'ഫോർ ഇയേഴ്സി'ൽ പറയുന്നത് ഈ കാലത്തെ ലൗവ് സ്റ്റോറിയെ പറ്റി! പ്രണയത്തിൻ്റെ കാലവും രൂപവും മാറിയിരിക്കുന്നു! പൂക്കൾ പൊഴിയുന്ന ഇടവഴികളിൽ കാത്തിരുന്നതും പ്രണയ ലേഖനങ്ങൾ പുസ്തക താളുകളിൽ ഒളിച്ചുവെച്ചതും തുറന്നിട്ട ജാലക വാതിലിലൂടെയെത്തുന്ന തെന്നൽ മുടിയിഴകളെ തലോടുമ്പോൾ തൻ്റെ പ്രണയത്തെ ഓർക്കുന്നതും ചേർന്നിരിക്കുമ്പോഴും ഒന്നു തൊടാൻ ആഗ്രഹിക്കുന്ന അകലങ്ങളുമെല്ലാം ഇന്നു മാറിയിരിക്കുന്നു. ഈ കാലത്തെ പ്രണയം എങ്ങനെയാകാം? എവിടെയാകാം ആദ്യ പ്രണയത്തിൻ്റെ മുത്തുകൾ പൊഴിയുന്നത്? പ്രണയകാലത്തിൻ്റെ ഉദയാസ്തമയങ്ങൾ എങ്ങനെയുള്ളതാകാം? ഇന്നിൻ്റെ പ്രണയത്തിൽ പുതിയ അർഥങ്ങൾ തേടുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ തൻ്റെ പുതിയ സിനിമയിലൂടെ. തിയറ്ററിലേക്കെത്താൻ ഒരുങ്ങുന്ന ഫോർ ഇയേഴ്സ് എന്ന ചിത്രത്തിൽ ഒരുക്കുന്ന പ്രണയകാലത്തെ കുറിച്ച് സംവിധായകൻ്റെ വാക്കുകൾ.രാഷ്ട്രീയവും സമരവുമൊക്കെയായി മുമ്പ് കുറച്ചേറെ പ്രേമങ്ങളൊക്കെയുണ്ടായിരുന്ന ആളാണ് വിശാൽ.




തൃശൂരുകാരിയായ ഗായത്രി ചെറുപ്പം മുതൽ അച്ഛൻ്റെ ജോലി ഭാഗമായി വിവിധയിടങ്ങളിൽ യാത്ര ചെയ്തു ലോകം കുറച്ചൂടെ പരിചിതമായതാണ്. 17 ാം വയസിൽ എൻജിനീയറിംഗ് കോളജിൽ എത്തുമ്പോഴാണ് അവൾ വിശാലിനെ കണ്ടുമുട്ടുന്നത്. അവൻ്റെ വർത്തമാനവും പാട്ടും വിപ്ലവവുമെല്ലാം അവളെ ആകർഷിച്ചു. ആരാധന ഇരുവരുടെയും ഇടയിൽ പ്രണയം സൃഷ്ടിച്ചു. പിന്നീട് നാലു വർഷത്തെ പഠന കാലത്ത് ഇരുവരുടെയും ജീവിതത്തിലും മാറ്റം സംഭവിച്ചു. 30 സപ്ലികളൊക്കെയായി നിൽക്കുമ്പോൾ വിശാൽ തിരിച്ചറിയുന്നു എൻജിനീയറിംഗ് തനിക്കു പറ്റിയ ഇടമല്ലെന്ന്. റാങ്ക് ഹോൾഡറായ ഗായത്രി അപ്പോഴേക്കും ജോലി കിട്ടി പോകുന്നു. അവരുടെയുള്ളിലെ പ്രണയത്തിൻ്റെ കഥയാണ് ഫോർ ഇയേഴ്സ് പറയുന്നത്. അതിനിടയിൽ മതമോ പണമോ കുടുംബമോ സമുദായമോ പോലുള്ള ഒരു ബാഹ്യ ഇടപെടലുമില്ല. ഇതു വിശാലിൻ്റെയും ഗായത്രിയുടെയും മാത്രം കഥയാണ്.രാഷ്ട്രീയവും സമരവുമൊക്കെയായി മുമ്പ് കുറച്ചേറെ പ്രേമങ്ങളൊക്കെയുണ്ടായിരുന്ന ആളാണ് വിശാൽ. തൃശൂരുകാരിയായ ഗായത്രി ചെറുപ്പം മുതൽ അച്ഛൻ്റെ ജോലി ഭാഗമായി വിവിധയിടങ്ങളിൽ യാത്ര ചെയ്തു ലോകം കുറച്ചൂടെ പരിചിതമായതാണ്. 17 ാം വയസിൽ എൻജിനീയറിംഗ് കോളജിൽ എത്തുമ്പോഴാണ് അവൾ വിശാലിനെ കണ്ടുമുട്ടുന്നത്.





അവൻ്റെ വർത്തമാനവും പാട്ടും വിപ്ലവവുമെല്ലാം അവളെ ആകർഷിച്ചു. ആരാധന ഇരുവരുടെയും ഇടയിൽ പ്രണയം സൃഷ്ടിച്ചു. പിന്നീട് നാലു വർഷത്തെ പഠന കാലത്ത് ഇരുവരുടെയും ജീവിതത്തിലും മാറ്റം സംഭവിച്ചു. 30 സപ്ലികളൊക്കെയായി നിൽക്കുമ്പോൾ വിശാൽ തിരിച്ചറിയുന്നു എൻജിനീയറിംഗ് തനിക്കു പറ്റിയ ഇടമല്ലെന്ന്. റാങ്ക് ഹോൾഡറായ ഗായത്രി അപ്പോഴേക്കും ജോലി കിട്ടി പോകുന്നു. അവരുടെയുള്ളിലെ പ്രണയത്തിൻ്റെ കഥയാണ് ഫോർ ഇയേഴ്സ് പറയുന്നത്. അതിനിടയിൽ മതമോ പണമോ കുടുംബമോ സമുദായമോ പോലുള്ള ഒരു ബാഹ്യ ഇടപെടലുമില്ല. ഇതു വിശാലിൻ്റെയും ഗായത്രിയുടെയും മാത്രം കഥയാണ്.കോതമംഗലം കോളജിലാണ് ഞാൻ‌ പഠിച്ചത്. ആ കാമ്പസിൽ ഒരു സിനിമ ഷൂട്ട് ചെയ്യണമെന്ന് വളരെ ആഗ്രഹിച്ചിരുന്നു.





സൗഹൃദത്തിൻ്റെയും പ്രണയത്തിൻ്റെയും ഇടമായ കാമ്പസിൻ്റെ പശ്ചാത്തലത്തിൽ പറയേണ്ടത് ഒരു ലൗവ് സ്റ്റോറിയാണെന്ന് തോന്നിയിരുന്നു. പ്രണയ കഥ പറയുമ്പോൾ താരങ്ങളെ ഉൾക്കൊള്ളിച്ച് വലിയ ബജറ്റിൽ സിനിമ ചെയ്യേണ്ടിവരും. അതുകൊണ്ടു തന്നെ പലപ്പോഴും മാറ്റി വെച്ചു. കഴിഞ്ഞ വർഷം ഐഎഫ്എഫ്കെയിൽ ഞാൻ സംവിധാനം ചെയ്ത സണ്ണി പ്രദർശിപ്പിച്ചിരുന്നു. അവിടെവെച്ചാണ് സർജാനോ ഖാലിദിനെ കാണുന്നത്. അപ്പോൾ തോന്നി സർ‌ജാനോയിലൂടെ ഒരു പ്രണയ കഥ പറയാമെന്ന്. കോവിഡിനു ശേഷം പ്രേക്ഷകർ ഏതു തരം സിനിമയാണ് സ്വീകരിക്കുക എന്നത് പറയാനാവില്ലായിരുന്നു. ഫോർ ഇയേഴ്സ് പുതുമയുള്ള ഒരു പ്രണയ കഥയാണ് പറയുന്നതെന്ന വിശ്വാസത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.വളരെ റിയലായ കഥാപാത്രങ്ങളാണ് വിശാലും ഗായത്രിയും. അതുകൊണ്ടു തന്നെ സർജാനോയേയും ഗായത്രിയേയും ആ കഥാപാത്രങ്ങളോട് അടുപ്പിക്കാനാണ് ശ്രമിച്ചത്. തിരക്കഥ പൂർത്തിയാക്കിയ ശേഷം സർജാനോയുമായി നാലു മാസത്തോളമുള്ള ചർച്ചകൾ നടത്തി.





 തനി നാടൻ കഥാപാത്രമാക്കി മാറുകയായിരുന്നു സർജാനോ. അതിന് അവൻ്റെ ഭാഗത്തുനിന്നും വലിയ പരിശ്രമം ഉണ്ടായി. ഗായത്രിയുടെ കഥാപാത്രത്തിലേക്കു ഒരുപാടു പേരെ പരീക്ഷിച്ചതിനു ശേഷമാണ് പ്രിയ വാര്യരിലേക്ക് എത്തുന്നത്. അതു ക്ലിക്കായതോടെ ഗായത്രിയായി പ്രിയ വാര്യരും സ്ക്രീനിലെത്തി.4 ഇയേഴ്സിൽ എട്ട് പാട്ടുകളാണുള്ളത്. പലരാണ് ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിട്ടുള്ളത്. ഒന്നു രണ്ടു പാട്ടുകൾ എഴുതി ശരിയാകാതെ വന്നപ്പോൾ റെഫറൻസിനു വേണ്ടി വെറുതെ കുറിച്ചിട്ടതാണ് ഞാൻ. കമ്പോസിംഗ് സമയത്ത് അതു കേട്ടപ്പോൾ നല്ലതാണെന്നു തോന്നി. അങ്ങനെ ഉപയോഗിക്കുകയായിരുന്നു. ഫോർ ഇയേഴ്‌സിൻ്റെ ടൈറ്റിൽ സോംഗാണ് 'എൻ കനവിൽ...' എന്നത്. ഈ ഗാനത്തോട് കൂടി പ്രേക്ഷകർ വിശാലിൻ്റെയും ഗായത്രിയുടെയും ലോകത്തിലേക്ക് കടന്നു വരണം എന്ന പ്രതീക്ഷയോടെ ചെയ്ത ഗാനമാണ്. ഇതു കൂടാതെ 'അകലെ ഹൃദയം' എന്ന ഗാനവും രചിച്ചിട്ടുണ്ട്.

Find out more: