ഇൻസ്റ്റന്റ് ഡൈ ആരോഗ്യപരമായ പ്രശ്‌നങ്ങൾ വരെയുണ്ടാക്കുന്നുവെന്ന കാര്യം മിക്കവാറും പേർ അറിഞ്ഞു തന്നെയാണ് ഇത് ഉപയോഗിയ്ക്കുന്നത്. ഇതിനൊരു പരിഹാരം നാച്വറൽ വഴികൾ പരീക്ഷിയ്ക്കുന്നതാണ്. നമുക്ക് ദോഷം വരുത്താതെ തന്നെ ഉപയോഗിയ്ക്കാൻ പറ്റിയ പല വഴികളുമുണ്ട്. ഇത്തരത്തിൽ ഒന്നിനെ കുറിച്ചറിയൂ. അൽപം മെനക്കെണമെന്നതും വാസ്തവമാണ്.മുടി നരയ്ക്കുന്നത് പ്രായമാകുമ്പോഴുണ്ടാകുന്ന സ്വാഭാവിക മാറ്റമാണ്. എന്നാൽ ഇത് പലർക്കും അംഗീകരിയ്ക്കാൻ സാധിയ്ക്കാറില്ല. ഇതാണ് ഡൈ പോലുള്ള വിപണിയിൽ ലാഭമുണ്ടാക്കുന്നതിന്റെ കാര്യം.  ഇതിൽ ഇൻഡിക അഥവാ നീലയമരി പൊടി, ആവണക്കെണ്ണ, കാപ്പിപ്പൊടി എന്നിവയും ഉപയോഗിയ്ക്കുന്നുണ്ട്. സാധാരണ ഹെയർ ഡൈയിലെ പ്രധാന ചേരുവയായ ഹെന്ന ഇവിടെ ഉപയോഗിയ്ക്കുന്നില്ല. ഹെന്നയുടെ സ്ഥാനത്ത് ചിരക്കട്ടരിയാണ്.


   ചിരട്ടക്കരി വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിയ്ക്കും.ഇതിൽ പ്രധാന ചേരുവ ചിരട്ടക്കരിയാണ്. നമ്മുടെ ചിരട്ട കത്തിയ്ക്കുക പിന്നീട് പൊടിയ്ക്കുക. ഈ പോടി അരിച്ചെടുക്കണം. ഇതാണ് ഈ കൂട്ടിലെ പ്രധാന ചേരുവയായി ഉപയോഗിയ്ക്കുന്നത്. മുടിയിൽ തേയ്ക്കുന്ന ആയുർവേദ എണ്ണയായ നീലിഭൃംഗാദി പോലുളളവയിലെ പ്രധാനപ്പെട്ടൊരു ചേരുവയാണിത്. മുടിയുടെ നര മാറാൻ ഇത് പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കാം. മുടി വളർച്ചയ്ക്കും ഇതേറെ നല്ലതാണ്. ഇത് ഇൻഡിക പൗഡർ എന്ന പേരിൽ കടകളിൽ നിന്നും വാങ്ങാൻ ലഭിയ്ക്കും.മുടി നര ഒഴിവാക്കാൻ ഇൻഡിക പൗഡർ അഥവാ നീലയമരി ഉപയോഗിയ്ക്കാവുന്നതാണ്. നാട്ടിൻപുറങ്ങളിൽ റോസ് നിറത്തോടു കൂടിയ പൂക്കളോടു കൂടിയ ഈ ചെടി ഇപ്പോഴും കാണാറുണ്ട്. താരൻ അകറ്റാൻ ഇവ സഹായിക്കും. ശിരോചർമ്മത്തിൽ ഈ എണ്ണ പ്രയോഗിക്കുന്നത് രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു. ഇത് തലമുടിയുടെ വളർച്ചയ്ക്ക് ഫലപ്രദമാണ്.



   സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയിൽ അല്പം ആവണക്കെണ്ണ കൂടി ചേർത്ത് തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകി കളയുന്നത് മുടി വളർച്ച ത്വരിതപ്പെടുത്തും. മുടിയ്ക്ക് കറുപ്പു നൽകുന്ന ഒന്നാണിത്.മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനുമുള്ള മികച്ച പരിഹാരമാണ് കാസ്റ്റർ ഓയിൽ. ചർമ്മസംരക്ഷണ ഉൽ‌പ്പന്നങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മുടിയുടെ നിറം ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ലളിതവും രാസ രഹിതവും ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി. തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കാനും മുടി വേരുകൾക്ക് ആരോഗ്യം പകരാനുമെല്ലാം കോഫി സഹായിക്കും. കാപ്പിയിലെ ഫൈറ്റോസ്റ്റെറോൾ എല്ലായ്പ്പോഴും മുടിയ്ക്ക് ഈർപ്പം നൽകുന്ന ഒന്നാണ്. തലമുടിക്ക് കാപ്പി വളരെ നല്ലതാണ്. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്നു.



  മുടി കൊഴിച്ചിൽ തടഞ്ഞു നിർത്താൻ സഹായിക്കുന്നു.ആവണക്കെണ്ണയും ചേർക്കുക. ഇവയെല്ലാം കൂടി നല്ലതു പോലെ ചേർത്തിളക്കി മിശ്രിതമാക്കി മുടിയിൽ പുരട്ടാം. ഇത് പുരട്ടി ചുരുങ്ങിയത് ഒരു മണിക്കൂർ നേരമെങ്കിലും വയ്ക്കണം. പിന്നീട് സാധാരണ വെള്ളത്തിൽ കഴുകാം. ഷാംപൂ ഉപയോഗിയ്ക്കരുത്. പിറ്റേന്നു മാത്രമേ ഷാംപൂ ഉപയോഗിച്ചു മുടി കഴുകാവൂ. ഇനി അന്നത്തെ ദിവസം തന്നെ ഷാംപൂ നിർബന്ധമെങ്കിൽ ഹെർബൽ വഴികളോ താളിയോ ഉപയോഗിയ്ക്കാം. ഇത് ആദ്യത്തെ തവണ തന്നെ ഗുണം തരില്ല. എന്നാൽ ആഴ്ചയിൽ ഒരു തവണ വീതം മൂന്നു നാലു ആഴ്ചകളിൽ അടുപ്പിച്ചു ചെയ്താൽ മുടി നര കറുപ്പായി മാറും. ഇതു തയ്യാറാക്കാൻ അരിച്ചെടുത്ത ചിരട്ടക്കരിയിലേയ്ക്ക് അൽപം ഇൻഡിക പൗഡർ ചേർക്കുക. പിന്നീട് കാപ്പി തിളപ്പിച്ച് ഒരുവിധം കട്ടിയുള്ള പാനീയമാക്കി എടുക്കുക. ആവണക്കെണ്ണയും ചേർക്കുക.

మరింత సమాచారం తెలుసుకోండి: