മെര്‍സലിനു ശേഷം ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ബിഗില്‍’. ഒക്ടോബര്‍ 12ന് ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്യും. സര്‍ക്കാര്‍ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ബിഗില്‍ ഒരു സ്‌പോര്‍ട്‌സ് ചിത്രമാണ്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായാണ് വിജയ് അഭിനയിക്കുന്നത്.
വിജയ് നായകനാവുന്ന 63-ാമത്തെ ചിത്രമാണ് ബിഗില്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികമാരായി എത്തുന്ന ചിത്രത്തില്‍ ആനന്ദരാജ്, യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
click and follow Indiaherald WhatsApp channel