വിവിധ ചാനലുകളിലായി പരമ്പരകൾ ഏറെയുണ്ടെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് വാനമ്പാടി. വാനമ്പാടിയെന്ന ഒറ്റ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഇഷ്ട താരമാണ് സായി കിരണ്‍. ഇപ്പോൾ സായി കിരണിന്റെ ഒരു അനുഭവവും അതിന് അദ്ദേഹം നൽകിയ മറുപടിയും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സീരിയല്‍ രംഗത്ത് സജ്ജീവമായ സാന്നിധ്യമാണ് സായി കിരൺ. എന്നാൽ പരമ്പരകളെ വിമര്‍ശിച്ച ഒരാള്‍ക്ക് നൽകിയ കിടിലൻ മറുപടിയാണ് ഒരു അഭിമുഖത്തിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.
ഒരു വിമാനയാത്രക്കിടെയായിരുന്നു ഒരാൾ പരമ്പരകളെ വിമർശിച്ചത്. വിമാനത്തിൽ താരം യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ തന്റെ അടുത്ത് വന്നിരുന്നു സംസാരം തുടങ്ങിയെന്നും ആ വ്യക്തിയുടെ അമ്മയും അമ്മൂമ്മയും സായി കിരണിന്റെ വലിയ ആരാധകനാണെന്നും താരത്തോട് പറഞ്ഞു. ഒപ്പം താരത്തിന്റെ കൂടെ സെൽഫിയും എടുത്തു മറ്റു കുറെ കാര്യങ്ങൾ സംസാരിച്ചു. ശേഷമാണ് സായ്‌കുമാറിനോട് സഹയാത്രികൻ സീരിയലിന്റെ കഥകളെ വിമർശിച്ചു സംസാരിച്ചത്.
സീരിയലിന്റെ കഥകൾ സ്റ്റുപ്പിഡിറ്റി ആണെന്നും സീരിയലുകൾ സ്ത്രീകളെ പിടിച്ചിരുത്താൻ ഓരോരോ സ്റ്റുപ്പിഡിറ്റി കാണിക്കുകയാണെന്നും ആ സഹയാത്രികൻ താരത്തോട് പറയുകയുണ്ടായി. ആദ്യം അതിനോട് സായി കിരൺ പ്രതികരിച്ചില്ല. എന്നാൽ സഹയാത്രികൻ വിമർശനം നിർത്താൻ ഉദ്ദേശമില്ലെന്ന് കണ്ടപ്പോൾ താരത്തിന് സഹിച്ചില്ല. താരവും തിരിച്ചങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു.
വേറൊന്നുമായിരുന്നില്ല. നിങ്ങളെ പെറ്റ അമ്മയും അമ്മൂമയുമെല്ലാം സ്റ്റുപിഡാണോ എന്നായിരുന്നു ആ ചോദ്യം. താരത്തിന്റെ ചോദ്യം കേട്ടതോടെ സഹയാത്രികൻ സംസാരം നിർത്തി. എന്നിട്ട് കുറെ സോറിയും പറഞ്ഞു. എന്നാൽ ഇത്തരത്തില്‍ വെറുതെ വിമർശിക്കുന്ന കുറെ ആളുകളുണ്ടെന്നും അവര്‍ ഒരു ദിവസമോ മറ്റോ ആയിരിക്കും ഒരു പരമ്പര കാണുന്നതെന്നും അത് വെച്ചാണ് ഈ വിമർശനങ്ങൾ നടത്തുന്നതെന്നും സായി കിരൺ വ്യക്തമാക്കി.
അത് ശെരിയല്ലെന്നും ഒരു സിനിമ പത്തു മിനുട്ട് കണ്ടിട്ട് അതിനെ വിമര്‍ശിക്കുന്നതുപോലെയാണ് ഒരു സീരിയലിന്റെ ഒരു എപ്പിസോഡ് മാത്രം കണ്ടിട്ട് വിമർശനം നടത്തുന്നതെന്നും താര ചൂണ്ടിക്കാട്ടി. അതേസമയം ചില സീരിയലുകള്‍ തട്ടിക്കൂട്ട് ആകാറുണ്ടെന്നും അതിപ്പോ സിനിമ ആയാലും ചിലത് തട്ടിക്കൂട്ട് ആകാറില്ലേയെന്നും ചോദിക്കുന്ന സായി കിരൺ എല്ലാ സീരിയലുകളെയും ആ കൂട്ടത്തിൽ ഉൾപെടുത്തരുതെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.
ഓരോരുത്തർക്കും ഓരോ കലയോടായിരിക്കും ഇഷ്ടമെന്നും എല്ലാവർക്കും ഇഷ്ടമുള്ള ഒരു കലയുണ്ടെന്നും അതിനോടായിരിക്കും അവർ കൂടുതൽ താല്പര്യം കാണിക്കുകയെന്നും സായി കിരൺ വ്യക്തമാക്കി.
ചിലര്‍ക്ക് സിനിമയാണ് ഇഷ്ടമെങ്കിൽ ചിലര്‍ക്ക് പാട്ട് കേള്‍ക്കുന്നതാകും താൽപര്യമെന്നും അതുപോലെ ചിലർക്ക് സീരിയലിനോടാവും താത്പര്യമെന്നും സായി കിരൺ കൂട്ടിച്ചേർത്തു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ ഓഫ് ഇന്ത്യയുടെ അതായത് ബാർക്കിന്റെ കഴിഞ്ഞ ആഴ്ചത്തെ ചാനൽ റേറ്റിങ്ങിൽ സായി കിരൺ പ്രധാന കഥാപാത്രമായി എത്തുന്ന വാനമ്പാടിയാണ് മുന്നിലുള്ളത്.
click and follow Indiaherald WhatsApp channel