അതായത് 14 ലക്ഷം കൊവിഡ് വാക്സിന്റെ സ്റ്റോക്ക് മാത്രമാണ് സംസ്ഥാനത്തുള്ളവെന്നും മൂന്ന് ദിവസത്തേക്ക് മാത്രമേ അത് തികയുകയുള്ളുവെന്നും മഹാരാഷ്ട്ര സർക്കാർ ആരോപിച്ചിരുന്നു. ആന്ധ്രാ പ്രദേശ് സർക്കാരും വാക്സിൻ ക്ഷാമത്തിൽ ആശങ്ക അറിയിച്ചിരുന്നു. 3.7 ലക്ഷം വാക്സിൻ ഡോസുകളാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്രാ സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയ്ക്കു പുറമെ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ, ഒഡീഷ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ക്ഷാമം നേരിടുന്നതായി ആരോപിച്ചത്. ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല. അങ്ങിനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല.



  എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനുള്ള വാക്സിൻ വിതരണം തുടരുമെന്നും കേന്ദ്രമന്ത്രി ഹർഷവർധൻ പറഞ്ഞു. മൂന്ന് ദിവസത്തിനകം വാക്സിനുകൾ തീർന്നുപോകുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞത് ചർച്ചയായിരുന്നു. കൂടുതൽ സ്റ്റോക്കുകൾ അയക്കുവാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.കൊവിഡ് വാക്സിൻ ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്ര സർക്കാർ. ചില സംസ്ഥാന സർക്കാരുകൾ അവരുടെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താനുമുള്ള നിന്ദ്യമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ പറഞ്ഞു.ഒരു സംസ്ഥാനത്തും നിലവിൽ വാക്സിൻ ക്ഷാമം ഇല്ല.




  അങ്ങിനെ ഒരവസ്ഥ സംജാതമാകാൻ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ അപര്യാപ്തത ഇല്ല. ആവശ്യത്തിനുള്ള വാക്സിൻ വിതരണം തുടരുമെന്നും കേന്ദ്രമന്ത്രി ഹർഷവർധൻ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. അതിന്റെ പശ്ചാത്തലത്തിൽ പോലീസ് പരിശോധന ശക്തമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സഹാചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപിയും വ്യക്തമാക്കി.



ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് അടിയന്തിര നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, മേഖല ഐജിമാർ, ഡിഐജിമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. നോഡൽ ഓഫിസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു.എല്ലാ പോളിങ് ഏജന്റുമാർക്കും പരിശോധന നടത്തണമെന്നും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ആർടിപിസിആർ ടെസ്റ്റ് വ്യാപകമാക്കാനും കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകാനും തീരുമാനമായിട്ടുണ്ട്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. വാക്‌സിനേഷൻ ഊർജിതമാക്കും. കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും നിർദേശിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ / സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പ്രതിരോധത്തിൽ പങ്കാളികളാക്കും. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കും. മാസ്‌ക്, സാമൂഹിക അകലമുൾപ്പെടെയുള്ള മുൻകരുതലുകൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.  

మరింత సమాచారం తెలుసుకోండి: