സംസ്ഥാന സർക്കാരിന്‍റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് ആലപ്പുഴ ജില്ലയിലെ കലവൂരിൽ ' സ്കിൽ മിത്ര' എന്ന സ്കിൽ എക്സ്പോ നവംബർ ഒമ്പതിന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ലോക്ക് ചെയിൻ, ഡാറ്റ സയൻസ്, ബിസിനസ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ്, മൾട്ടീമീഡിയ ലേഔട്ട് ഡിസൈനിങ്, അക്കാഡമിക് പ്രൊജക്റ്റ് ഗൈഡൻസ്, ബ്രൈഡൽ ഫാഷൻ ഫോട്ടോ ഗ്രാഫിക് മേക്കപ്പ് ആർട്ടിസ്റ്റ്, ആർറ്റിസണൽ ബേക്കിംഗ്, ഫാഷൻ ടെക്നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനങ്ങ് തുടങ്ങിയ അന്തർദേശീയ -ദേശീയ തലത്തിൽ അംഗീകാരമുള്ള കോഴ്സുകളിൽ ചേരുവാനാണ് സ്കിൽ എക്സ്പോയിലൂടെ അവസരമൊരുങ്ങുന്നത്. നിരവധി തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്.
click and follow Indiaherald WhatsApp channel