തമിഴത്തിയായാണ് മഞ്ജു വാരിയർ വളർന്നത്; ചീത്തപ്പേര് കേൾപ്പിക്കരുതെന്നുണ്ട്! അഭിനയത്തിൽ തിരക്കായപ്പോഴും നൃത്തത്തേയും താരം മുറുകെ പിടിച്ചിരുന്നു. സിനിമ വിട്ടാലും നൃത്തം വിടരുതെന്നായിരുന്നു അച്ഛൻ മഞ്ജുവിനോട് പറഞ്ഞത്. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങുകയാണ് താരം. തുനിവ് മികച്ച അഭിപ്രായവുമായി മുന്നേറുന്നതിൽ സന്തോഷമുണ്ടെന്ന് മഞ്ജു പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം വിശേഷങ്ങൾ പങ്കുവെച്ചത്.സാക്ഷ്യമെന്ന ചിത്രത്തിലൂടെയായാണ് മഞ്ജു വാര്യരുടെ അഭിനയ ജീവിതം തുടങ്ങിയത്. യുവജനോത്സവ വേദിയിൽ നിന്നുമായി സിനിമയിലേക്കെത്തിയ മഞ്ജുവിന് നിരവധി മികച്ച അവസരങ്ങളാണ് ലഭിച്ചത്. ഇടയ്ക്ക് വെച്ച് അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.ആളുകൾ എന്നെ ഇഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. ആ സ്‌നേഹം എനിക്ക് അനുഗ്രഹമാണ്.






ഫാൻസ് എന്നൊക്കെ പറയാൻ മടിയാണ്. വെൽവിഷേഴ്‌സ്, അല്ലെങ്കിൽ ഫ്രണ്ട്‌സ് എന്നേ ഞാൻ ഉപയോഗിക്കാറുള്ളൂ. നമുക്ക് നല്ലത് വരണമെന്ന് ആഗ്രഹിക്കുന്ന കുറച്ച് പേർ. ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളോടുള്ള ഇഷ്ടമായിരിക്കാം. അതുകൊണ്ടൊക്കെയായിരിക്കാം ഈ സ്‌നേഹം.ആദ്യമൊക്കെ ഡേറ്റ് ക്ലാഷൊക്കെയായിരുന്നു. പിന്നെ പറ്റിയ കഥകൾ ഒന്നും വന്നിരുന്നില്ല. എല്ലാം ഒത്തുവന്നത് അസുരനിലൂടെയാണ്. സമയവും സന്ദർഭവുമൊക്കെ ഒത്തുവന്നത് ഇപ്പോഴാണ്. തമിഴ് എനിക്ക് എഴുതാനും വായിക്കാനുമൊക്കെ അറിയാം. തമിഴത്തിയായാണ് വളർന്നത്. തമിഴ് നല്ല ഭാഷയായാണ് എനിക്ക് തോന്നിയിട്ടുള്ളത്.ഞാൻ ജനിച്ച് വളർന്നത് നാഗർകോവിലിലാണ്. മലയാളം പഠിക്കുന്നതിന് മുൻപെ ഞാൻ തമിഴാണ് പഠിച്ചത്. തമിഴ് സിനിമ ചെയ്യാതെയിരുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. എന്താണീ സൂപ്പർസ്റ്റാർ എന്നതിന്റെ ക്രൈറ്റീരിയ എന്നത് പോലും ഞാൻ ആലോചിക്കാറില്ല.






അതൊരു സ്‌നേഹം കൊണ്ട് വിളിക്കുന്നതായിരിക്കും. നാളെ വേണമെങ്കിൽ അത് മാറ്റിയേക്കാം. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ചീത്തപ്പേര് കേൾപ്പിക്കാതെ, പ്രേക്ഷകരെ നിരാശപ്പെടുത്താതെ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. ഒരു സിനിമ ആളുകൾക്ക് ഇഷ്ടമായില്ലെങ്കിൽ അതിൽ നിന്നും പാഠം പഠിച്ച് അടുത്തത് ചെയ്യാനാഗ്രഹിക്കുന്ന ആക്ടറാണ് ഞാൻ എന്നും മഞ്ജു പറയുന്നു.മാറ്റങ്ങൾ എന്നും ഉണ്ടായിരിക്കുന്നുണ്ട്. ഓരോ സമയത്തും ഓരോ ട്രെൻഡാണ്. അജിത്തിനൊപ്പമുള്ള യാത്ര ജീവിതത്തിൽ മറക്കാൻ പറ്റാത്തതാണ്. ആദ്യം അദ്ദേഹം ചോദിച്ചപ്പോൾ തമാശയാണോയെന്നായിരുന്നു കരുതിയത്. പിന്നെയാണ് എല്ലാ സജ്ജീകരണവും ഒരുക്കിയെന്ന് പറഞ്ഞത്. ബൈക്ക് ട്രിപ്പ് ഇനിയും ചെയ്യണമെന്ന് ആഗ്രഹമുണ്ട്.





എനിക്ക് ആ സിനിമ തിയേറ്ററിൽ പോയി കാണാൻ തോന്നുമോ എന്നതാണ് കഥ കേൾക്കുമ്പോൾ ഞാൻ ചിന്തിക്കാറുള്ളത്. അങ്ങനെ എഫേർട്ട് എടുത്ത് ഹോൾഡ് ചെയ്യേണ്ടി വന്നാൽ അത് ഫ്രണ്ട്ഷിപ്പല്ല എന്നാണ് തോന്നുന്നത്. അങ്ങനെ എഫേർട്ട് എടുത്ത് നിലനിർത്തുന്നത് ട്രൂ ഫ്രണ്ട്ഷിപ്പല്ല എന്നാണ് തോന്നുന്നത്. ഒരു നിയമമോ അജണ്ടയോ ഒന്നും ഉണ്ടാവരുത്. ഓർഗാനിക്കാണ് അത്. നമ്മൾ ക്രിയേറ്റ് ചെയ്യുന്ന ഫാമിലിയാണല്ലോ. ജനുവരി 22 ന് ഒരു ഡാൻസ് ഡ്രാമ ചെയ്യുന്നുണ്ട്. ആദ്യമായാണ് ഞാൻ ഒരു ഡാൻസ് ഡ്രാമയിൽ. രാധാകൃഷ്ണ പ്രണയമാണ് തീം. അതിന്റെ തിരക്കുകളിലാണ് താനെന്നും മഞ്ജു പറഞ്ഞിരുന്നു.

Find out more: