എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കും; മലപ്പുറം ജില്ലാ കളക്ടറായി വിആർ വിനോദ്! വെള്ളിയാഴ്ച രാവിലെ 10.15 നാണ് കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. ജില്ലാ കളക്ടർ പദവിയിൽ നിന്ന് പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന വിആർ പ്രേംകുമാർ അദ്ദേഹത്തിന് ചുമതല കൈമാറി. സ്ഥാനമൊഴിയുന്ന കളക്ടർ, എഡിഎം എൻഎം മെഹറലി എന്നിവർ പൂച്ചെണ്ട് നൽകി പുതിയ കളക്ടറെ സ്വീകരിച്ചു.
 ജില്ലയുടെ പുതിയ കളക്ടറായി 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ വിആർ വിനോദ് ചുമതലയേറ്റു. മലപ്പുറം ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരുമെന്ന് ജില്ലാ കളക്ടർ വിആർ വിനോദ് പറഞ്ഞു. കളക്ടറായി ചുമതലയേറ്റടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്തും. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. വകുപ്പുകൾ തമ്മിലുള്ള ഏകോപനങ്ങളാണ് സർക്കാരിൻറെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നിന് സഹായകരമാക്കുക.






 വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികൾ കാര്യക്ഷമാമാക്കി നടപ്പാക്കും. മാലിന്യ മുക്ത കേരളം ക്യാമ്പയിൻ സർക്കാറിന്റെ പ്രധാന മിഷനാണ്. അത് വിജയിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശുചീകരിക്കുയും അതിന്റെൻറെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പല പദ്ധതികളും ജില്ലയുടെ വികസനത്തിനായി ഉപയോഗിക്കാൻ സാധിക്കും. തൊഴിലുറപ്പ് പദ്ധതി പോലുള്ളവ സർക്കാറിന്റെ പല പദ്ധതികളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കും. വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവരുടെ പ്രശ്‌നങ്ങളിൽ ഇടപെടലുകൾ നടത്തും. കൂടുതൽ തൊഴിലവസരങ്ങൾ ജില്ലയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ പ്രചാരണാർഥം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ഫ്ലാഷ് മോബ് അരങ്ങേറി.





ഡാൻസ് വൈബ്സ് എന്ന പേരിലുള്ള ഫ്ലാഷ് മോബ് കേരളീയം സംഘാടകസമിതിയാണ് ഒരുക്കിയിരിക്കുന്നത്. കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി), വേളി ടൂറിസം വില്ലേജ്, ശംഖുമുഖം ബീച്ച്, മാനവീയം വീഥി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. പൂജപ്പുര എൽ.ബി.എസ് എൻജിനീയറിങ് കോളേജിലെ 17 അംഗ വിദ്യാർഥിനി സംഘത്തിന്റെ നേതൃത്വത്തിലാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്ലാഷ് മോബിനായി പ്രൊഫഷണൽ നർത്തകരായ ശരത് സുന്ദർ, ഗോകുൽ ജെ. ഇടുക്കി, അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർഡിഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു. കയർ വികസന വകുപ്പ് ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിച്ചു.





 സുവോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി അദ്ദേഹം വെള്ളിയാഴ്ച ചുമതലയേറ്റത്. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ: എസ്കെ സ്വപ്ന. രണ്ട് പെൺമക്കൾ വിദ്യാർഥികളാണ്.പരമാവധി ജില്ലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് വിആർ വിനോദ് ഐഎഎസ് പറഞ്ഞു. ജില്ലയുടെ പുതിയ കളക്ടറായി നിയോഗിച്ചതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സബ് കളക്ടർമാരായ സച്ചിൻ കുമാർ യാദവ്, ശ്രീധന്യ സുരേഷ്, അസിസ്റ്റൻറ് കളക്ടർ സുമിത് കുമാർ താക്കൂർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരും പുതിയ കളക്ടറെ സ്വീകരിക്കാൻ എത്തിയിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പദവിയിൽ നിന്നാണ് വിആർ വിനോദ് ജില്ലാ കളക്ടറായി എത്തുന്നത്. സംസ്ഥാന സർവീസിൽ വരുന്നതിന് മുൻപ് കേന്ദ്ര സർവീസിലെ ഉദ്യോഗസ്ഥനായിരുന്നു. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കളക്ടർ ആയാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്.

Find out more: