വിനാഗിരിയുടെ ഗന്ധം കൊതുകുകളെ വളരെയധികം അകറ്റുന്നു.ജലാശയങ്ങളിൽ നിന്ന് കൊതുക് ലാർവകളെ നശിപ്പിക്കുവാനും ഇത് വളരെ ഉപയോഗപ്രദമാണ്. ഇവയെ വേഗത്തിൽ അകറ്റാനും കൊതുക് കടി ഏൽക്കാതിരിക്കുവാനും നിങ്ങൾക്ക് ഈ വിനാഗിരി വെള്ളത്തിൽ ലയിപ്പിച്ച് ശരീരത്തിൽ പുരട്ടാം. ഒരു കപ്പ് ആപ്പിൾ സിഡർ വിനാഗിരി, ഒരു കപ്പ് വെള്ളം, നിങ്ങൾക്ക് ഇഷ്ടമുള്ള അവശ്യ എണ്ണ എന്നിവയെല്ലാം കൂടെ ഒരുമിച്ചു ചേർത്ത് ഒരു സ്പ്രേ കുപ്പിയിൽ ഈ മിശ്രിതം ശേഖരിക്കുക. ഈ മിശ്രിതം നിങ്ങളുടെ വീടിന് ചുറ്റും ശരിയായി തളിക്കുക. വെള്ളത്തിൽ ലയിപ്പിക്കാത്ത ആപ്പിൾ സിഡർ വിനാഗിരി വീടിന് ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റ് നനഞ്ഞ സ്ഥലങ്ങളിലും തളിക്കാം, അത് കൊതുക് ലാർവകളെ നശിപ്പിക്കും. അതുപോലെ തന്നെ പ്രകൃതിദത്തമായി കൊതുകിനെ അകറ്റുവാൻ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് കർപ്പൂരം. കൊതുകുകളെ കൊല്ലുക മാത്രമല്ല, വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉയർത്തുകയും ചെയ്യുവാൻ കർപ്പൂരം സഹായിക്കുന്നു. കൂടാതെ, കൊതുക് കടി കുറയ്ക്കാനും ഇത് ഉപകാരപ്പെടുന്നു. കൊതുകുകളെ തടയുന്നതിൽ വളരെ നന്നായി പ്രവർത്തിക്കുന്ന വളരെ ശക്തമായ അവശ്യ എണ്ണയാണ് ഇഞ്ചിപുല്ല് എണ്ണ.
പല കൊതുക് നിവാരണ ഉൽപ്പന്നങ്ങളിലും ഈ എണ്ണ ഉപയോഗിക്കുന്നു. ഇത് ചർമ്മത്തിൽ പുരട്ടാം. കൂടാതെ, ഇഞ്ചിപുല്ല് എണ്ണ കലർത്തിയ മെഴുകുതിരികൾ വീട്ടിൽ നിന്ന് കൊതുകിനെ തുരത്താനും തടയാനുമുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. ആൻറി ബാക്ടീരിയൽ, ആന്റി ഫംഗൽ, ആന്റി വൈറൽ, ആന്റിപ്രോട്ടോസോൾ ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മിക്ക പ്രാണികളേയും ക്ഷുദ്രജീവികളേയും, പ്രത്യേകിച്ച് കൊതുകുകളെയും അകറ്റുവാനുള്ള പ്രകൃതിദത്തമായ ഒരു പരിഹാരമാണ് ആര്യവേപ്പ്. ശുദ്ധമായ വേപ്പെണ്ണ മറ്റ് തരങ്ങളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദമാണ്. ശരീരത്തിൽ വേപ്പിൻ എണ്ണ പുരട്ടുന്നത് കൊതുകുകളെ കുറഞ്ഞത് 3 മണിക്കൂറെങ്കിലും അകറ്റി നിർത്തുവാൻ സഹായിക്കുന്നതായി കാണപ്പെടുന്നു. വേപ്പെണ്ണയും വെളിച്ചെണ്ണയും നന്നായി ഇളകി യോജിപ്പിക്കുക. ശരീരത്തിന്റെ ഭാഗങ്ങളിൽ ഈ എണ്ണ മിശ്രിതം നന്നായി പുരട്ടുക.
click and follow Indiaherald WhatsApp channel