ചാലക്കുടി ആര് പിടിക്കും: കരുത്തറിയിക്കാൻ എൻഡിഎയും ട്വൻ്റി 20യും! ഇക്കുറിയും ബെന്നി ബെഹ്നാൻ തന്നെയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. എൽഡിഎഫിനായി മുൻ മന്ത്രി സി രവീന്ദ്രനാഥ് ആണ് മത്സരരംഗത്ത്. എൻഡിഎ കെഎം ഉണ്ണികൃഷ്‌ണനെ മത്സരിപ്പിക്കുമ്പോൾ ട്വൻ്റി 20 സ്ഥാനാർഥിയും കളത്തിലുണ്ട്. അഡ്വ. ചാർലി പോൾ ആണ് ട്വൻറി 20യുടെ സ്ഥാനാർഥി.  ഇടതുവലത് മുന്നണികൾ മാറി മാറി വിജയിച്ചിട്ടുള്ള ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2019ലെ തെരഞ്ഞെടുപ്പിൽ 1,32,274 എന്ന വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ വിജയിച്ചത്. മണ്ഡലത്തിലെ സാധാരണക്കാർ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഹരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകിയാണ് ട്വൻ്റി 20യുടെ ചാർളി പോളിൻ്റെ പ്രചാരണം.





രണ്ടാംഘട്ട മണ്ഡല പര്യടനം തിങ്കളാഴ്ച എടക്കുന്നിൽനിന്നു ആരംഭിച്ചു. എൻഡിഎ സ്ഥാനാർഥി കെഎം ഉണ്ണികൃഷ്‌ണനും റോഡ് ഷോ അടക്കമുള്ള പ്രചരണ പരിപാടിയിലേക്ക് കടന്നു.  സിറ്റിങ് എംപിയായ ബെന്നി ബെഹ്നാൻ മണ്ഡലത്തിലെ വികസനങ്ങളാണ് പ്രചരണായുധമാക്കുന്നത്. മണ്ഡലത്തിലെ മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആദിവാസി ഊരുകൾ എന്നിവ ഉൾപ്പെടെ ബെന്നി ബെഹ്നാൻ സന്ദർശിച്ചു കഴിഞ്ഞു.2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായിരുന്ന സിപിഎമ്മിൻ്റെ ഇന്നസെൻ്റിനേയും ബിജെപിയുടെ എഎൻ രാധാകൃഷ്‌ണനെയും ആണ് ബെന്നി ബെഹ്നാൻ പരാജയപ്പെടുത്തിയത്.





 9,90,433 പേർ വോട്ടുകൾ രേഖപ്പെടുത്തിയ മണ്ഡലത്തിൽ ബെന്നി ബെഹ്നാൻ നേടിയത് 4,73,444 വോട്ടുകളാണ്. ഇക്കുറിയും റെക്കോഡ് ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിറ്റിങ് എംപിയായ ബെന്നി ബെഹ്നാൻ മണ്ഡലത്തിലെ വികസനങ്ങളാണ് പ്രചരണായുധമാക്കുന്നത്. മണ്ഡലത്തിലെ മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആദിവാസി ഊരുകൾ എന്നിവ ഉൾപ്പെടെ ബെന്നി ബെഹ്നാൻ സന്ദർശിച്ചു കഴിഞ്ഞു. യുഡിഎഫ് - എൽഡിഎഫ് നേർക്കുനേർ പോരാട്ടമാണ് ചാലക്കുടിയിൽ. മുൻ മന്ത്രി സി രവീന്ദ്രനാഥിനെ കളത്തിലിറക്കുമ്പോൾ എൽഡിഎഫിന് പ്രതീക്ഷകൾ ഏറെയാണ്. 





പ്രചാരണവുമായി ചാലക്കുടിയുടെ മുക്കിലും മൂലയിലും എത്തുന്ന സി രവീന്ദ്രനാഥിന് പാർട്ടി പ്രവർത്തകർക്ക് പുറമേ തൊഴിലുറപ്പ് തൊഴിലാളികളും വീട്ടമ്മമാരുമടക്കം വലിയ പിന്തുണ നൽകുന്നുണ്ട്. ഇടതുവലത് മുന്നണികൾ മാറി മാറി വിജയിച്ചിട്ടുള്ള ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. 2019ലെ തെരഞ്ഞെടുപ്പിൽ 1,32,274 എന്ന വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹ്നാൻ വിജയിച്ചത്. ഇക്കുറിയും ബെന്നി ബെഹ്നാൻ തന്നെയാണ് യുഡിഎഫിനായി മത്സരിക്കുന്നത്. എൽഡിഎഫിനായി മുൻ മന്ത്രി സി രവീന്ദ്രനാഥ് ആണ് മത്സരരംഗത്ത്. എൻഡിഎ കെഎം ഉണ്ണികൃഷ്‌ണനെ മത്സരിപ്പിക്കുമ്പോൾ ട്വൻ്റി 20 സ്ഥാനാർഥിയും കളത്തിലുണ്ട്. അഡ്വ. ചാർലി പോൾ ആണ് ട്വൻറി 20യുടെ സ്ഥാനാർഥി.

మరింత సమాచారం తెలుసుకోండి: