ധ്യേഷ്യയിലെ ഒരു രാജ്യത്ത് കുടുങ്ങിപ്പോയ 50 ശാസ്ത്രജ്ഞരെ കൊവിഡ് പോസിറ്റീവായി തിരികെയെത്തിച്ചു. വ്യോമസേനയുടെ 19 മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷമാണ് ശാസ്ത്രജ്ഞരെ തിരികെയെത്തിച്ചത്. മധ്യേഷ്യയിലെ ഏത് രാജ്യത്തു നിന്നാണ് ഇവരെ തിരികെയെത്തിച്ചത് എന്നു വ്യക്തമല്ല.  50 ശാസ്ത്രജ്ഞരും ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ശാസ്ത്രജ്ഞർ ഉണ്ടായിരുന്ന രാജ്യത്ത് കൊവിഡ് സ്ഥിതിഗതികൾ രൂക്ഷമായതിനെത്തുടർന്ന് ചികിത്സാ സൗകര്യം ലഭ്യമായിരുന്നില്ല. ഇതേത്തുട‍ർന്നാണ് ഇവരെ തിരികെ നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്.പേര് വെളിപ്പെടുത്താത്ത മധ്യേഷ്യൻ രാജ്യത്തായിരുന്നു ശാസ്ത്രജ്ഞർ പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്നത്. ആ രാജ്യത്തെ എംബസിയുടെ സഹകരണത്തോടെയാണ് ശാസ്ത്രജ്ഞരെ രാജ്യത്തെത്തിച്ചത്. "ശാസ്ത്രജ്ഞ‍ർ കുടുങ്ങിപ്പോയ രാജ്യത്തേക്ക് പ്രത്യേക വിമാനം അയച്ചു. 19 മണിക്കൂ‍ർ നീണ്ട ദൗത്യത്തിനായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റ‍ർ ഹെവിലിഫ്റ്റ് ട്രാൻസ്പോ‍ർട്ട് എയ‍ർക്രാഫ്റ്റാണ് ഉപയോഗിച്ചത്." 


  സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.ശാസ്ത്രജ്ഞരുടെ സംഘത്തിലെ ഒരാളുടെ നില ഗുരുതരമാണ്. ഇന്ത്യയിൽ നിന്നും പുറപ്പെട്ട വിമാനം ഒമ്പത് മണിക്കൂറിന് ശേഷമാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. രണ്ട് മണിക്കൂറിന് ശേഷം ഇവരുമായി തിരികെ പറക്കുകയായിരുന്നു. ഇന്ത്യയുമായി വളരെ അടുത്ത് പ്രവ‍ർത്തിക്കുന്ന രാജ്യത്തായിരുന്നു ശാസ്ത്രജ്ഞ‍ർ പരീക്ഷണത്തിൽ ഏർപ്പെട്ടിരുന്നതെന്നാണ് വിവരം. അതേസമയം വാക്സിനുകളെപ്പറ്റിയും വാക്സിൻ ഉത്പാദനത്തെപ്പറ്റിയുമുള്ള പ്രധാനമന്ത്രി മോദിയുടെ അറിവ് അതിശയിപ്പിച്ചെന്ന് അദാർ പൂനാവാലാ പറഞ്ഞു."പ്രധാനമന്ത്രി മോദിയുടെ വാക്സിനുകളെപ്പറ്റിയും വാക്സിൻ ഉത്പാദനത്തെപ്പറ്റിയുമുള്ള അറിവിൽ അതിശയിക്കുന്നു.



  " അദ്ദേഹം പറഞ്ഞതായി ടൈംസ് നൗ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച കൊവിഡ് 19 പ്രതിരോധ വാക്സിനായ കൊവിഷീൽഡിൻ്റെ ഉത്പാദനകേന്ദ്രം പ്രധാനമന്ത്രി സന്ദർശിച്ച ശേഷമായിരുന്നു അദാർ പൂനാവാലായുടെ പ്രതികരണം. വാക്സിൻ ഉത്പാദനത്തിൻ്റെ പുരോഗതിയും ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതികളും പ്രധാനമന്ത്രി വിലയിരുത്തി. "മദ്രിയിൽ ഞങ്ങൾക്ക് രണ്ട് വലിയ പാൻഡമിക് ലെവൽ ഉത്പാദനകേന്ദ്രങ്ങളുണ്ട്. ഇത് പ്രധാനമന്ത്രിയെ കാണിച്ചു കൊടുത്തു. 



 ഉത്പാദനകേന്ദ്രത്തിൽ അദ്ദേഹം സന്ദർശനം നടക്കുകയും ഒട്ടേറെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പ്രധാനമന്ത്രിയ്ക്ക് വാക്സിനുകളെപ്പറ്റിയും ഉത്പാദനത്തെപ്പറ്റിയും വളരെ ധാരണയുണ്ട്. ഞങ്ങൾ അതിശയിച്ചു." അദ്ദേഹം പറഞ്ഞതായി മിൻ്റ് റിപ്പോർട്ട് ചെയ്തു.വാക്സിൻ ഉത്പാദനകേന്ദ്രം സന്ദർശിക്കുകയും സിറം ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘവുമായി സംസാരിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. വാക്സിൻ ഉത്പാദനം വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

మరింత సమాచారం తెలుసుకోండి: