ജനങ്ങൾ കൈയ്യൊഴിഞ്ഞ് കോൺഗ്രസ്; മമതയെ മാത്രം ക്ഷണിച്ച് അഖിലേഷ്! യുപിയിലെ ജനങ്ങൾ കോൺഗ്രസിനെ എഴുതിത്തള്ളിയെന്നും, വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെ ക്ഷണിച്ച് അഖിലേഷ് യാദവ്. 2022ലെ യുപി തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പിലാണ് യാദവും സമാജ്വാദി പാർട്ടിയും. ഈ തെരഞ്ഞെടുപ്പിൽ മമത ബംഗാളിൽ നിന്നും ബിജെപിയെ തൂത്തെറിഞ്ഞത് പോലെ തന്നെ യുപിയിൽ നിന്നും ഒഴിവാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. "ഞാൻ അവരെ സ്വാഗതം ചെയ്യുന്നു. ബെംഗാളിൽ നിന്നും ബിജെപിയെ അവർ പുറത്താക്കിയ പോലെ... ഉത്തർപ്രദേശിലെ ജനങ്ങൾ ബിജെപിയെ പുറത്താക്കുന്നതിന് കാത്തിറിക്കുകയാണ്.
" ഝാൻസിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. സമയമാകുമ്പോൾ ഇതിനെക്കുറിച്ച് പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തർപ്രദേശിൽ പ്രചരണങ്ങളും ശക്തമായാണ് നടക്കുന്നത്. വ്യാഴാഴ്ച പടിഞ്ഞാറൻ യു പി നഗരമായ മൊറാദാബാദിൽ പ്രിയങ്കാ ഗാന്ധി നടത്തിയ റാലിയിൽ യാദവിനെ വിമർശിച്ചിരുന്നു. കോൺഗ്രസിനെ ജനങ്ങൾ ഇനി സ്വീകരിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. "ജനങ്ങൾ അവരെ നിരസിച്ച് കഴിഞ്ഞു. അവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പൂജ്യം സീറ്റുകൾ മാത്രമാണ് കിട്ടാൻ പോകുന്നത്" എന്നും അദ്ദേഹം പറഞ്ഞു. 2017ൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ സമാജ്വാദി പാർട്ടിയും കോൺഗ്രസും സഖ്യകക്ഷികളായിരുന്നു.
എന്നാൽ, "ഞങ്ങൾക്ക് നല്ലൊരു അനുഭവമില്ല" എന്ന് നേരത്തെ പറഞ്ഞിരുന്നു. " ഉത്തർപ്രദേശ് കോൺഗ്രസിനെ തള്ളിക്കളഞ്ഞു"വെന്നും അന്ന് അദ്ദേഹം പറഞ്ഞു. കർഷക സമരത്തിനിടെ ബിജെപി മന്ത്രി അജയ് മിശ്രയുടെ മകൻ ഓടിച്ച കാർ ഇടിച്ച് നാല് കർഷകർ മരിച്ച സംഭവത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനെ പ്രിയങ്കാ ഗാന്ധി ചോദ്യം ചെയ്തിരുന്നു. 22 മാസങ്ങൾ കൊണ്ട് സമാജ്വാദി പാർട്ടി എക്സ്പ്രസ് വേ നിർമ്മിക്കാമെങ്കിൽ ബിജെപിക്ക് എന്തുകൊണ്ട് ഇതേ ജോലി തീർക്കുന്നതിന് 4.5 വർഷമെടുത്തു.
കാരണമിതാണ് ജനങ്ങളുടെ ക്ഷേമമല്ല അവർക്ക് ആവശ്യം അദ്ദേഹം പറഞ്ഞു. നേരത്തെ ബംഗാൾ തെരഞ്ഞെടുപ്പിന്റെ കാലത്തും സമാജ്വാദി പാർട്ടി തൃണമൂൽ സൗഹൃമുണ്ടായിരുന്നു. തൃണമൂലിന് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. യോഗത്തിൽ ബിജെപിയേയും യാദവ് കടന്നാക്രമിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുർവാഞ്ചൽ എക്സ്പ്രസ് വേ ബിജെപിയുടെ പദ്ധതിയാക്കി മാറ്റിയെന്നും വിമർശിച്ചു.
Find out more: