ഈ വസ്ത്രം ധരിച്ചാൽ 'സാമൂഹിക അകലം' ഗ്യാരന്റി നൂറു ശതമാനം! പണ്ടൊക്കെ പ്രശ്നക്കാരെ ഒരു കയ്യകലം മാറ്റി നിർത്തണം എന്ന് പറഞ്ഞിരുന്നപ്പോൾ ഇപ്പോൾ സ്വന്തക്കാരെയും, ഇഷ്ടക്കാരെയും എല്ലാം ഒരു കയ്യകലം മാറ്റി നിർത്തേണ്ട അവസ്ഥയാണ്. പക്ഷെ ഇപ്പോഴും അതിന് സാധിക്കണം എന്നില്ല. ഉദാഹരണത്തിന് വർഷങ്ങൾക്ക് ശേഷം കൂട്ടുകാരെ കണ്ടാൽ പിന്നെ ഒന്ന് ആലിംഗനം ചെയ്യാതെ പിന്നെ എങ്ങനാ അല്ലെ? അതിനൊരു വഴിയുണ്ട് ഷെയ് എന്ന പേരുള്ള പെൺകുട്ടി തയ്യാറാക്കിയ വസ്ത്രം ധരിച്ചാൽ മതി, 'സാമൂഹിക അകലം' ഗ്യാരന്റി.കൊറോണ കാലമെത്തിയതോടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്ന ഒരു വാക്കാണ് സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ സാമൂഹിക അകലം.കല്യാണത്തിന് പെൺകുട്ടികൾ സാധാരണഗതിയിൽ ഉപയോഗിച്ച് കാണാറുള്ള കാണാറുള്ള ഗൗണിലാണ് ഷെയ് തന്റെ കരവിരുത് കാഴ്ചവച്ചത്. അടിഭാഗത്ത് നല്ല വീതി വച്ച് അതിന് താഴെ വസ്ത്രം നിലത്ത് മുട്ടാതിരിക്കൻ ടയറുകൾ അടക്കമാണ് സോഷ്യൽ ഡിസ്റ്റൻസിങ് വസ്ത്രം ഷെയ് ഒരുക്കിയത്.


  274 മീറ്ററിലധികം ലാവണ്ടർ നിറത്തിലുള്ള തുണി ഉപയോഗിച്ചാണ് വശങ്ങളിലേക്ക് 3 അടി നീളമുള്ള വസ്ത്രം ഷെയ് തയ്യാറാക്കിയത്.കൊറോണ കാലത്ത് സാമൂഹിക അകലം പാലിക്കൽ നിർബന്ധമായതോടെയാണ് ഇതൊരുക്കുന്ന വസ്ത്രം തന്നെ തയ്യാറാക്കിയാലോ എന്ന ആശയം ഷെയ്ക്കുണ്ടായത്. പിന്നെ ഒന്നും നോക്കിയില്ല, നേരെ പണിപ്പുരയിലേക്ക്. ഏകദേശം 2 മാസമെടുത്തു 'സാമൂഹിക അകലം' ഗ്യാരന്റി നൽകുന്ന വസ്ത്രം തയ്യാറാക്കാൻ.ഷൂ നിർമ്മിക്കുന്നതിൽ വിദഗ്ധനായ റൊമാനിയക്കാരൻ ഗ്രിഗോറി ലപ്പ് അടുത്തിടെ ട്രാൻസിൽവാനിയൻ നഗരമായ ക്ലൂജിൽ നടക്കാനിറങ്ങി. മാർക്കറ്റിൽ എത്തിയ ഗ്രിഗോറി ബഹുഭൂരിപക്ഷം പേരും സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് മനസ്സിലാക്കി.



  സാമൂഹിക അകലം പാലിക്കാൻ ജനങ്ങളെ ഉത്‌ബോധിപ്പിക്കും വിധം തന്നെക്കൊണ്ട് എന്ത് ചെയ്യാം എന്ന ഗ്രിഗോറി ലപ്പ് ചിന്ത ചെന്നെത്തിയത് പുത്തൻ ഷൂ ഡിസൈനിലാണ്.ഷെയുടെ സാമൂഹിക അകലം പാലിക്കുന്ന വസ്ത്രത്തിന്റെ പ്രായോഗികത തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചു പറ്റി. താൻ എങ്ങനെയാണ് ഈ വസ്ത്രം തയ്യാറാക്കിയത് എന്നതിനെപ്പറ്റിയുള്ള വിവിധ വിഡിയോകളിലായി ഷെയ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.വിരലുകൾക്കായുള്ള ഷൂവിന്റെ മുൻഭാഗം കഴിഞ്ഞും കൂടുതൽ നീളത്തിലാണ് തന്റെ സ്പെഷ്യൽ ഷൂ ഗ്രിഗോറി ലപ്പ് തയ്യാറാക്കിയത്. യൂറോപ്യൻ സൈസ് 75 ലാണ് ഗ്രിഗോറി ലപ്പ് സ്പെഷ്യൽ ഷൂ തയ്യാറാക്കിയിരിക്കുന്നത്. "ഈ ഷൂസ് ധരിച്ച രണ്ടുപേർ പരസ്പരം അഭിമുഖീകരിക്കുകയാണെങ്കിൽ, അവർക്കിടയിൽ ഏകദേശം ഒന്നര മീറ്റർ ഉണ്ടായിരിക്കും." 2001 മുതൽ ലപ്സ് ഷോപ്പ് എന്ന പേരിലുള്ള കടയിൽ റെഡിമെയ്ഡ് ഷൂ വിൽക്കുന്ന ഗ്രിഗോറി ലപ്പ് റോയിട്ടേഴ്സിനോട് പറഞ്ഞു. 

మరింత సమాచారం తెలుసుకోండి: