മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി.  കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് രൂപവത്കരിച്ചത്. മരടിലെ നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

 കേസിലെ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ കക്ഷികളോട് സമിതിയുടെ അധ്യക്ഷനാക്കേണ്ട റിട്ട.ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ പേര് സുപ്രീം കോടതിക്ക് കൈമാറിയത്. ഇത് കോടതി അംഗീകരിച്ചു. . കെട്ടിട നിര്‍മാതാക്കള്‍ ആയ ജയ്ന്‍ ഹൗസിങ്, ആല്‍ഫാ വെഞ്ചെഴ്‌സ്, ഹോളി ഫെയ്ത്ത്,  കെ പി വര്‍ക്കി ആന്‍ഡ് ബിള്‍ഡേഴ്സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി നിര്‍മാതാക്കളുടെ  സ്വത്തുക്കള്‍ കണ്ടുക്കെട്ടിയതായും ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. 

Find out more: