
എനിക്ക് നിറം കുറവാണോ?? എനിക്ക് ഉയരം കുറവാണോ?? മുഖക്കുരുവിന് ആ ക്രീം മതിയാകുമോ? ഈ ഡ്രസ്സ് ഇട്ടാൽ എനിക്ക് തടി തോന്നുമോ?? എനിക്ക് ഇപ്പോൾ ആ പരസ്യം പോലെ ഒരു ക്യൂട്ട് ബോയ്ഫ്രന്റ് ആവാമോ?? എനിക്ക് ഗേൾഫ്രന്റിനെയും കൊണ്ട് ബൈക്കിൽ പോകാമോ? എനിക്ക് 6 പാക്സ് വേണോ?? നിറം കൂടാൻ ആ ക്രീം ഉപയോഗിക്കണോ?? ഈ ക്രീം തേച്ചാൽ മീശ കൂടുതൽ വേഗം വളരുമോ?? എനിക്ക് ലൈസെൻസ് എടുക്കുന്നതിന് മുന്നേ ഒരു സൂപ്പർ ബൈക്ക് ഓടിക്കാമോ?? എന്റെ മസിലുകൾക്ക് ഇത്ര കട്ടിംഗ്സ് മതിയോ?? എന്റെ എന്റെ ലൈംഗിക അവയവത്തിന് ഇത്രയും വലിപ്പം മതിയോ?? അങ്ങനെ പോകുന്നൂ ആ സംശയപ്പെരുമഴ..! ഇനി ലൈംഗിക വിദ്യാഭ്യാസം നമ്മുടെ പാഠ്യപദ്ധതിയിൽ എങ്ങനെയാണെന്നുള്ള കാര്യം പിന്നെ അറിയാമല്ലോ.. അതിനാൽ തന്നെ കൂട്ടുകാർക്ക് ഇടയിൽ ഉണ്ടാകുന്ന മുറിവിവരങ്ങൾ - കമ്പികഥകൾ - പോൺ സൈറ്റുകൾ തീർക്കുന്ന മായാ കൊട്ടാരങ്ങൾ.. അത് വിശ്വസിച്ച് മനസ്സിലക്കിയെടുക്കുന്ന വികലമായ ലൈംഗിക വിദ്യാഭ്യാസവും കൂടി ചേരുമ്പോൾ എല്ലാം ശുഭം!
എന്ത് സംശയം പങ്ക് വെച്ചാലും ജഡ്ജ്‌മെന്റൽ ആവാതെ ഒരു സുഹൃത്തിനെ പോലെ കൂടെ മാതാപിതാക്കൾ ഒപ്പം നിൽക്കാൻ തയ്യാറാവണം. അവരുടെ കൂട്ടുകാരിൽ ഒരാളായി ഇറങ്ങി ചെന്ന് അവർക്കൊപ്പം ഒരു ചിൽ വൈബിൽ ഉള്ള ബഡി ആവണം..
സന എന്നോട് ചോദിക്കുന്ന സംശയങ്ങൾ.. ആദ്യമാദ്യം കേൾക്കുമ്പോൾ ഒരു തരം ഞെട്ടൽ ആയിരുന്നൂ. സുഹൃത്തുക്കൾക്ക് ഇടയിൽ ഉള്ള സംസാരങ്ങൾ.. ക്ലാസ്സിലെ കുട്ടികളുടെ പെരുമാറ്റങ്ങൾ.. ഇന്നിന്റെ ലോകം അവരിലേക്ക് inject ചെയ്യുന്ന രാഷ്ട്രീയ ബോധം, sexuality, gender confusions.. ഞാൻ പലപ്പോഴും പകച്ച് പോയിട്ടുണ്ട്.. സൂപ്പർ സോണിക്ക് വേഗത്തിലാണ് അവരുടെ ലോകം സഞ്ചരിക്കുന്നത്..! സനക്ക് ശരിയായ മറുപടി കൊടുക്കാൻ കുത്തിയിരുന്ന് പഠിച്ചിട്ടുണ്ട് , വെളിവുള്ളവരുടെ ക്ലാസ്സുകൾ- പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. മറുപടികളിൽ തെറ്റുകൾ പറ്റിയിട്ടില്ല എന്നല്ലപരമാവധി ശരിയാക്കാൻ ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുന്നുണ്ട്..
ഇനി ഇതൊന്നുമില്ലെങ്കിലും ഒരു കാരണമില്ലാതെയും എന്റെ സുഹൃത്ത് മുഹാദിക്ക പറഞ്ഞ പോലെ കുട്ടികളിൽ ഡിപ്രഷൻ ഉണ്ടാവാം.. കുട്ടിക്ക് മെഡിക്കേഷൻ ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ ഒരു മടിയും കൂടാതെ അവർക്കായി അതിനുള്ള സാഹചര്യം ഒരുക്കികൊടുക്കാനുള്ള മനസ്സ് ഉണ്ടാവണം.. ഈ തമിഴ് നടനും അദ്ദേഹത്തിന്റെ പാർട്ട്ണറും അവരുടെ കുട്ടിക്കായി ഇതൊന്നും ചെയ്ത് കാണില്ല എന്ന് ജഡ്ജ് ചെയ്തിട്ടല്ല ഞാനീ കുറിപ്പ് എഴുതുന്നത്. അവരെ കൊണ്ടാവും പോലെ അവർ ചേർത്ത് പിടിച്ചിരുന്നിട്ടുണ്ടാവും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്, അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം ഡിപ്രഷന് ആ കുട്ടി ട്രീറ്റ്മെന്റിൽ ആയിരുന്നല്ലോ.. എന്നിട്ടും ഇത് സംഭവിച്ചൂ എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്. ജീവിതം അതിമനോഹരമാണ് ജീവിക്കാനറിയുമെങ്കിൽ- ബ്ലെസ്സി സാർ സംവിധാനം ചെയ്ത പ്രണയം എന്ന സിനിമയിലെ ഡയലോഗ് ആണ്. ലോകം ഇപ്പോഴും അതിമനോഹരം തന്നെയാണ്.