സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ മക്ഡൊണാര്‍ഡ്‌സിന്റെ ഫോട്ടോ തേടിയെത്തുന്നവരുടെ എണ്ണം നാല് ലക്ഷത്തോളമാണ്.ജോര്‍തുര്‍ ആദ്യം ബര്‍ഗര്‍ കേടാവുന്നതിന്റെ ഘട്ടങ്ങള്‍ മനസിലാക്കാന്‍ ഒരു പ്ലാസ്റ്റിക് സഞ്ചിയിലാക്കി ഗാരേജില്‍ സൂക്ഷിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ബര്‍ഗറിന് മാറ്റമുണ്ടാകുന്നുവെന്ന സംശയത്തില്‍ ജോര്‍തുര്‍ ഐസ്‌ലന്‍ഡിലെ നാഷണല്‍ മ്യൂസിയത്തിന് ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കൈമാറി.
എന്നാല്‍ ഭക്ഷണവസ്തു കേടു കൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്തതിനാല്‍ മ്യൂസിയം അധികൃതര്‍ തിരികെ ജോര്‍തുറിനെ ഏല്‍പിച്ചു.
പിന്നീടാണ് അത് അത് സ്‌നോട്ര ഹൗസിലെത്തിയത്. ജൈവവസ്തുക്കള്‍ ജീര്‍ണിപ്പിക്കുന്ന സൂക്ഷ്മാണുക്കളെ പ്രതിരോധിക്കാനും ,സ്വയം ജലാംശം കുറഞ്ഞ് ഉണങ്ങിയ അവസ്ഥ കൈവരിക്കാനും,മക്ഡൊണാള്‍ഡ്‌സ് ബര്‍ഗറിന് കഴിയും. അതിനാലാണ് വളരെനാള്‍ കേടുകൂടാതെ ഇവ നിലനില്‍ക്കുന്നതെന്നാണ് ഒരു നിഗമനം. ഈ ബര്‍ഗറിന്റേയും ഫ്രഞ്ച് ഫ്രൈസിന്റേയും കാര്യത്തില്‍ ഐസ്‌ലന്‍ഡിലെ കാലാവസ്ഥയും സഹായകമായി എന്ന് വേണം കരുതാന്‍. തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കപ്പെടും.
click and follow Indiaherald WhatsApp channel