കേരളത്തിന്  ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നും സഹായം .ലഭിച്ചു കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്കാണ് തുടർ പ്രളയ സഹായമായി തുക ലഭിച്ചത്. 5751.27 കോടി രൂപയാണ് എട്ട് സംസ്ഥാനങ്ങൾക്കുമായി അനുവദിച്ചത്.2019ലെ പ്രളയസഹായ ഫണ്ടായി 460.77 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

 

   ബിഹാർ, മഹാരാഷ്‌ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര സഹായം ലഭിച്ചു.   പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കിയ കേന്ദ്രം മറ്റ് ഏഴ് സംസ്ഥാനങ്ങൾക്കും ധനസഹായം നൽകുകയും ചെയ്‌തിരുന്നു. 2100 കോടി രൂപയാണ് കേരളം 2019ലെ പ്രളയ ധനസഹായമായി ആവശ്യപ്പെട്ടിരുന്നത്.

 

   2019 ലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ബിഹാർ, കേരളം, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കും, 2018-19 ൽ വരൾച്ച ബാധിച്ച കർണാടകയ്ക്കും ദേശീയ ദുരന്ത പ്രതികരണ ഫണ്ടിന്റെ (എൻ‌ഡി‌ആർ‌എഫ്) കീഴിൽ അധിക സഹായം നൽകുക. അതേസമയം ഇന്ത്യയും മറ്റനവധി രാജ്യങ്ങളും ആകെ കുരുക്കിലകപ്പെട്ടിരിക്കുകയാണ്.

 

   ദിവസവും 500 ൽ അധികം ആളുകളാണ് ഇവിടെ രോഗം ബാധിച്ച് മരണപ്പെടുന്നതെന്നാണ് ലോകജനതയെ പേടിപ്പെടുത്തുന്നത്. എന്നാൽ മാസങ്ങളും വർഷങ്ങളും നീണ്ടുനിൽക്കുന്ന ഭീഷണിയായി ഇത് മാറില്ലെന്നാണ് നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റ് പറയുന്നത്. വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലേതിനേക്കാൾ ഭീകരാന്തരീക്ഷമാണ് നിലവിൽ ഇറ്റലിയിൽ നിലനിൽക്കുന്നത്.  

 

 

  അമേരിക്കയിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും നിലവിൽ സമാനമായ സാഹചര്യം ഉണ്ടാകുമെന്നും ലെവിറ്റ് പറയുന്നു. എന്നാൽ പല ആരോഗ്യ വിദഗ്ധരും മാസങ്ങളോ വർഷങ്ങളോ നീണ്ട വൈറസ് വ്യാപനത്തെക്കുറിച്ചും മരണങ്ങളെക്കുറിച്ചും പറയുമ്പോൾ, അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ലെവിറ്റ്.

 

  പ്രത്യേകിച്ചും ജനങ്ങൾ സാമൂഹികാകലം പാലിക്കുന്ന ഈ സാഹചര്യത്തിൽ. ജനുവരി 31ന് ചൈനയിൽ 46 മരണങ്ങളായിരുന്നു സംഭവിച്ചത്. അതിന്‍റെ തലേദിവസം സംഭവിച്ചത് 42 മരണവും.

 

 

  താരതമ്യേന മരണം വർധിച്ചിട്ടുണ്ടെങ്കിലും വർധനവിന്‍റെ തോത് കുറഞ്ഞെന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. പുതിയ കേസുകളുടെ എണ്ണവും വളരെ കുറഞ്ഞ നിരക്കിലാണെന്നത് വൈറസിന്‍റെ വ്യാപനം കുറഞ്ഞതിന്‍റെ സൂചനയാണെന്നാണ് അദ്ദേഹം വിലയിരുത്തി.

 

  നൊബേൽ സമ്മാന ജേതാവും സ്റ്റാൻഫോർഡിലെ ബയോഫിസിസിസ്റ്റുമായ മൈക്കൽ ലെവിറ്റ് ജനുവരിയിൽ തന്നെ കൊവിഡ്-19 ന്‍റെ വ്യാപനം പ്രവചിച്ചിരുന്നു. ആരോഗ്യ വിദഗ്ധർ കൊറോണ വ്യാപനത്തെക്കുറിച്ച് പ്രവചിക്കുന്നതിന് മുന്നേയായിരുന്നു ലെവിറ്റിന്‍റെ ഈ വിലയിരുത്തൽ.

 

   ജനങ്ങൾക്കിടയിലെ പരിഭ്രാന്തി നിയന്ത്രിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും എല്ലാം ഉടൻ ശരിയാകുമെന്നുമാണ് ലെവിറ്റ് പറയുന്നത്. ചൈനയിലെയും മറ്റു രാജ്യങ്ങളിലെയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് ലെവിറ്റ് ഇക്കാര്യം പറയുന്നത്. 

మరింత సమాచారం తెలుసుకోండి: