ഇന്ത്യയുടെ കോവാക്‌സിൻ ഫെബ്രുവരിയിൽ പുറത്തിറങ്ങും. ഐസിഎംആറും ഇന്ത്യൻ വാക്സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്കും ചേർന്ന് വികസിപ്പിച്ച വാക്സിൻ ഫെബ്രുവരി മാസത്തോടെ വിപണിയിലെത്തുമെന്നാണ് ഒരു മുതിർന്ന ഗവേഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവാക്സിൻ പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ വിപണിയിലെത്തിയേക്കും. വാക്സിൻ ഇതുവരെ മികച്ച ഫലപ്രാപ്തി കാണിച്ചതായി കൊവിഡ് 19 ടാസ്ക് ഫോഴ്സ് അംഗവും ഐസിഎംആറിലെ ശാസ്ത്രജ്ഞനുമയ രജനി കാന്ത് പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളോടെ വാക്സിൻ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.


കൊവിഡ് 19നെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ വാക്സിനാണ് കൊവാക്സിൻ. ഐസിഎംആറിൻ്റെയും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും സഹായത്തോടെയാണ് കൊവാക്സിൻ്റെ ഗവേഷണം.അടുത്ത വർഷം തുടക്കത്തിൽ തന്നെ രാജ്യത്ത് കൊവിഡ് 19 പ്രതിരോധ വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ സെപ്റ്റംബർ മാസത്തിൽ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാമാരി മികച്ച രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും കൊവിഡ് പ്രതിരോധത്തിനായി പ്രയത്നിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

 
ഓക്സ്ഫഡ് സർവകലാശാലയിലുയെും വിവിധ വാക്സിൻ നിർമാതാക്കളുടെയും വിദഗ്ധരുടെ നേതൃത്വത്തിൽ ലോകവ്യാപകമായി ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതിനിടയിലാണ് യുകെ മാധ്യമത്തിൻ്റെ റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കായി കോടിക്കണക്കിന് ഡോസാണ് ഈ വാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സിൻ നൽകാൻ ആറുമാസത്തിൽ താഴെ സമയം മാത്രമേ വേണ്ടിവരൂ എന്നാണ് വാക്സിൻ വിതരണവുമായി ബന്ധമുള്ള സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. "ആറു മാസത്തോളം സമയം വേണ്ടിവരുമെന്നാണ് ഞങ്ങൾ കണക്കകൂട്ടുന്നത്. ഇതിൽ കുറച്ച് സമയം മതിയാകുമെന്നാണ് തോന്നുന്നത്." ഒരു സോഴ്സ് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്തു. ആറു മാസത്തിനുള്ളിൽ വിപുലമായ വാക്സിൻ വിതരണ പദ്ധതി ആരംഭിക്കുമെന്നാണ് യുകെ മാധ്യമമായ ദ ടൈംസിൻ്റെ റിപ്പോർട്ട്. ഇതിനു മുന്നോടിയായി വർഷാവസാനത്തോടെ വാക്സിന് ആവശ്യമായ അനുമതി നൽകും. യുകെ സർക്കാരിൻ്റെ വാക്സിനേഷനുവേണ്ടിയുള്ള സംയുക്ത സമിതി രൂപീകരിച്ച പ്രോട്ടോകോൾ പ്രാകരം വാക്സിൻ ഏറ്റവുമാദ്യം നൽകുക 65 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായിരിക്കും. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും വംശീയ ന്യൂനപക്ഷങ്ങളഅ‍ക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകും. അതിനു ശേഷം 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായിരിക്കും ഊഴം. അതിനു ശേഷം വൈറസിൻ്റെ ഭീഷണി കുറഞ്ഞ പ്രായം കുറഞ്ഞവർക്ക് നൽകും. 



ആഗോളതലത്തിൽ കൊവിഡ് 19 വാക്സിനുവേണ്ടി നടത്തുന്ന ഗവേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പുതിയ വാർത്ത പുറത്തു വരുന്നത്.  അതേസമയം, ഓക്സ്ഫഡ് സർവകലാശാലയും യുകെ കമ്പനിയായ ആസ്ട്രാസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സിൻ്റെ 10 കോടി ഡോസ് ഡിസംബറിൽ വിതരണത്തിനെത്തുമെന്നും വർഷാവസാനത്തോടെ വാക്സിന് കേന്ദ്രസർക്കാർ അനുമതി ലഭിക്കുമെന്നും പൂനെ ആസ്ഥാനമായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. വാക്സിൻ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് കരാറുണ്ട്.  

మరింత సమాచారం తెలుసుకోండి: