വിമർശനങ്ങൾക്ക് മറുപടിയുമായി സോനു എത്തുമ്പോൾ ചർച്ചയാക്കി ആരാധകർ! ദിവസേനയുള്ള വ്ലോഗുമായി മഷൂറയും എത്താറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് മഷൂറ എത്തുമ്പോൾ വെറൈറ്റി വ്ലോഗുകളുമായി സുഹാന എത്താത്തത്. സുഹാനയുടെ മുഖത്തു എന്താണ് സങ്കടം, മഷൂറ ഈ ചെയ്യുന്നത് ശരിയല്ല, സുഹാനയ്ക്കും വളരണ്ടേ എന്ന് തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ഉയർന്നതും. എപ്പോഴും വിമര്ശങ്ങളെ വിലക്കെടുക്കാത്ത ബീബി കുടുംബം ഇത്തവണയും പതിവ് തെറ്റിച്ചില്ല പകരം സുഹാനയുടെ മാസ് എൻട്രിയെ കുറിച്ചാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ബിഗ് ബോസ് പ്രേമികൾക്കും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നർക്കും സുപരിചിതർ ആണ് ബഷീർ ബഷിയുടെ കുടുംബം.
കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞു സൈഗം മുതൽ ബഷിയുടെ കുട്ടികൾ രണ്ടും ചുറുചുറുക്കോടെ വീഡിയോയുമായി രംഗത്ത് എത്താറുണ്ട്. പൊതുവെ നിശബ്ദ പ്രകൃതക്കാരി കൂടിയായ സുഹാനയുടെ വ്‌ളോഗുകൾക്ക് നിറയെ ആരാധകർ ആണുള്ളത്. ഒപ്പം മഷൂറയെക്കാളും കൂടുതൽ കുക്കിങ് വ്‌ളോഗുകൾ പങ്കിടുന്നതും സുഹാനയാണ്.. എഴുനൂറ് കെ യിലേക്ക് എത്തികൊണ്ടിരിക്കുയാണ് സുഹാനയുടെ യൂ ട്യൂബ് ഫാമിലി. മഷൂറയിൽ നിന്നും വ്യത്യസ്തമായ വ്‌ളോഗുകൾ ആണ് പലപ്പോഴും സുഹാന പങ്കിടാറ്. അടുത്തിടെയാണ് ബഷീർ ബഷിയും സുഹാന ബഷീറും തങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചത്.
ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. ലക്ഷങ്ങൾ സമ്പാദ്യം വാങ്ങുന്ന സുഹാന മുൻപും ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ബഷീറിന് ഒപ്പമുള്ള ചിത്രങ്ങളിൽ സുഹാനയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിഎ സോഷ്യോളജി ബിരുദധാരി കൂടിയായ സുഹാന സ്‌കൂൾ കാലഘട്ടത്തിൽ ഭയങ്കര ആക്ടീവ് ആയിരുന്നു. 'ഇന്ന് കാണുന്ന ഞാൻ ആയിരുന്നില്ല അന്ന്. ഭയങ്കര ഷോർട്ട് ടെംപെർഡ് ആയിരുന്നു. വളരെ ഒതുങ്ങിക്കൂടി സ്വഭാവം ആയിരുന്നു എന്റേത് എങ്കിലും ഇപ്പോൾ അതെല്ലാം മാറിവന്നതായും' ഒരിക്കൽ , സുഹാന പറഞ്ഞിട്ടുണ്ട് മൊത്തം 15 വര്ഷത്തേബന്ധമാണ് ഇരുവർക്കും ഇടയിൽ ഉള്ളത്, വിവാഹം കഴിഞ്ഞിട്ട് 11 വര്ഷം കഴിഞ്ഞിരിക്കുന്നു. ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് സുഹാന. വീട്ടിൽ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്. സ്‌കൂളിൽ തുടങ്ങിയ ബന്ധം ഡിഗ്രി അവസാനം വരെ നീണ്ടുനിന്നു.
പിന്നീടാണ് വിവാഹം നടക്കുന്നത്. ജോസ്‌വിൻ സോണിയാണ് ബഷീറുമായുള്ള വിവാഹശേഷം സുഹാന എന്നായത്. 'എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ഏതെന്നു ചോദിച്ചാൽ അത് പ്രേമിച്ച ആളെ തന്നെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ ഭാര്യ ആയതാണ്', എന്ന് ഒരിക്കൽ സുഹാന പറഞ്ഞിട്ടുമുണ്ട്. ഇത്രയും സന്തുഷ്ടകരമായ ജീവിതം നയിക്കുന്നതിന്റെ ഇടയിലാണ് വിമർശനങ്ങൾ തല പൊക്കിയത്. ബ്രെഡ് ഗുലാബ് ജാമുൻ കൊണ്ടാണ് മധുരവുമായി സുഹാന മടങ്ങി എത്തിയത്. സുഹാനയുടെ വരവ് ആഘോഷമാക്കുകയും ചെയ്തു ആരാധകർ. ഒപ്പം നിരവധി കമന്റുകളായും ആരാധകർ സന്തോഷം പ്രകടിപ്പിക്കാൻ തുടങ്ങി. 'അവർ തമ്മിൽ പ്രശ്നനങ്ങൾ ഇല്ല നിങ്ങളായി ആക്കാതിരുന്നാൽ മതി' രണ്ടുപേരെയും ഒരേ പോലെയാണ് കാണുന്നതെന്ന് അദ്ദേഹം മുൻപേ പറഞ്ഞിരുന്നില്ലേ എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് വിമർശകർക്ക് ആയി ബീബി കുടുംബത്തിന്റെ ആരാധകർ ചോദിക്കുന്നത്.
Find out more: