പ്രായമായ അമ്മ വീണ്ടും ഗർഭിണിയാകുമ്പോൾ എന്തൊക്കെ സംഭവിക്കും? വീട്ടില വിശേഷങ്ക ട്രെയിലർ പുറത്ത്! ‘വീട്ടല വിശേഷങ്ക’ എന്ന പേരിലൊരുങ്ങിയ സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ. സത്യരാജ്, ഉർവശി എന്നിവരാണ് വയോധികരായ ദമ്പതികളായി എത്തുന്നത്. ആർ.ജെ. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന ചെയ്ത വേഷം തമിഴിൽ ബാലാജിയാണ് അവതരിപ്പിക്കുന്നത്. അപർണ ബാലമുരളിയാണ് സിനിമയിൽ നായികയാകുന്നത്. ചിത്രത്തിൽ കെ.പി.എ.സി ലളിതയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടി സീമ അതിഥി വേഷത്തിലും എത്തുന്നുണ്ട്.






  1994 ൽ ഭാഗ്യരാജ് തിരക്കഥയും സംവിധാനം ചെയ്ത ചിത്രമാണ് വീട്ടല വിശേഷങ്ക. ഭാഗ്യരാജിൽ നിന്ന് ഈ സിനിമയുടെ ടൈറ്റിൽ റൈറ്റസ് ബാലാജി സ്വന്തമാക്കിയിരുന്നു. നിങ്ങള് തന്നെ പറ, അപ്പനും അമ്മയും ചെയ്യുന്ന ഒരു കാര്യമാണോ ഇത്, ഊരേ സിരിക്കിത് എന്നൊക്കെയുള്ള സംഭാഷണങ്ങളോടെ വളരെ രസകരമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പ്രായമായ അമ്മ വീണ്ടും ഗർഭിണിയാകുമ്പോൾ എന്തൊക്കെ സംഭവിക്കും എന്നും പ്രായപൂർത്തിയായ രണ്ട് ആൺമക്കൾ ഇതെങ്ങനെ സ്വീകരിക്കുമെന്നും നാട്ടുകാർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമൊക്കെയാണ് സിനിമയിലുള്ളത്.





   2018ൽ പുറത്തിറങ്ങിയ ബദായ് ഹോയിൽ ആയുഷ്മാൻ ഖുറാന, നീന ഗുപ്ത, സുരേഖ സിക്രി, സാന്യ മൽഹോത്ര, ഗജ്‌രാജ് റാവു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ഒരു ഫാമിലി എന്റർടെയ്‌നറായ ചിത്രം സാമ്പത്തികമായി വലിയ വിജയമായിരുന്നു. ആ വർഷത്തെ നിരവധി പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഈയിടെ അന്തരിച്ച നടി സുരേഖ സിക്രിക്ക് 2019ലെ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു. നീന ഗുപ്തയുടെ അമ്മവേഷവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം 2022 ജൂൺ 17 ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. 





  ആർജെ ബാലാജിയുടെ മുൻ ചിത്രമായ 'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിൻ്റെ ഭാഗമായിരുന്ന എൻജെ ശരവണനും ഈ സിനിമയുടെ അണിയറയിലുണ്ട്. ചിത്രത്തിൻ്റെ സഹസംവിധായകനും കൂടിയാണ് ശരവണൻ. മുംബൈയിൽ നടക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎൽ പ്ലേഓഫ് മത്സരത്തിനിടെയാണ് 'വീട്‌ല വിശേഷ'ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തത്. ബോളിവുഡിൽ വലിയ വിജയമായിത്തീർന്ന ബദായ് ഹോ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ചിത്രീകരണ സമയത്ത് തന്നെ ശ്രദ്ധ നേടിയിരുന്നു.

Find out more: