സൗദി അറേബ്യയിൽ പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്കും ഇനി രക്ഷിതാവായ പുരുഷന്റെ അനുമതിയില്ലാതെ പാസ്പോർട്ട് എടുക്കാം, സ്വതന്ത്രമായി വിദേശയാത്രയും നടത്താം. സൗദി രാജാവ് മൂന്നുദിവസംമുമ്പ് പുറപ്പെടുവിച്ച ഉത്തരവിലാണ് സ്ത്രീ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന തരത്തിലുള്ള ഈ തീരുമാനം.
പുതിയ ഉത്തരവിൽ സ്ത്രീ, പുരുഷൻ എന്ന വിവേചനമില്ലാതെയാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. സൗദി പൗരന്മാർക്കും പാസ്പോർട്ടിന് അവകാശമുള്ളതായി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവർക്കുമാത്രമേ ഇനി രക്ഷിതാവിന്റെ അനുമതി ആവശ്യമുള്ളൂവെന്നും ഉത്തരവിലുണ്ട്. സൗദിയിലെ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലാണ് പരിഷ്കരണനടപടികൾ നടപ്പാക്കുന്നത്. പ്രായപൂർത്തിയായ എല്ലാ സ്ത്രീകൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുക കൂടിയാണ് ഇതുവഴി ചെയ്യുന്നത്
click and follow Indiaherald WhatsApp channel