2022ൽ കേരളം ചർച്ചചെയ്ത 7 കാര്യങ്ങൾ അറിയാം! ദേശീയ രാഷ്ട്രീയത്തിൽ എന്നപോലെ സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിച്ച നിരവധി നിമിഷിങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു വർഷം കൂടിയാണ് 2022.  സംഭവബഹുലമായ ഒരു വർഷം കൂടി കടന്നു പോകുന്നു. കൊവിഡ് മഹാമാരിക്ക് ശേഷം ലോകം തിരിച്ചുവന്ന നാളുകളാണ് ഇത്. കോൺഗ്രസ് നേതാവായിരുന്ന പി ടി തോമസിൻറെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജക മണ്ഡലത്തി ഉപതെരഞ്ഞെടുപ്പ് മേയ് മാസത്തിലാണ് നടന്നത്. സിറ്റിങ് സീറ്റ് നിലനിർത്താൻ കോൺഗ്രസ് പി ടി തോമസിൻറെ ഭാര്യ ഉമതോസിനെ രംഗത്തിറക്കിയപ്പോൾ ഇടതുപക്ഷത്തിനായി ഡോ. ജോ ജോസഫാണ് ജനവിധി തേടിയത്. ചൂടേറിയ പ്രചാരണങ്ങൾക്കൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ 25,015 വോട്ടിൻറെ ഭൂരിപക്ഷവുമായാണ് ഉമ തോമസ് നിയമസഭയിലെത്തിയത്.





  മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്.വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ ആരംഭിച്ച സമരം പിന്നീട് കൈവിട്ട കളിയായി. കടലിലും കരയിലുമായി ഉപരോധമടക്കം നടത്തി തുടങ്ങിയ സമരം 100 ദിനങ്ങൾ പിന്നിട്ടതോടെ സംഘർഷത്തിലേക്കും പ്രക്ഷോഭത്തിലേക്കും വഴിമാറി. സമരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് സ്റ്റേഷനിലേക്ക് എത്തിയ സമരക്കാർ പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. നിരവധി പോലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. കലാപത്തിന് പിന്നിൽ തീവ്രവാദ ബന്ധം വരെ ആരോപിക്കപ്പെട്ടു. ഒടുവിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമരം ഒത്തുതീർപ്പിലെത്തി.




  രണ്ടാം പിണറായി സർക്കാരിൻറെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തിറങ്ങുന്നതിനും 2022 സാക്ഷിയായി. കെ റെയിൽ ഭൂമിയേറ്റെടുക്കലിനെതിരെ സംസ്ഥാന തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്നു. സർവേകല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ സമരം കൈവിട്ടു. സർവേയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞകുറ്റികൾ കോൺഗ്രസിൻറെയും ബിജെപിയുടെയും കെ റെയിൽ വിരുദ്ധ സമരസമിതിയുടെയും നേതൃത്വത്തിൽ പിഴുതെറിഞ്ഞു. എത്ര പ്രതിഷേധങ്ങൾ ഉണ്ടായാലും കെ റെയിലിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു സർക്കാർ. ഒരു സ്വകാര്യ ചടങ്ങിനിടെ മന്ത്രി നടത്തിയ പരാമർശങ്ങളാണ് ചർച്ചയായത്.





  ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നുവെന്നായിരുന്നു സജി ചെറിയാൻറെ വാക്കുകൾ. ചെങ്ങന്നൂർ എംഎൽഎയ്ക്കെതിരെ കേസെടുത്തെങ്കിലും കോടതി കുറ്റവിമുക്തനാക്കി. മന്ത്രിയായിരുന്ന സജി ചെറിയാ‌ന് രാജിവെക്കേണ്ടി വന്നത് താൻ നടത്തിയ പ്രസംഗം വിവാദമായതോടെയാണ്. സർവകലാശാലകളിലെ വി സി നിയമനം, ബന്ധു നിയമനം, കണ്ണൂർ സർവകലാ ശാലയിൽ തനിക്ക് നേരെയുണ്ടായ പ്രതിഷേധം തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് പരസ്യ പോരിന് തന്നെ ഗവർണർ രംഗത്തിറങ്ങി. പൗരത്വഭേദഗതി സമരങ്ങൾക്കിടെ കണ്ണൂർ സർവകലാ ശാലയിൽ വർഷങ്ങൾക്ക് മുമ്പ് തനിക്ക് നേരെയുണ്ടായ പ്രതിഷേധം ഗവർണർ വീണ്ടും വലിച്ചിഴച്ചതോടെയാണ് പരസ്യ പോര് ആരംഭിച്ചത്. 





  പിന്നീട് അത് സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിലേക്കും നീണ്ടും. കേരള സർക്കാരും, ഗവർണറും തമ്മിലുള്ള ഭിന്നത പ്രത്യക്ഷമായി തന്നെ പുറത്ത് വന്ന വർഷം കൂടിയാണ് 2022.പലസ്ഥലത്തായി കൊണ്ടു പോയി പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയിലാണ് എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എൽദോസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. പരാതി വന്നതോടെ ഒളിവിൽപ്പോയ എംഎൽഎ ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചെത്തിയത്.ലൈംഗിക പീഡന പരാതിയിൽ‌ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസ്.

Find out more: