മോളിവുഡിൻറെ അഭിമാനമായി  'മിന്നൽ മുരളി'! പ്രമുഖ സിനിമ പ്രവർത്തകർ അടക്കം നിരവധി പേരാണ് ട്വിറ്ററിൽ മിന്നൽ മുരളിയെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുള്ളത്. ഡിസംബ‍ർ 24നാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുന്നത്. കുഞ്ഞിരാമായണം, ഗോദ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം സംവിധായകനും നടനുമായ ബേസിൽ ജോസഫ് ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത മിന്നൽ മുരളി നെറ്റ്‍ഫ്ലിക്സ് റിലീസിന് മുന്നോടിയായി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലിൽ പ്രീമിയർ ചെയ്തു. പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 




    ഒടിടി റിലീസ് ആയതിനാൽ തന്നെ തീയേറ്ററിൽ സിനിമ കാണാൻ സാധിക്കാത്തത് വലിയ നഷ്ടമായിരിക്കുമെന്നാണ് പ്രീമിയർ കണ്ട പലരുടേയും ട്വീറ്റ്. റിയലിസ്റ്റിക്കായ സൂപ്പർ ഹീറോ ചിത്രമാണെന്നും പലരും അഭിപ്രായപ്പെട്ടു. വേറെ ലെവൽ സൂപ്പർ ഹീറോ ചിത്രമാണ് 'മിന്നൽ മുരളി'യെന്നും ചിത്രം തീയേറ്ററിൽ കാണേണ്ട സിനിമയാണെന്നുമാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. പ്രധാന വേഷത്തിലെത്തുന്ന ടൊവിനോ തോമസും പ്രതിനായക വേഷത്തിലുള്ള ഗുരു സോമസുന്ദരവും വിസ്മയിപ്പിക്കുന്ന പ്രകടനമാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറഞ്ഞിരിക്കുന്നത്.





   നെറ്റ്ഫ്‌ളിക്സിൽ റിലീസ് ചെയ്യുന്ന ചിത്രം മോളിവുഡിന് ഒരു ബെഞ്ച് മാർക്കായിരിക്കുമെന്നും എല്ലാത്തരം പ്രേക്ഷക‍രും ഇഷ്ടപ്പെടും വിധമാണ് മേക്കിങ്ങെന്നും ട്വിറ്റർ‍ റെസ്പോൺസ്. ഡിസംബർ 24നാണ് മിന്നൽ മുരളി നെറ്റ്ഫ്‌ളിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിൻറെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആക്ഷൻ ഡയറക്ടർ വ്ളാദ് റിംബർഗ് ആണ്. കഥ, തിരക്കഥ, സംഭാഷണം അരുൺ എ ആർ, ജസ്റ്റിൻ മാത്യുസ് എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്.





  ടൊവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർക്ക് പുറമെ അജു വർഗീസ്, പി. ബാലചന്ദ്രൻ, മാമുക്കോയ, ഫെമിന ജോർജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്വപ്‍നവും അഭിമാനവും ഹൃദയവുമായ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നതിലൂടെ സിനിമ പ്രപഞ്ചം വികസിക്കുകയും വളരുകയും ചെയ്യുന്നതിൽ ഏറെ ആവേശഭരിതനാണ് താനെന്നാണ് ടൊവിനോ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. സിനിമയിലെ ആക്ഷൻ സീക്വൻസുകളും വിഎഫ്എക്‌സും ഏറെ മികച്ചതെന്നാണ് ഏവരുടേയും പക്ഷം.

Find out more: