചാര കമന്റുകളെയും, ഇത്തരം അശ്ലീല കമന്റുകളെയും പ്രതിരോധിക്കുന്ന വിധം, റിമ കല്ലിങ്കലിനെ സപ്പോർട്ട് ചെയ്ത് നല്ല കുറേ കമന്റുകൾ വരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.






എന്നാൽ അത്തരം കമന്റ് ഇടുന്നവരെ പോലും ആക്രമിക്കുന്ന വിധം സദാചാരക്കാർ സോഷ്യൽ മീഡിയയിലുണ്ട് എന്നത് ഇനിയും മാറിയിട്ടില്ലാത്ത ഇടുങ്ങിയ ചിന്തയെ കാണിച്ചു തരുന്നു. ഫോട്ടോ കണ്ട് പ്രശംസിക്കുന്നവർ ഒരു കൂട്ടം ഉണ്ടെങ്കിലും എങ്ങിനെ ഇതിനെ കുറ്റം പറയാം, സദാചാരബോധമുണർത്താം എന്ന ആലോചിക്കാത്തവരും കുറവല്ല. നേരിട്ട് നെഗറ്റീവ് കമന്റ് പറഞ്ഞാൽ മറ്റുള്ളവർ വന്ന് സദാചാരവാദി എന്ന് വിളിച്ച് ആക്രമിക്കുന്നത് പേടിച്ച് പരോക്ഷമായെങ്കിലും അത്തരം ചോദ്യങ്ങൾ ചിലർ ചോദിച്ചിട്ടുണ്ട്. ആഷിക് അബു കയറൂരി വിട്ടതാണോ, സിനിമകൾ കുറഞ്ഞിട്ടാണോ എന്നൊക്കെയുള്ള ചോദ്യം സ്വാഭാവികമായും ഉണ്ട്. 




ചുവന്ന ബിക്കിനി ധരിച്ച് കായകിങ് നടത്തുന്ന ചിത്രങ്ങളാണ് റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്. സുഹൃത്ത് ദിയാ ജോണിയ്‌ക്കൊപ്പമുള്ള മാലിദ്വീപ് യാത്രയ്ക്കിടയിൽ എടുത്ത ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വിഷ്ണു സന്തോഷാണ്. ശോഭ വിശ്വനാഥ്, സാധിക വേണു ഗോപാൽ, അർച്ചന കവി, റിമി ടോമി തുടങ്ങി നിരവധിപേർ റിമയുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

Find out more: