സന്തോഷത്തോടെ എനിക്ക് സിനിമയിൽ നിന്ന് വിരമിക്കാം; രശ്മിക മന്ദാന! ചടങ്ങിന് വേദിയിലേക്ക് കയറാൻ ഒറ്റക്കാലിൽ തുള്ളി തുള്ളി വന്ന രശ്മികയെ നായകൻ വിക്കി കൗശൽ വളരെ ആത്മാർത്ഥമായി സഹായിക്കുന്ന വീഡിയോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ജിമ്മിലെ കടുത്ത വർക്കൗട്ടിനെ തുടർന്ന് കാലിന് പരിക്ക് പറ്റിയ കാര്യം നേരത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രശ്മിക പങ്കുവച്ചിരുന്നു. എന്നാൽ അക്കാരണം കൊണ്ട് ഛാവയുടെ ട്രെയിലർ റിലീസിന് വരാതിരിക്കാൻ നടിയ്ക്ക് സാധിക്കില്ലായിരുന്നു. ഇലട്രിക് വീൽ ചെയറിലാണ് രശ്മിക എത്തിയത്.തന്റെ പുതിയ സിനിമയുടെ ട്രെയിലർ റിലീസിങ് ചടങ്ങിന് ഹെവി ലെഹങ്കയൊക്കെ ധരിച്ച് സുന്ദരിയായി, വീൽ ചെയറിൽ എത്തിയ രശ്മിക മന്ദാനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.






കരിയറിൽ ഏറ്റവും മികച്ച റോൾ ചെയ്തു എന്ന കൃതാർത്ഥയിലാണ് ഇപ്പോൾ രശ്മിക. ഇനി സന്തോഷത്തോടെ സിനിമയിൽ നിന്ന് വിരമിക്കാൻ എനിക്ക് സാധിക്കും. ജീവിതത്തിൽ ഇതിന് മുകളിൽ എനിക്ക് ഒന്നും ആവശ്യപ്പെടാനില്ല. പൊതുവെ കരയുന്ന ഒരു വ്യക്തിയല്ല ഞാൻ. എന്നാൽ ട്രെയിലർ കാണുമ്പോൾ, ഇതെന്നെ ശ്വാസം മുട്ടിക്കുന്നു എന്നും രശ്മിക പറയുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ഛാവ ട്രെയിലറിന് ലഭിയ്ക്കുന്നത്. ഛത്രപതി സാംഭാജി മാഹാരാജാവായി വിക്കി കൗശലിന്റെ പകടനം അതി ഗംഭീരമാണെന്നാണ് കമന്റുകൾ. എ ആർ റഹ്‌മാന്റെ സംഗീതം കൂടെയാവുമ്പോൾ പൂർണം. സിനിമ ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും. ആനിമൽ എന്ന രൺബീർ കപൂർ സിനിമയ്ക്ക് ശേഷം രശ്മിക അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ഛാവ. ചിത്രത്തിൽ മഹാറാണി യേശുഭായി ബോൺസേലയായിട്ടാണ് രശ്മിക എത്തുന്നത്.





ഇങ്ങനെ ഒരു റോളിന് വേണ്ടി വിളിച്ചപ്പോൾ ഞാൻ ശരിക്കും സർപ്രൈസ്ഡ് ആയി എന്ന് രശ്മിക പറയുന്നു. മഹാറാണി യേശുഭായിയെ പോലൊരാളെ അവതരിപ്പിക്കാൻ ഞാൻ യോഗ്യയാണോ എന്നെനിക്കറിയില്ലായിരുന്നു. സംവിധായകൻ ലക്ഷ്മൺ ഉടേക്കർ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്താണ് എന്ന് പറഞ്ഞ് തന്നെ കൺവിൻസ് ചെയ്യുകയായിരുന്നു എന്ന് രശ്മിക പറയുന്നു.ജിമ്മിലെ കടുത്ത വർക്കൗട്ടിനെ തുടർന്ന് കാലിന് പരിക്ക് പറ്റിയ കാര്യം നേരത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രശ്മിക പങ്കുവച്ചിരുന്നു. എന്നാൽ അക്കാരണം കൊണ്ട് ഛാവയുടെ ട്രെയിലർ റിലീസിന് വരാതിരിക്കാൻ നടിയ്ക്ക് സാധിക്കില്ലായിരുന്നു. ഇലട്രിക് വീൽ ചെയറിലാണ് രശ്മിക എത്തിയത്.

Find out more: