കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറലാകുന്നു! ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അദ്ദേഹത്തിന്റെ പി എ എം കെ റജുവാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ പുരോഗതി. നിരവധി പേരാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് എംഎൽഎമാർ ഫേസ്ബുക്ക് കുറിപ്പുകളിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ രണ്ടാഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. 





രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. ചെറുതായി താടി വന്ന ചിരിച്ചുനിൽക്കുന്ന ഫോട്ടോയാണ് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.  ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. 30 ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു.സന്ദർശകർക്ക് ഇപ്പോഴും വിലക്കുണ്ട്. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞിരുന്നു. മാത്രമല്ല അപ്പോളോ ആശുപത്രിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ ആദ്യഘട്ട പരിശോധനകൾ പൂർത്തിയായി. 




അണുബാധയുണ്ടോ എന്ന പരിശോധനയാണ് നടന്നത്. ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് കോടിയേരി നേരിട്ട് സംസാരിക്കുന്നുണ്ടെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തു.ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി എന്നിവർ കോടിയേരിക്ക് ഒപ്പം ആശുപത്രിയിലുണ്ട്. കഴിഞ്ഞദിവസം സംസ്ഥാന മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രിയിലുള്ള കെ കൃഷ്ണൻകുട്ടിയെയും മന്ത്രിമാർ സന്ദർശിച്ചു.തിങ്കളാഴ്ച രാവിലെയാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത്. പ്രത്യേകം സജ്ജീകരിച്ച എയർ ആംബുലൻസിലായിരുന്നു യാത്ര. 


 മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയ നേതാക്കൾ ചിന്ത ഫ്‌ളാറ്റിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി എന്നിവർ കോടിയേരിക്ക് ഒപ്പം ആശുപത്രിയിലുണ്ട്. കഴിഞ്ഞദിവസം സംസ്ഥാന മന്ത്രിമാരായ പി പ്രസാദ്, ജി ആർ അനിൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു.  
 

Find out more: