വിവാഹ ഫോട്ടോകൾ പങ്കുവച്ച് ജഗദ് ദേശായിയും, അമല പോളും! സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുചേർന്നത്. വിവാഹത്തിന്റെ ഫോട്ടോകൾ അമല പോളും ജഗദ് ദേശായും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വിവാഹം സിംപിൾ ആന്റ് ബ്യൂട്ടിഫുൾ എന്നല്ലാതെ ഒന്നും പറയാനില്ല എന്നാണ് ഫോട്ടോ കണ്ട ആരാധകരുടെ കമന്റുകൾ.പ്രണയം പ്രഖ്യാപിച്ച് അധികം ഒന്നും കാത്തിരിക്കേണ്ടി വന്നില്ല, അമല പോളും ജഗദ് ദേശായിയും വിവാഹിതരായി. സ്വകാര്യമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കുചേർന്നത്. രണ്ടു പേരും മാച്ചിങ് ആയി, ലാവന്റർ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ലൈറ്റിങും കളറും, രണ്ട് പേരുടെയും മുഖത്തെ ആ സന്തോഷവും ചിരിയു ംകൂടെ ആയപ്പോൾ വിവാഹ ചിത്രങ്ങൾക്ക് വല്ലാത്ത ഒരു ഭംഗിയായിരുന്നു.
പ്രത്യേകിച്ച് ഒരു മത വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല വിവാഹം ചെയ്തത് എന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു. എന്റെ ദിവ്യ പുരുഷനെ വിവാഹം ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് അമല പോൾ ചിത്രങ്ങൾ പങ്കുവച്ചത്. 'ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന പ്രണയത്തെയും കൃപയെയും ആഘോഷിക്കുന്നു. എന്റെ ദിവ്യ പുരുഷനെ വിവാഹം ചെയ്തു. നിങ്ങളുടെ എല്ലാം സ്‌നേഹവും അനുഗ്രഹവും വേണം' എന്നാണ് അമല എഴുതിയത്. രണ്ട് ആത്മാവ്, ഒരു ലക്ഷ്യം, എന്റെ ദിവ്യ സത്രീത്വമേ, കൈയ്യോട് കൈ ചേർത്ത് ഇനിയുള്ള ജീവിത കാലം മുഴുവൻ നമുക്കൊരുമിച്ച് നടക്കാം' എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജഗദ് ദേശായി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയത്തിൽ വച്ചാണ് വിവാഹം നടന്നത് എന്ന സൂചനയും ദേശായിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലഭിയ്ക്കുന്നു.
ലൈറ്റിങും കളറും, രണ്ട് പേരുടെയും മുഖത്തെ ആ സന്തോഷവും ചിരിയു ംകൂടെ ആയപ്പോൾ വിവാഹ ചിത്രങ്ങൾക്ക് വല്ലാത്ത ഒരു ഭംഗിയായിരുന്നു. പ്രത്യേകിച്ച് ഒരു മത വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല വിവാഹം ചെയ്തത് എന്നും ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഞങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന പ്രണയത്തെയും കൃപയെയും ആഘോഷിക്കുന്നു. എന്റെ ദിവ്യ പുരുഷനെ വിവാഹം ചെയ്തു. നിങ്ങളുടെ എല്ലാം സ്‌നേഹവും അനുഗ്രഹവും വേണം' എന്നാണ് അമല എഴുതിയത്. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയത്തിൽ വച്ചാണ് വിവാഹം നടന്നത് എന്ന സൂചനയും ദേശായിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ലഭിയ്ക്കുന്നു.
Find out more: