പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകും; പ്രഭക്കൊപ്പം വിശ്രമജീവിതം ആഘോഷമാക്കി മലയാളികളുടെ ദാസേട്ടൻ! ദാസേട്ടന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധിക ഭാര്യ പ്രഭയാണെന്നാണ് അടുപ്പമുള്ളവരും അദ്ദേഹം തന്നെ പറയാറുള്ളത്. പാട്ടുകളിലൂടെയാണ് ഇരുവരും പരസ്പരം അടുക്കുന്നതും. പാട്ടിനോടുള്ള ഇഷ്ടമാണ് അദ്ദേഹത്തോടുള്ള ആരാധനയിലേക്ക് എത്തിച്ചതെന്ന് പ്രഭ മുൻപൊരിക്കൽ പറഞ്ഞിരുന്നു. പരിപാടികളിലെല്ലാം സദസിന്റെ മുൻനിരയിൽ പ്രഭയും ഉണ്ടാവാറുണ്ട്. പ്രഭയോടുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞുള്ള യേശുദാസിന്റെ വാക്കുകൾ പലവട്ടം വൈറലായിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ ഏറെ നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചെത്തിയതാണ് അദ്ദേഹം.മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധർവൻ യേശുദാസ്. മലയാളയ്കൾക്ക് സ്വന്തം പാട്ടുപെട്ടിയാണ് അദ്ദേഹം . തലമുറ തലമുറയായി പാടി പാടി ഓരോരുത്തരുടേയും ബാല്യവും കൗമാരവും യൗവനവും കടന്ന് മധ്യവയസ്സും വാർധക്യവുമൊക്കെ ഈ ശബ്‍ദത്തിൻറെ ആലാപനമധുരിമയിൽ ലയിച്ചുചേർന്നിട്ടുണ്ട്.





 ദാസേട്ടന്റെതാൻ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ എന്നൊരിക്കൽ ദാസേട്ടൻ പറഞ്ഞിട്ടുണ്ട് . അതും ഇഷ്ടപ്പെടും. കാരണം അത് അങ്ങനെയങ്ങ് ലയിച്ച് കിടക്കുകയാണ്. അവൾക്ക് ഇഷ്ടക്കുറവേ വരില്ല, അൺകണ്ടീഷണൽ ലവാണ് എന്നാണ് തങ്ങളുടെ പ്രണയത്തെകുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ ദാസേട്ടൻ തുറന്നുപറഞ്ഞത്.കോവിഡ് കാലത്തിനു ശേഷം ഇന്ത്യയിലേക്ക് ഉള്ള യാത്രകൾ കുറവാണ്. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. പിന്നെ സിനിമയിലെ സുഹൃത്തുക്കൾ, സംഗീതലോകത്തിലെ പ്രിയപെട്ടവർ ഒക്കെയും ദാസേട്ടനെ കാണാൻ പോകുന്നതിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്.അമേരിക്കയിലെ ഡാലസിലാണ് ഇപ്പോൾ ദാസേട്ടൻ ഭാര്യ പ്രഭക്ക് ഒപ്പം. വിശ്രമജീവിതം ആനന്ദകരമാക്കുകണ് അദ്ദേഹം.




ഒപ്പം സംഗീതത്തെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. ഇന്നും ഈ 85 ആം വയസിലും അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള ഉപാസന കുറയുന്നില്ല എന്നും പുലർച്ചയ്ക്ക് നാലരയ്‌ക്കെഴുന്നേറ്റ് സാധകം ചെയ്യുന്ന ദിനചര്യ ഈ പ്രായത്തിലും ലോകത്തിന്റെ ഏതൊരു ഭാഗത്തും വച്ചും തുടരുന്നു എന്നുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കുന്ന അദ്ദേഹം ചിട്ടയായ ജീവിത ശൈലി ആണ് ഫോളോ ചെയ്യുന്നത്. തന്റെ ദൈവിക സ്വരത്തെ മോശമാക്കുന്ന ഒരു ഭക്ഷണവും കഴിക്കാറില്ല അദ്ദേഹം. കഴിഞ്ഞ കുറേ വർഷങ്ങളായി ഭാര്യ പ്രഭക്ക് ഒപ്പം ഡാലസിലാണു ദാസേട്ടന്റെ താമസം. പച്ചക്കറി വാങ്ങാനും ഷോപ്പിങ്ങിനും സ്വയം കാറോടിച്ചുപോകുന്ന ദാസേട്ടന്റെ വിശേഷങ്ങൾ മുൻപൊരിക്കൽ സമൂഹ മാധ്യങ്ങളിൽ നിറഞ്ഞിരുന്നു.

Find out more: