ക്രിസ്റ്റഫർ കൊളംബസായി എത്തുന്നത് നടൻ ജീപിയോ? ഗോവിന്ദ് പത്മസൂര്യ നായകനാകുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത് നടൻ ടോവിനോ തോമസാണ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പോസ്റ്റർ റിലീസ് ചെയ്തത്. ബിഗ് ജെ ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ ബാനറിൽ ജിൻസ് വർഗീസ് നിർമിച്ച് പ്രശാന്ത് ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ കൊളംബസ്. ഒരിടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിൽ തിരിച്ചെത്തുന്ന ഗോവിന്ദ് പത്മസൂര്യയുടെ അനുജത്തിയായി വേഷം ഇടുന്നത്
കുമ്പാരീസ് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച റോണാ ജോ ആണ്. ക്യാബിൻ, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിവ ആണ് റോണയുടെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.




തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ഒരു മുഴുനീള സസ്പെൻസ് ത്രില്ലർ ആയി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം എന്നീ 2 ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിന് എത്തുക എന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫാബിൻ വർഗീസും പ്രശാന്ത് ശശിയും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിൽ വിദേശ നടൻ നീൽ ലൂക് ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ജിഷ്ണു കെ രാജാണ്, എഡിറ്റർ അയൂബ് ഘാനും ഡിഎൽ ലിജു പ്രഭാകറുമാണ്. ഒരിടവേളയ്ക്ക് ശേഷം മലയാള ചിത്രത്തിൽ തിരിച്ചെത്തുന്ന ഗോവിന്ദ് പത്മസൂര്യയുടെ അനുജത്തിയായി വേഷം ഇടുന്നത്.  കുമ്പാരീസ് എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച റോണാ ജോ ആണ്.



ക്യാബിൻ, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നിവ ആണ് റോണയുടെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. അതേസമയം ശ്രദ്ധ നേടി അരം ടീസർ ഇറങ്ങിയിട്ടുണ്ട്. റിലീസ് ചെയ്തു മിനിറ്റുകൾക്കുള്ളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടികൊണ്ടിരിക്കുകയാണ് അരത്തിന്റെ ടീസർ. നടൻ നിവിൻ പോളിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസർ റിലീസ് ചെയ്തത്.സാഗർ, സെബാസ്റ്റ്യൻ മൈക്കിൾ, തൊമ്മൻ, സനിൽ, ആംബുജാക്ഷൻ, ടോബിൻ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരവിന്ദ് മനോജ് സംവിധാനം ചെയ്യുന്ന  " അരം "എന്ന കോമേർഷ്യൽ ഹ്രസ്വ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. 


സാധാരണ ഒരു ചന്തയിൽ നടക്കുന്ന സംഭവങ്ങളുടെ റോ റിയലിസ്റ്റിക് അവതരണമാണ് ഈ ചിത്രത്തിലുള്ളത്. ഒരു സാധാരണ ഹ്രസ്വ ചിത്രത്തിൽ നിന്നും ഇതിനെ വ്യസ്ത്യസ്തമാക്കുന്നത് ഇതിലെ സംഘട്ടന രംഗങ്ങളാണെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്.  വെനീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാൻ മജീദും വണ്ടർ ഫ്രെയിംസ് ഫിലിം ലാൻഡും ചേർന്നാണ് " അരം " നിർമിച്ചിരിക്കുന്നത് അരവിന്ദ് മനോജ്‌, സെബാസ്റ്റ്യൻ മൈക്കിൾ, സച്ചു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിട്ടുള്ളത്. ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
 

Find out more: