ആരോഗ്യ സേതു ആപ് ട്രാക്ക് ചെയ്യാൻ ആരാണ് നിർമ്മിച്ചത്? കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയത്തിനു കീഴിൽ വരുന്ന ഏജൻസിയാണ് 12 കോടിയോളം പേർ ഡൗൺലോഡ് ചെയ്യുകയും പൊതുജനങ്ങൾ വ്യക്തിവിവരങ്ങൾ അപ്‍‍ലോഡ് ചെയ്യുകയും ചെയ്ത ആപ്പ് തയ്യാറാക്കിയത് ആരെന്നതു സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് വ്യക്തമാക്കിയത്. കൊവിഡ് 19 പ്രതിരോധത്തിനായി കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യസേതു മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത് എന്ന കാര്യത്തിൽ സർക്കാർ വെബ്സൈറ്റുകൾ തയ്യാറാക്കുന്ന നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിന് ഒരു വിവരവുമില്ലെന്ന് വിവരാവകാശ രേഖ. ഭക്ഷണശാലകളിലും മെട്രോ സ്റ്റേഷനുകളിലും പ്രവേശിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ആപ്പ് നിർബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ ആപ്പിൻ്റെ നിർമാതാക്കൾ ആരാണെന്നത് സംബന്ധിച്ച് കേന്ദ്ര ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയത്തിനോ എൻഐസിയ്ക്കോ അറിവില്ലെന്നാണ് തനിക്ക് മറുപടി ലഭിച്ചതെന്ന് സൗരവ് ദാസ് പറയുന്നു.



 ഇദ്ദേഹമാണ് ചീഫ് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകിയതെന്നാണ് റിപ്പോർട്ട്.അതേസമയം, കത്തിന് മറുപടി നൽകണമെന്നും ഒഴിഞ്ഞു മാറരുതെന്നും ആവശ്യപ്പെട്ട ചീഫ് ഇൻഫർമേഷൻ കമ്മീഷണർ വിവിധ ചീഫ് ഇൻഫർമേഷൻ ഓഫീസർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക്ക് ഡൗൺ കാലത്ത് ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആപ്പ് തയ്യാറാക്കിയത് ആരാണെന്നത് സംബന്ധിച്ച് സൗരവ് ദാസ് എന്നയാളാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിനും ദേശീയ ഇ ഗവേണൻസ് വിഭാഗത്തിനും കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിനും അപേക്ഷ നൽകിയതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആപ്പിനെപ്പറ്റി വിവരമില്ലെങ്കിൽ .gov.in ഡൊമൈൻ എങ്ങനെ ലഭിച്ചെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റർ മുഖ്യ ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടതായി ഇൻഫർമേഷൻ കമ്മീഷണർ വനജ എൻ സർണ അറിയിച്ചു.



 ആർക്കും ആപ്പിനെപ്പറ്റി 'വിവരമില്ലെന്ന് തോന്നുന്ന' സാഹചര്യത്തിൽ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതെന്നും സിഐസി ചൂണ്ടിക്കാട്ടി. ആരോഗ്യസേതു ആപ്പിൻ്റെ പേര് വെബ്സൈറ്റിൽ ഉണ്ടായിരിക്കേ ഇതിനെപ്പറ്റി എന്തുകൊണ്ടാണ് വിവരമില്ലാത്തതെന്നും സിഐസി ഇൻഫർമാറ്റിക്സ് സെൻ്ററിനോട് ചോദിച്ചിട്ടുണ്ട്. https://aarogyasetu.gov.in/ എന്നതാണ് ആരോഗ്യസേതു ആപ്പിൻ്റെ വെബ്സൈറ്റ് വിലാസം.  



ആരോഗ്യസേതു തയ്യാറാക്കിയത് സ്വകാര്യ ഏജൻസിയാണെന്നും ഇതിനു സർക്കാരിൻ്റെ മേൽനോട്ടമുണ്ടായിരുന്നില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു. എന്നാൽ ആരോഗ്യസേതു ആപ്ലിക്കേഷൻ ഒരു സ്വകാര്യ കമ്പനിയ്ക്കും ഔട്ട്സോഴ്സ് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൻ്റെ അന്നത്തെ മറുപടി.മുൻപ് ആരോഗ്യസേതു ആപ്പ് സ്വകാര്യത ഹനിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 

మరింత సమాచారం తెలుసుకోండి: